Home
Gadgets

ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുമ്പോൾ വാങ്ങേണ്ട ഏറ്റവും മികച്ച വൈഫൈ റൂട്ടറുകൾ

വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയിലേക്ക് നമ്മൾ വീണ്ടും കടക്കുകയാണ്. ഇത്തരം അവസരങ്ങളിൽ ബ്രോഡ്ബാന്റ് കണക്ഷനുകൾ ആവശ്യമാണ്. നിങ്ങളും വീട്ടിലേക്ക് ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ഏത് വൈഫൈ റൂട്ടർ വാങ്ങണം എന്നത്. നിരവധി വൈഫൈ റൂട്ടറുകൾ ഇന്ന് ഇന്ത്യൻ വിപണയിൽ ലഭ്യമാണ്. ഇതിൽ മികച്ചവ മാത്രമേ കൃത്യമായ വേഗതയും വൈഫൈ റേഞ്ചുമെല്ലാം നൽകുകയുള്ളു. റൂട്ടറുകളിൽ, വൈഫൈ 6, വൈഫൈ 6ഇ എന്നിവയെല്ലാം ഇപ്പോൾ ലഭ്യമാണ്.

വൈഫൈ റൂട്ടറുകൾ

വൈഫൈ 6 എന്നത് സ്പീഡ് ബൂസ്റ്റ് മാത്രമായിട്ടല്ല പ്രവർത്തിക്കുന്നത്, പകരം ഒരു നെറ്റ്‌വർക്കിൽ ഒന്നിലധികം ഡിവൈസുകൾ കണക്‌റ്റ് ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. ഇപ്പോൾ വൈഫൈ 6 അല്ലെങ്കിൽ 6ഇ ലഭിക്കാൻ, നിങ്ങൾ ഒരു പുതിയ പതിപ്പ് വൈഫൈ റൂട്ടർ വാങ്ങണം. നിങ്ങളുടെ റൂട്ടർ വൈഫൈ 6 സപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ പുതുതായി വാങ്ങുന്ന ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ ഈ ആനുകൂല്യം ലഭിക്കില്ല. അതുകൊണ്ട് തന്നെ പുതിയ ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നവർക്കും, റൂട്ടർ മാറ്റാൻ ആഗ്രഹിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച വൈഫൈ റൂട്ടറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ടിപി-ലിങ്ക് ആർച്ചർ എഎക്സ്11000 നെക്സ്റ്റ്-ജെൻ ട്രൈ-ബാൻഡ് ഗെയിമിങ് റൂട്ടർ

ടിപി-ലിങ്ക് ആർച്ചർ എഎക്സ്11000 നെക്സ്റ്റ്-ജെൻ ട്രൈ-ബാൻഡ് ഗെയിമിങ് റൂട്ടർ

ടിപി-ലിങ്ക് ആർച്ചർ എഎക്സ്11000 റൂട്ടറിൽ ഒരു ഗെയിം കേന്ദ്രീകൃത യുഐ, നിരവധി പോർട്ടുകൾ, ആന്റി-മാൽവെയർ ടൂളുകൾ എന്നിവയെല്ലാം ഉണ്ട്. ഇത് 10 ജിബിപിഎസ് മുതൽ 4804 എംബിപിഎസ് (5 GHz ഗെയിമിങ്) + 4804 എംബിപിഎസ് (5 GHz) + 1148 എംബിപിഎസ് (2.4 GHz) എന്നിങ്ങനെ 12 സ്ട്രീമുകളിൽ വൈഫൈ വേഗത നൽകുന്നുണ്ട്. ഇതിന് ഗെയിമിങ് സ്ട്രീമുകൾ കണ്ടെത്താനും ഒപ്റ്റിമൈസ് ചെയ്യാനും കഴിയും, ട്രെൻഡ് മൈക്രോ ഇതിന് സുരക്ഷ വർദ്ധിപ്പിക്കുകയും ലൈവ് ലേറ്റൻസി നൽകുകയും ചെയ്യുന്നു. കണക്റ്റിവിറ്റിക്കായി, ഇത് 2.5 ജിബിപിഎസ് വാൻ പോർട്ട്, എട്ട് ഗിഗാബിറ്റ് ലാൻ പോർട്ടുകൾ, ടൈപ്പ് എ, ടൈപ്പ് സി എന്നിവയുടെ രണ്ട് യുഎസ്ബി 3.0 പോർട്ട് എന്നിവയുമായി വരുന്നു. ഇതിന് 1.8 GHz ക്വാഡ് കോർ സിപിയുവും 3 കോപ്രോസസ്സറുകളും ഉണ്ട്. ഒരേസമയം ഒന്നിലധികം ഡിവൈസുകളിലേക്ക് ഡാറ്റ കൈമാറാൻ ട്രാൻസ്മിഷനെ സഹായിക്കുന്ന ഒഎഫ്ഡിഎംഎ സാങ്കേതികവിദ്യയും ഇതിലുണ്ട്.

