പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തി

|

ഫിലിപ്സ് ബ്രാൻഡിന്റെ പത്ത് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവിധ സ്ക്രീൻ വലുപ്പത്തിലും എച്ച്ഡിആർ 10+ സപ്പോർട്ട്, ഡോൾബി ഓഡിയോ എക്സ്പീരിയൻസ് തുടങ്ങിയ സവിശേഷത0കളോടും കൂടിയാണ് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്തിരിക്കുന്നത്. 8200, 7600, 6900, 6800 സീരീസ് എന്നിങ്ങനെ നാല് വ്യത്യസ്ത സീരിസുകളാണ് പുതിയ റേഞ്ചിലുള്ളത്. ഫിലിപ്സ് സ്മാർട്ട് ടിവി 8200, 6900 സീരീസുകൾക്ക് ആൻഡ്രോയിഡ് ടിവി സപ്പോർട്ട് ഉണ്ടെങ്കിലും 7600, 6800 സീരീസുകൾക്ക് സാഫി സ്മാർട്ട് ഒ.എസാണ് ഉള്ളത്.

 

ആൻഡ്രോയിഡ്

ഓഡിയോ ഉപയോഗിച്ച് സ്മാർട്ട് ഡിവൈസുകളെ നിയന്ത്രിക്കാനുള്ള ഫീച്ചർ, കാലാവസ്ഥാ പ്രവചനങ്ങളിലേക്കും ഏറ്റവും പുതിയ വാർത്തകളിലേക്കും വേഗത്തിൽ ആക്സസ് നൽകുന്ന ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ആൻഡ്രോയിഡ് ടിവികളിൽ ലഭ്യമാണ്. സാഫി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫിലിപ്സ് ടിവികളിൽ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് തുടങ്ങിയ ആപ്പുകളിലേക്ക് ആക്സസ് ഉണ്ട്.

ഫിലിപ്സ് ടിവി 8200, 7600, 6900, 6800 സീരീസ്: വില
 

ഫിലിപ്സ് ടിവി 8200, 7600, 6900, 6800 സീരീസ്: വില

70 ഇഞ്ച് (70PUT8215), 65 ഇഞ്ച് (65PUT8215), 55 ഇഞ്ച് (55PUT8215), 50 ഇഞ്ച് (50PUT8215) മോഡലുകൾ ഉൾപ്പെടുന്നതാണ് ഫിലിപ്സ് ടിവി 8200 സീരീസ്. 1,49,990 രൂപ, 1,19,990 രൂപ, 89,990 രൂപ, 79,990 രൂപ എന്നിങ്ങനെയാണ് ഈ ടിവികളുടെ വിലകൾ. 58 ഇഞ്ച് (58PUT7605), 50 ഇഞ്ച് (50PUT7605) എന്നീ രണ്ട് വേരിയന്റുകളിൽ ഫിലിപ്സ് ടിവി 7600 സീരീസ് ലഭ്യമാണ്. 89,990 രൂപ. 69,990 രൂപ എന്നിങ്ങനെയാണ് ഇതിന്റെ വില. ഫിലിപ്സ് ടിവി 6900 സീരീസ് 43 ഇഞ്ച് (43PFT6915), 32 ഇഞ്ച് (32PHT6915) എന്നീ രണ്ട് പതിപ്പുകളിൽ ലഭ്യമാകും. 43 ഇഞ്ച് മോഡലിന് 44,990 രൂപയും 32 ഇഞ്ച് വേരിയന്റിന് 27,990 രൂപയുമാണ് വില. ഫിലിപ്സ് ടിവി 6800 സീരീസിൽ 43 ഇഞ്ച് (43 പിഎഫ്ടി 6815), 32 ഇഞ്ച് (32 പിഎച്ച്ടി 6815) മോഡലുകൾ ഉണ്ട്. ഇവയ്ക്ക് യഥാക്രമം 35,990 രൂപയും 21,990 രൂപയുമാണ് വില.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ ആദ്യമായി റെഡ്മി സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു, ലോഞ്ച് ചെയ്തത് മൂന്ന് ടിവികൾകൂടുതൽ വായിക്കുക: ഇന്ത്യയിൽ ആദ്യമായി റെഡ്മി സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു, ലോഞ്ച് ചെയ്തത് മൂന്ന് ടിവികൾ

