Home
Gadgets

കിടിലൻ ഫീച്ചറുകളുമായി ഓപ്പോ ബാൻഡ് സ്റ്റൈൽ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓപ്പോ എഫ് 19 പ്രോ സീരിസ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച ഇവന്റിൽ വച്ച് ഓപ്പോ തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ ഫിറ്റ്നസ് ബാൻഡ് കൂടി പുറത്തിറക്കി. ഓപ്പോ ബാൻഡ് സ്റ്റൈൽ എന്ന പുതിയ ഫിറ്റ്നസ് ബാൻഡിന് ആരോഗ്യത്തിൽ കേന്ദ്രീകരിച്ചുള്ള നിരവധി സവിശേഷതകളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എസ്പിഒ2 മോണിറ്ററാണ്. ഇത് ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്ററാണ്. രക്തത്തിൽ എത്രമാത്രം ഓക്സിജൻ ഉണ്ടെന്ന കാര്യം വ്യക്തമായി അറിയാൻ ഇത് സഹായിക്കുന്നു.

ഓക്സിജന്റെ അളവ്

കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വർധിച്ച ആളുകൾക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുന്നത് നിർണായകയ കാര്യമാണ്. ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കുന്നവർക്ക് അത്യാവശ്യം വേണ്ടി വരുന്ന ഫീച്ചറുകൾ ഫിറ്റ്നസ് ബാൻഡുകളിൽ ഉൾപ്പെടുത്താൻ കമ്പനികൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. ഇത് തന്നെയാണ് ഓപ്പോയുടെ ഫിറ്റനസ് ബാൻഡിന്റെയും സവിശേഷത. വളരെ കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ ഉള്ള ഫിറ്റ്നസ് ബാൻഡാണ് ഓപ്പോയുടെ സ്റ്റൈൽ ബാൻഡ്.

ട്രാക്കിങ്

ഫിറ്റ്നസ് ബാൻഡിന്റെ ഏറ്റവും മികച്ച സവിശേഷതകൾ അത് എന്തൊക്കെ കാര്യങ്ങൾ ട്രാക്ക് ചെയ്യുന്നു എന്നതാണ്. ഉപയോക്താവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഫിറ്റ്നസ് ബാൻഡിന്റെ മേന്മയായി കണക്കാക്കുന്നത്. ഓപ്പോ സ്റ്റൈൽ ബാൻഡ് രക്തത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും ട്രാക്ക് ചെയ്യുന്നുണ്ട്. ഇതിനൊപ്പം സ്ലീപ്പ് ട്രാക്കിങും ഈ ഡിവൈസിൽ ഉണ്ട്. ഉറക്ക പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ബാൻഡ് സ്റ്റൈലിലെ ആരോഗ്യ നിരീക്ഷണ സംവിധാന സഹായിക്കും.

ഓപ്പോ ബാൻഡ് സ്റ്റൈൽ: വില

ഓപ്പോ ബാൻഡ് സ്റ്റൈൽ: വില

ഓപ്പോ ബാൻഡ് സ്റ്റൈലിന് ഇന്ത്യൻ വിപണിയിൽ 2,999 രൂപയാണ് വില വരുന്നത്. ഈ ഡിവൈസ് ഇപ്പോൾ ആമസോണിലൂടെ മാത്രമേ ലഭ്യമാവുകയുള്ളു. രണ്ട് സ്ട്രാപ്പുകളിലായാണ് ഈ ബാൻഡ് ലഭ്യമാകുന്നത്. ഇവ രണ്ടും വ്യത്യസ്ത കളറുള്ളവയാണ്. ബേസിക്ക് സ്‌പോർട്‌സ് വേർഷൻ, സ്റ്റൈൽ വേർഷൻ എന്നിങ്ങനെയാണ് ഈ സ്ട്രീപ്പ് കളറുകളെ കമ്പനി വിളിക്കുന്നത്.

ഓപ്പോ ബാൻഡ് സ്റ്റൈൽ: സവിശേഷതകൾ

ഓപ്പോ ബാൻഡ് സ്റ്റൈൽ: സവിശേഷതകൾ

ഓപ്പോ ബാൻഡ് സ്റ്റൈലിൽ 1.1 ഇഞ്ച് ഫുൾ-കളർ അമോലെഡ് സ്ക്രീനാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലേ ചതുരാകൃതിയിലുള്ളതും മെറ്റൽ ഫ്രെയിമുള്ളതുമാണ്. ഓപ്പോ ബാൻഡ് സ്റ്റൈലിൽ ഹൃദയമിടിപ്പ് മോണിറ്ററും ഒരു SpO2 മോണിറ്ററും ഉണ്ട്. ഈ രണ്ട് സെൻസറുകൾക്കും ലൈവ് ഡാറ്റ തുടർച്ചയായി റെക്കോർഡുചെയ്യാൻ കഴിയും. 100mAh ബാറ്ററിയാണ് ഈ ബാൻഡിൽ നൽകിയിട്ടുള്ളത്. ഈ ബാൻഡ് ചാർജ് ചെയ്യാൻ 1.5 മണിക്കൂർ മാത്രം മതിയാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

12 വർക്ക് ഔട്ട് മോഡുകൾ

സൈക്ലിംഗ്, യോഗ, നീന്തൽ, ബാഡ്മിന്റൺ, ഓട്ടം എന്നിവ ഉൾപ്പെടെ 12 വർക്ക് ഔട്ട് മോഡുകൾ ബാൻഡ് സ്റ്റൈലിൽ ഉണ്ട്. ഈ ഫിറ്റ്നസ് ബാൻഡിൽ സ്വിമ്മിങ് സപ്പോർട്ട് ഉള്ളതിനാൽ തന്നെ ഐപി റേറ്റിംഗ് ഇല്ലെങ്കിലും ഇത് ഒരു നിശ്ചിത ലെവലിൽ വാട്ടർ റസിസ്റ്റൻസ് ഫീച്ചറുമായിട്ടാണ് വരുന്നത്. ശേഖരിച്ച ഡാറ്റ ഹെയ്‌ടാപ്പ് ഹെൽത്ത് ആപ്പിലൂടെ കാണാൻ സാധിക്കും. ഈ അപ്ലിക്കേഷൻ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഓപ്പോ ബാൻഡ് സ്റ്റൈലിലൂടെ മെസേജ്, കോൾ നോട്ടിഫിക്കേഷനുകൾ സ്വീകരിക്കാനും മ്യൂസിക്ക് പ്ലേബാക്ക് കൺട്രോൾ ചെയ്യാനും സാധിക്കും.

More from GizBot

Best Mobiles in India

English summary
Oppo has unveiled the Oppo Band Style, their first fitness band in India. This fitness band has many health-focused features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X