അസൂസ് സെൻ വൈഫൈ എഎക്സ് (XT8) ട്രൈ-ബാൻഡ് റൂട്ടർ

അസൂസ് സെൻ വൈഫൈ എഎക്സ് (XT8) ട്രൈ-ബാൻഡ് റൂട്ടർ

അസൂസ് സെൻ വൈഫൈ എഎക്സ് (XT8) ഒരു ട്രൈ-ബാൻഡ് മെഷ് വൈഫൈ സംവിധാനത്തോടെയാണ് വരുന്നത്. ഇതിലൂടെ നിങ്ങളുടെ വീടിന്റെ എല്ലാ കോണുകളിലേക്കും ശക്തമായ വൈഫൈ നൽകാൻ ഇതിന് സാധിക്കുന്നു. മൊത്തം 6600 എംബിപിഎസ് വയർലെസ് വേഗതയും ഇത് നൽകുന്നു. ഒഎഫ്ഡിഎംഎ, എംയു-മിമോ എന്നിവ ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളിൽ പോലും വേഗത്തിലുള്ള വൈഫൈ കണക്ടിവിറ്റി നൽകുന്ന ഡിവൈസാണ് ഇത്. ടിപി-ലിങ്ക് ആർച്ചർ എഎക്സ്11000 റൂട്ടറിന് സമാനമായി ട്രെൻഡ് മൈക്രോ നൽകുന്ന ആജീവനാന്ത സൗജന്യ നെറ്റ്‌വർക്ക് സുരക്ഷയും അസൂസ് സെൻ വൈഫൈ എഎക്സ് (XT8) ട്രൈ-ബാൻഡ് റൂട്ടറിൽ ഉണ്ട്. ഇത് ഐ/ഒ പോർട്ടുകളുടെയും പാരന്റൽ കൺട്രോൾ ടൂളുകളുടെയും മികച്ച റേഞ്ച് തന്നെ നൽകുന്നു.

നെറ്റ്ഗിയർ നൈതവക് ട്രൈ-ബാൻഡ് RAXE500 വൈഫൈ 6ഇ റൂട്ടർ

നെറ്റ്ഗിയർ നൈതവക് ട്രൈ-ബാൻഡ് RAXE500 വൈഫൈ 6ഇ റൂട്ടർ

8കെ വീഡിയോ സ്ട്രീമിംഗ് കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത 1.8GHz AX ഒപ്റ്റിമൈസ് ചെയ്ത സിപിയു ആണ് നെറ്റ്ഗിയർ നൈതവക് ട്രൈ-ബാൻഡ് RAXE500 വൈഫൈ 6ഇ റൂട്ടറിൽ ഉള്ളത്. ഇതിന്റെ ട്രൈ-ബാൻഡ് സംവിധാനത്തിന് 2.4 GHz ബാൻഡിൽ 1.2 ജിബിപിഎസ് വരെയും 5GHz ബാൻഡിൽ 4.8 ജിബിപിഎസ് വരെയും 6 GHz ബാൻഡിൽ 4.8 ജിബിപിഎസ് വരെയും വേഗത നൽകാൻ കഴിയും. ഏറ്റവും പുതിയ 802.11ax (വൈഫൈ 6) സാങ്കേതികവിദ്യകൾ, 1024 ക്യുഎഎം, ഡബ്ല്യുപിഎ 3 എൻക്രിപ്ഷൻ, ഒഎപ്ഡിഎംഎ, എംയു-മിമോ ഒരേസമയം ഡാറ്റ സ്ട്രീമിംഗ്, ഡയറക്ട് ക്ലയന്റ് സിഗ്നൽ ട്രാൻസ്മിഷനുകൾ എന്നിവയും ഇത് സപ്പോർട്ട് ചെയ്യുന്നു. 30 ദിവസത്തെ സൗജന്യ ട്രയലിനൊപ്പം വരുന്ന ബിറ്റ്ഡിഫന്റർ ആണ് ഇതിന്റെ സുരക്ഷാ സൊല്യൂഷൻ നൽകുന്നത്.