ഫിലിപ്സ് ടിവി 8200 സീരീസ്: സവിശേഷതകൾ

ഫിലിപ്സ് ടിവി 8200 സീരീസ്: സവിശേഷതകൾ

"ബോർഡർ‌ലെസ്" ഡിസൈനിനൊപ്പം 4കെ യു‌എച്ച്‌ഡി ഡിസ്‌പ്ലേയുള്ള ഫിലിപ്സ് ടിവി 8200 സീരീസിൽ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് കണ്ടന്റ് സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് ടിവികൾ ഗൂഗിൾ അസിസ്റ്റന്റുമായിട്ടാണ് വരുന്നത്. ഗൂഗിൾ പ്ലേയിലേക്കും ഫിലിപ്സ് ടിവി ആപ്പ് ഗാലറിയിലേക്കും ആക്സസും ഈ ടിവികൾക്ക് ഉണ്ട്. 8200 സീരീസ് എച്ച്ഡിആർ 10+ സപ്പോർട്ടുള്ള ടിവികളാണ് ഇവ. ചിത്രത്തിന്റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇൻ-ഹൌസ് പി5 പിക്ചർ പെർഫെക്റ്റ് എഞ്ചിനാണ് ഈ ടിവിയിൽ ഉള്ളത്. ക്രോം കാസ്റ്റ് സപ്പോർട്ടും ഈ ടിവികളിൽ ഉണ്ട്. ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയും നൽകിയിട്ടുണ്ട്.

ഫിലിപ്സ് ടിവി 7600 സീരീസ്: സവിശേഷതകൾ

ഫിലിപ്സ് ടിവി 7600 സീരീസ്: സവിശേഷതകൾ

ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് തുടങ്ങിയ ആപ്പുകളിലേക്ക് ആക്സസ് ലഭ്യമാക്കുന്ന സാപി സ്മാർട്ട് ഒഎസിലാണ് ഫിലിപ്സ് ടിവി 7600 സീരീസ് പ്രവർത്തിക്കുന്നത്. മിറകാസ്റ്റ് ഉപയോഗിച്ച് അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ മീഡിയ ടിവിയിലേക്ക് നൽകാൻ സാധിക്കും. 7600 സീരീസിനു കീഴിലുള്ള സ്മാർട്ട് ടിവികളിൽ എച്ച്ഡിആർ 10+ സപ്പോർട്ടിനൊപ്പം 4കെ യുഎച്ച്ഡി ഡിസ്പ്ലേകളും ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് സപ്പോർട്ടും ഉണ്ട്.

ഫിലിപ്സ് ടിവി 6900 സീരീസ്: സവിശേഷതകൾ

ഫിലിപ്സ് ടിവി 6900 സീരീസ്: സവിശേഷതകൾ

8200 സീരീസ് പോലെ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടുമായിട്ടാണ് ഫിലിപ്സ് ടിവി 6900 സീരീസ് ആൻഡ്രോയിഡ് ടിവി പുറത്തിറക്കിയിരിക്കുന്നത്. ഡോൾബി ഡിജിറ്റൽ പ്ലസ് ഓഡിയോ സപ്പോർട്ടും പിക്സൽ പ്ലസ് എച്ച്ഡി ഡിസ്പ്ലേ ടെക്നോളജിയും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. 6900 സീരീസ് സ്മാർട്ട് ടിവിയിലേക്ക് സ്മാർട്ട്‌ഫോണിൽ നിന്ന് കണ്ടന്റ് കാസ്റ്റുചെയ്യുന്നതിനുള്ള ബിൽറ്റ്-ഇൻ ക്രോം കാസ്റ്റ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഫിലിപ്സ് ടിവി 6900 സീരീസിൽ ഫുൾ എച്ച്ഡി, എച്ച്ഡി ഡിസ്പ്ലേ റെസല്യൂഷൻ ഓപ്ഷനുകളാണ് ഉള്ളത്.

കൂടുതൽ വായിക്കുക: 3,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച് വിപണിയിലെത്തികൂടുതൽ വായിക്കുക: 3,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച് വിപണിയിലെത്തി

ഫിലിപ്സ് ടിവി 6800 സീരീസ്: സവിശേഷതകൾ

ഫിലിപ്സ് ടിവി 6800 സീരീസ്: സവിശേഷതകൾ

ഫിലിപ്സ് ടിവി 6800 സീരീസ് എച്ച്ഡി, ഫുൾ എച്ച്ഡി ഡിസ്പ്ലേ റെസല്യൂഷൻ ഓപ്ഷനുകളിൽ വരുന്നു. സാഫി സ്മാർട്ട് ഒഎസാണ് ഈ സിരിസിൽ ഉളളത്. 6800 സീരീസിനു കീഴിലുള്ള സ്മാർട്ട് ടിവികൾക്ക് എച്ച്ഡിഎംഐ വഴി 20 മില്ലിസെക്കൻഡിൽ താഴെയുള്ള ലേറ്റൻസി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിന്റെ സ്‌ക്രീൻ മിറർ ചെയ്യുന്നതിന് മിറകാസ്റ്റ് ഓപ്ഷനും ഈ സ്മാർട്ട് ടിവി നൽകുന്നുണ്ട്.

Best Mobiles in India

English summary
Philips Smart TV Range 2021 has been launched in India with ten new smartphone models from the Philips brand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X