24 മണിക്കൂർ ബാറ്ററി ലൈഫുമായി ഓപ്പോ എൻകോ എയർ ടിഡബ്ല്യൂഎസ് ഇയർബഡുകൾ: ഇന്ത്യയിലെ വിലയും, ലഭ്യതയും

|

ഓപ്പോ എൻകോ എയർ ട്രൂ വയർലെസ്സ് സ്റ്റീരിയോ (TWS) ഇയർബഡുകൾ ഇറ്റലിയിൽ അവതരിപ്പിച്ചുവെന്ന് ഈ മാസം ആദ്യം മുതൽ കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ, ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ വിൽ‌പനയ്‌ക്കായി എവിടെയും പട്ടികപ്പെടുത്തിയിട്ടില്ല. ഓപ്പോ കെ 9 5 ജിയ്‌ക്കൊപ്പം മെയ് 6 ന് ചൈനയിൽ അവതരിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇവ ഓപ്പോ എൻകോ എയർ ആയിരിക്കാമെന്നാണ് പറയുന്നത്. 24 മണിക്കൂർ ബാറ്ററി ലൈഫും കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.2 യും ഇതിൽ നൽകിയിട്ടുണ്ട്. ഈ ഇയർബഡുകൾ സ്റ്റെം-സ്റ്റൈൽ ഡിസൈനിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകുന്നതാണ്.

ഓപ്പോ എൻകോ എയർ ഇയർബഡുകളുടെ വില

ഓപ്പോ എൻകോ എയർ ഇയർബഡുകളുടെ വില

ഓപ്പോയുടെ ഇറ്റലി ന്യൂസ്‌റൂം പേജിലെ പോസ്റ്റ് അനുസരിച്ച്, ഓപ്പോ എൻകോ എയറിന് യൂറോ 99 (ഏകദേശം 9,000 രൂപ) വില വരുന്നു. ഇത് കറുപ്പും വെളുപ്പും നിറങ്ങളിൽ വിപണിയിൽ വിൽപ്പനയിക്കായി ലഭ്യമാക്കും. ഈ മാസം ആദ്യം, ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ആമസോൺ.ഇറ്റ് എന്ന ഓൺലൈൻ വെബ്സൈറ്റ് വഴി ഇറ്റലിയിൽ വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവയ്‌ക്കായി വെബ്‌സൈറ്റിലോ ഓപ്പോയുടെ ഔദ്യോഗിക ഇറ്റലി വെബ്‌സൈറ്റിലോ ഇതുവരെ ലിസ്റ്റിംഗ് നൽകിയിട്ടില്ല. ഓപ്പോ ഹബ് എന്ന ബ്ലോഗ് ഇതിനിടയിൽ ഇയർബഡുകളുടെ ചിത്രങ്ങൾ പങ്കിട്ടു. ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ ഓപ്പോ എൻ‌കോ എയർ എപ്പോൾ ആരംഭിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

 പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുള്ള ഗാർമിൻ വേണു 2, വേണു 2 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുള്ള ഗാർമിൻ വേണു 2, വേണു 2 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഓപ്പോ എൻകോ എയർ ഇയർബഡുകളുടെ സവിശേഷതകളും, പ്രത്യകതകളും

ഓപ്പോ എൻകോ എയർ ഇയർബഡുകളുടെ സവിശേഷതകളും, പ്രത്യകതകളും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനത്തോടുകൂടിയ ഡ്യൂവൽ മൈക്രോഫോണുകൾ ഉപയോഗിക്കുന്ന കോൾ നോയ്‌സ് ക്യാൻസലിങ്ങുമായി ഓപ്പോ എൻകോ എയർ വരുന്നു. മനുഷ്യരുടെ ശബ്‌ദങ്ങൾ ട്രാക്കുചെയ്യാനും തത്സമയം പശ്ചാത്തല ശബ്ദത്തിൽ നിന്ന് വേർതിരിക്കാനും അനുവദിക്കുന്ന ഒരു ഹ്യൂമൻ ബൈനറൽ ഹിയറിങ് സിസ്റ്റത്തെ അനുകരിക്കുമെന്ന് പറയപ്പെടുന്നു. കൺട്രോൾ ട്രാക്കസ്, വോളിയം, ടേക്ക് കോൾസ്, ആക്ടിവേറ്റ്‌ വോയ്‌സ് അസിസ്റ്റന്റ് എന്നിവ നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്ന ടച്ച് നിയന്ത്രണങ്ങളുമായി ഓപ്പോ എൻ‌കോ എയർ ഇയർബഡുകൾ വരുന്നു. 440 എംഎഎച്ച് ബാറ്ററിയുള്ള ഒരു കേസുമായാണ് ടിഡബ്ല്യുഎസ് ഇയർബഡുകൾ വരുന്നത്. ഒരു ചാർജിൽ 24 മണിക്കൂർ വരെ തുടർച്ചയായി കേൾക്കുവാൻ സാധിക്കും. 15 മണിക്കൂർ ടോക്ക്-ടൈമും നൽകുന്നു. വേഗതയേറിയ ചാർജിംഗിനുള്ള സപ്പോർട്ടുമായി ഓപ്പോ എൻ‌കോ എയറിന് 10 മിനിറ്റ് ചാർജ് ഉപയോഗിച്ച് 8 മണിക്കൂർ ബാറ്ററി ലൈഫ് നൽകുവാൻ സാധിക്കും.

24 മണിക്കൂർ ബാറ്ററി ലൈഫുമായി ഓപ്പോ എൻകോ എയർ ടിഡബ്ല്യൂഎസ് ഇയർബഡുകൾ

ഈ ഗാഡ്‌ജറ്റ് ബ്ലൂടൂത്ത് വി 5.2, കുറഞ്ഞ ലേറ്റൻസി ഒരേസമയം ബൈനറൽ ട്രാൻസ്മിഷൻ എന്നിവ ഉപയോഗിച്ച് വരുന്നു, രണ്ട് ഇയർബഡുകളും ഒരേ സമയം ഓഡിയോ സ്വീകരിക്കാൻ അനുവദിക്കുന്നു. ഓപ്പോ എൻ‌കോ എയറിനെ ഹെയ്‌മെലോഡി ആപ്ലിക്കേഷൻ നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഓപ്പോ എൻ‌കോ എയറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മെയ് 6 അവതരിപ്പിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

കൂടുതൽ വായിക്കുക: സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
The TWS earbuds, on the other hand, have not been reported for sale anywhere. TWS earbuds, which are expected to launch alongside the Oppo K9 5G on May 6 in China, have been teased, and these could be the Oppo Enco Air.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X