ലിങ്ക്സിസ് ഡ്യുവൽ-ബാൻഡ് മെഷ് എംആർ9600 വൈഫൈ 6 റൂട്ടർ

ലിങ്ക്സിസ് ഡ്യുവൽ-ബാൻഡ് മെഷ് എംആർ9600 വൈഫൈ 6 റൂട്ടർ

ലിങ്ക്സിസ് ഡ്യുവൽ-ബാൻഡ് മെഷ് എംആർ9600 വൈഫൈ 6 റൂട്ടറിന് 3,000 ചതുരശ്ര അടി വരെ കവർ ചെയ്യാനും 40ൽ അധികം ഡിവൈസുകൾ കൈകാര്യം ചെയ്യാനും 6.0 Gbps വരെ വേഗത കൈവരിക്കാനും കഴിയും. ഈ ഡ്യുവൽ-ബാൻഡ് റൂട്ടറിലുള്ളത് ലിങ്ക്‌സിസിന്റെ ഇന്റലിജന്റ് മെഷ് ടെക്‌നോളജിയാണ്. ഇത് വീടിന്റെ എല്ലാ കോണിലും നല്ല വേഗത നൽകുന്നു. നിങ്ങളുടെ നെറ്റ്‌വർക്ക് ഐസൊലേറ്റ് ചെയ്‌ത് ഇടപെടൽ ഇല്ലാതാക്കാനും കഴിയും. 1.8 GHz ക്വാഡ് കോർ പ്രോസസറുമായാണ് ലിങ്ക്സിസ് ഡ്യുവൽ-ബാൻഡ് മെഷ് എംആർ9600 വൈഫൈ 6 റൂട്ടർ വരുന്നത്. ഇതിന് 1x ഗിഗാബിറ്റ് വാൻ, 4x ഗിഗാബിറ്റ് ലാൻ, കണക്റ്റിവിറ്റിക്കായി രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ ഉണ്ട്. ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ, പാരന്റ് കൺട്രോൾസ്, ഗസ്റ്റ് മോഡ് എന്നിവയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്.

ടിപി-ലിങ്ക് ആർച്ചർ എഎക്സ്90 എഎക്സ്6600 ട്രൈ-ബാൻഡ് വൈഫൈ 6 റൂട്ടർ

ടിപി-ലിങ്ക് ആർച്ചർ എഎക്സ്90 എഎക്സ്6600 ട്രൈ-ബാൻഡ് വൈഫൈ 6 റൂട്ടർ

ടിപി-ലിങ്ക് ആർച്ചർ എഎക്സ്90 എഎക്സ്6600 ട്രൈ-ബാൻഡ് വൈഫൈ 6 റൂട്ടർ 1× 2.5 ജിബിപിഎസ് വാൻ/ലാൻ പോർട്ട് + 1× 1 ജിബിപിഎസ് വാൻ/ലാൻ പോർട്ട് + 3× ജിഗാബൈറ്റ് ലാൻ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ ഉൾപ്പെടെയുള്ളവയുമായിട്ടാണ് വരുന്നത്. ബീംഫോർമിംഗ് കൊണ്ട് സെറ്റ് ചെയ്തിരിക്കുന്ന ഇതിന്റെ എട്ട് ഹൈ-ഗെയിൻ ആന്റിനകൾ വിപുലമായ കവറേജ് നൽകും. ഇത് ടിപി-ലിങ്ക് ഹോം ഷീൽഡ് സുരക്ഷ, വൈഫൈ എൻക്രിപ്ഷൻ, ശക്തമായ പാരന്റ് കൺട്രോൾസ് എന്നിവയോടെയാണ് വരുന്നത്. 1.5 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറാണ് ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത്. ഇതിന് 2.4GHz ബാൻഡിൽ 574 എംബിപിഎസ്, 5 GHz ബാൻഡുകളിലൊന്നിൽ 1201 എംബിപിഎസ്, സെക്കൻഡറി 5 GHz ബാൻഡിൽ 4804 എംബിപിസ് എന്നിങ്ങനെ പരമാവധി ഡാറ്റാ വേഗത നൽകാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Here is the best Wi-Fi routers we choose for broadband connection to home. All these routers provide excellent connectivity and Wi-Fi range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X