ഓപ്പോ സ്മാർട്ട് ടിവി കെ 9, ഓപ്പോ കെ 9 5 ജി സ്മാർട്ട്‌ഫോൺ മെയ് 6 ന് അവതരിപ്പിക്കും: വിലയും, സവിശേഷതകളും

|

മെയ് 6 ന് ചൈനയിൽ സ്മാർട്ട്‌ഫോണുകൾ, ടിഡബ്ല്യുഎസ് ഇയർഫോണുകൾ, സ്മാർട്ട് ബാൻഡുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഓപ്പോ ഒരുങ്ങുന്നു. അതേ ദിവസം തന്നെ പുതിയ ഓപ്പോ സ്മാർട്ട് ടിവി കെ 9 എന്ന് വിളിക്കപ്പെടുന്ന സ്മാർട്ട് ടിവി പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

കൂടുതൽ വായിക്കുക: ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021

ഓപ്പോ സ്മാർട്ട് ടിവി കെ 9ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ സ്മാർട്ട് ടിവി കെ 9ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

43, 55, 65 ഇഞ്ച് എന്നിങ്ങനെ മൂന്ന് വലുപ്പങ്ങളിൽ പുതിയ ഓപ്പോ സ്മാർട്ട് ടിവി കെ 9 എത്തുമെന്ന് പറയുന്നു. കൂടാതെ, 2 ജിബി റാം + 16 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഇത് വരുമെന്ന് റിപ്പോർട്ടുകളുണ്ട്. 120Hz വരെ റിഫ്രഷ് റേറ്റ്, എംഇഎംസി സാങ്കേതികവിദ്യ, ലോക്കൽ ഡിമ്മിംഗ് എന്നിവയും സ്മാർട്ട് ടിവി കെ 9ൽ സപ്പോർട്ട് ചെയ്യും. ഇതുകൂടാതെ, ഈ സ്മാർട്ട് ടിവിയുടെ മറ്റ് സവിശേഷതകൾ ഇതുവരെ കമ്പനി മുഴുവനായി വ്യക്തമാക്കിയിട്ടില്ല. 2,999 യുവാൻ‌ (32,568 രൂപ) മുതൽ വിലയാരംഭിക്കുന്ന ഓപ്പോ സ്മാർട്ട് ടിവി കെ 9 ഒരു എൻ‌ട്രി ലെവൽ‌ സ്മാർട്ട് ടിവിയായി വരുമെന്ന് അഭ്യൂഹമുണ്ട്.

 എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും എം1 എസ്ഒസിയുമായി ഐമാക് 24-ഇഞ്ച് വിപണിയിൽ എത്തി; വിലയും സവിശേഷതകളും

ഓപ്പോ സ്മാർട്ട് ടിവി കെ 9

ഓപ്പോ ടിവി എസ് 1, ടിവി ആർ 1 എന്നിവ കഴിഞ്ഞ വർഷം കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് ടിവികളായി അവതരിപ്പിച്ചിരുന്നു. ഓപ്പോ ടിവി എസ് 1 ഒരൊറ്റ 65 ഇഞ്ച് മോഡലിലും ടിവി എആർ 1 55 ഇഞ്ച്, 55 ഇഞ്ച് വേരിയന്റുകളിലും ലഭ്യമാണ്. ഓപ്പോ ടിവി എസ് 1 ന് 7,999 യുവാൻ (92,173 രൂപ), ഓപ്പോ ആർ 1 ന് വില 3,299 യുവാൻ (38.014 രൂപ) മുതൽ വിലയാരംഭിക്കുന്നു. ഇതേ വാർത്തയിൽ, ഓപ്പോ കെ 9 5 ജിയും മെയ് 6 ന് അവതരിപ്പിക്കും. ചൈനീസ് റീട്ടെയിലർമാരുടെ വെബ്സൈറ്റുകളിൽ ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തുലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തു

ഓപ്പോ സ്മാർട്ട് ടിവി കെ 9, ഓപ്പോ കെ 9 5 ജി സ്മാർട്ട്‌ഫോൺ മെയ് 6 ന്

ഓപ്പോ കെ 9 5 ജി കറുപ്പ്, നീല നിറങ്ങളിൽ 8 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചു. 6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയിൽ വരുമെന്നും, 2.8 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡുള്ള സ്നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുമെന്നും പറയുന്നു. വിസി ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി ക്യാമറ, 2 എംപി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇതിലുണ്ടാകുന്നത്.

65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 2,100 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റിന് 32 എംപി ഫ്രണ്ട് സെൻസർ, 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 2,100 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററി എന്നിവയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ കൃത്യം ഉച്ചയ്ക്ക് 12.30 മണിക്ക് ഈ ഹാൻഡ്സെറ്റിനെ ലോഞ്ച് നടക്കുന്നതാണ്.

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങിഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി

Best Mobiles in India

English summary
On May 6, Oppo will launch a slew of items in China, including smartphones, TWS earphones, and a smart band. Now, the company has announced that on the same day, it will launch Oppo Smart TV K9, a new Smart TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X