Home
Gadgets

സ്മാർട്ട് വാച്ച് വിപണി കീഴടക്കാൻ ഓപ്പോ വാച്ച് ഫ്രീ ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

ഓപ്പോ തങ്ങളുടെ റെനോ സീരീസിലെ പുതിയ സ്മാർട്ട്ഫോണുകളായ റെനോ 7 5ജി, റെനോ 7 പ്രോ 5ജി എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ സ്മാർട്ട് വാച്ചും ഇന്ന് ലോഞ്ച് ചെയ്തു. ഓപ്പോ വാച്ച് ഫ്രീ എന്ന പേരിലുള്ള മികച്ചൊരു സ്മാർട്ട് വാച്ചാണ് ഓപ്പോ അവതരിപ്പിച്ചിരിക്കുന്നത്. 14 ദിവസത്തെ ബാറ്ററി ലൈഫുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. പുതിയ ഓപ്പോ സ്മാർട്ട് വാച്ചിൽ അമോലെഡ് ഡിസ്‌പ്ലേയും കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ വാച്ച് ഫ്രീ

വെറും അഞ്ച് മിനിറ്റ് ചാർജിൽ ഒരു ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ കഴിയുന്ന വിധത്തിലുള്ള ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഓപ്പോ വാച്ച് ഫ്രീയിൽ കൊടുത്തിയിരിക്കുന്നത്. ഓപ്പോ വാച്ച് ഫ്രീയ്‌ക്കൊപ്പം, ചൈനീസ് കമ്പനി ഓപ്പോ എൻകോ എം32 എന്ന ഇയർഫോൺസിന്റെ പുതിയ കളർ വേരിയന്റും അവതരിപ്പിച്ചു. പുതിയ ഗ്രീൻ കളർ ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. നെക്ക്‌ബാൻഡ് സ്റ്റൈലിലുള്ള ഈ വയർലെസ് ഇയർഫോൺസ് ഇന്ത്യയിൽ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. കറുന്ന് നിറത്തിൽ മാത്രമാണ് കഴിഞ്ഞ മാസം ഈ ഡിവൈസ് ലോഞ്ച് ചെയ്തത്.

ഓപ്പോ വാച്ച് ഫ്രീ: ഇന്ത്യയിലെ വില

ഓപ്പോ വാച്ച് ഫ്രീ: ഇന്ത്യയിലെ വില

ഓപ്പോ വാച്ചിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഈ സ്മാർട്ട് വാച്ച് ഒരൊറ്റ നിറത്തിൽ മാത്രമേ ലഭ്യമാകുകയുള്ളു. ബ്ലാക്ക് കളർ ഓപ്ഷനിലാണ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഓപ്പോ വാച്ച് ഫ്രീയുടെ വിൽപ്പന തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ട് വാച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ചൈനയിൽ സിഎൻവൈ 549 എന്ന വിലയുമായിട്ടാണ് ഡിവൈസ് ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 6,400 രൂപയാണ്. ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യയിലെ വില കുറവാണ്.

ഓപ്പോ എൻകോ എം32

ഓപ്പോ വാച്ച് ഫ്രീയും പച്ച നിറത്തിലുള്ള ഓപ്പോ എൻകോ എം32 ഇയർഫോൺസും ഫെബ്രുവരി 9 മുതൽ വിൽപ്പനയ്ക്ക് എത്തും. എൻകോ എം32 ഇയർഫോൺസിന് 1,499 രൂപയാണ് വില. ഇത് ആദ്യ വിൽപ്പനയിലെ വിലയാണ്. ഈ ഉത്പന്നത്തിന്റെ യഥാർത്ഥ വില 1,799 രൂപയാണ്. ഡിവൈസിന് ആദ്യ വിൽപ്പനയിൽ 300 രൂപ കിഴിവാണ് ലഭിക്കുക. ഫെബ്രുവരി 9 മുതൽ 11 വരെ മാത്രമേ ഈ കിഴിവ് ലഭിക്കുകയുള്ളു എന്ന കാര്യം ശ്രദ്ധിക്കുക.

ഓപ്പോ വാച്ച് ഫ്രീ: സവിശേഷതകൾ

ഓപ്പോ വാച്ച് ഫ്രീ: സവിശേഷതകൾ

ഓപ്പോ വാച്ച് ഫ്രീ സ്മാർട്ട് വാച്ച് ടച്ച് സപ്പോർട്ടും ഡിസിഐ-പി3 കളർ ഗാമറ്റ് സപ്പോർട്ടും ഉള്ള 1.64-ഇഞ്ച് (280x456 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 2.5 ഡി കർവ്ഡ് ഗ്ലാസാണ് ഈ സ്മാർട്ട് വാച്ചിന്റെ ഡിസ്പ്ലേയുടെ സംരക്ഷണത്തിനായി നൽകിയിട്ടുള്ളത്. ഓപ്പോ വാച്ച് ഫ്രീ ബ്ലൂടൂത്ത് v5.0 കണക്റ്റിവിറ്റിയുമായിട്ടാണ് വരുന്നത്. ആൻഡ്രോയിഡ് 6.0/ ഐഒഎസ് 10.0 എന്നിവയിലും അതിനേക്കാൾ പുതിയ ഒഎസുള്ള ഡിവൈസുകളിലും ഈ സ്മാർട്ട് വാച്ച് കണക്റ്റ് ചെയ്യാൻ സാധിക്കും.

ഫിറ്റ്നസ് ട്രാക്കിങ്

ഫിറ്റ്നസ് ട്രാക്കിങിനായി മികച്ച സവിശേഷതകൾ ഓപ്പോ വാച്ച് ഫ്രീ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ വാച്ചിൽ ബാഡ്മിന്റൺ, ക്രിക്കറ്റ്, സ്കീയിംഗ് എന്നിവയുൾപ്പെടെ 100-ലധികം സ്പോർട്സ് മോഡുകൾ ഉണ്ട്. സ്മാർട്ട് വാച്ചിന് ഹാർട്ട് ബീറ്റ് സെൻസറും ഉണ്ട്. രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) അളവ് കണ്ടെത്താനുള്ള ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിൽ ഓപ്പോ നൽകിയിട്ടുണ്ട്. ഉറക്കവും കൂർക്കംവലിയും നിരീക്ഷിക്കുന്നതിനുള്ള സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്. റിമൈൻഡറുകളും ഈ വാച്ചിന്റെ സവിശേഷതയാണ്.

ബാറ്ററി

ഓപ്പോ വാച്ച് ഫ്രീ 5 എടിഎം (50 മീറ്റർ) വരെ വാട്ടർപ്രൂഫ് ബിൽഡുമായിട്ടാണ് വരുന്നത്. ആംബിയന്റ് ലൈറ്റ് സെൻസറും 230എംഎഎച്ച് ബാറ്ററിയും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററിക്ക് 14 ദിവസം വരെ ബാക്ക് അപ്പ് നൽകാൻ സാധിക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു. 33 ഗ്രാം ഭാരമാണ് വാച്ചിനുള്ളത്.

Best Mobiles in India

English summary
Oppo Watch Free launched in the Indian market. Priced at Rs 5,999, the smartwatch features an SpO2 monitor and up to 14 days of battery backup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X