ഗെയിമിംഗ് മോഡുള്ള റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു
ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (എഎൻസി), എൽഇഡി ആർജിബി ലൈറ്റുകൾ, ഗെയിമിംഗിനായി കുറഞ്ഞ ലേറ്റൻസി മോഡ് തുടങ്ങിയ സവിശേഷതകൾ വരുന്ന റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകൾ യുഎസിൽ പുറത്തിറക്കി. ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ നിലവിൽ റേസറിൻറെ ഔദ്യോഗിക യുഎസ് വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളിൽ ഇൻ-ഇയർ ഡിസൈനും 10 എംഎം ഡ്രൈവറുകളും ഉണ്ട്. ടിഡബ്ല്യുഎസ് ഇയർഫോണുകൾക്ക് എഎൻസി ഫീച്ചർ ഉപയോഗിച്ചാൽ മൊത്തം 32.5 മണിക്കൂർ പ്ലേബാക്ക് നൽകാൻ കഴിയും.

റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളുടെ വിലയും, ലഭ്യതയും
പുതിയ റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളുടെ വില 129.99 ഡോളർ (ഏകദേശം 9,700 രൂപ) വില വരുന്നു. ഇത് നിലവിൽ റേസറിൻറെ ഔlദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് വാങ്ങുവാൻ ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഇതിൻറെ ലഭ്യതയെക്കുറിച്ച് ഒരു വിവരവുമില്ല. ഈ ഇയർഫോണുകൾ സോൾ ബ്ലാക്ക് കളർ ഓപ്ഷനിലും ബ്ലാക്ക് ചാർജിംഗ് കേസിലും വിപണിയിൽ വരുന്നു. നിറങ്ങൾ നിങ്ങളുടെ ഇഷ്ടപ്രകാരം ക്രമീകരിക്കുന്നതിനായി ഇയർബഡുകളിലെ റേസർ ലോഗോയിൽ എൽഇഡികൾ നൽകിയിട്ടുണ്ട്. റേസർ യുഎസിലെ ഈ ടിഡബ്ള്യുഎസ് ഇയർഫോൺ ഉപഭോക്താക്കൾക്ക് രണ്ട് വർഷത്തെ വാറന്റിയും നൽകുന്നു.

റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളുടെ സവിശേഷതകൾ
റേസറിൽ നിന്നുള്ള ഏറ്റവും പുതിയ ടിഡബ്ള്യുഎസ് ഇയർഫോണുകളിൽ 20mm മുതൽ 20kHz വരെ ഫ്രിക്യൂൻസിയുള്ള 10mm ഡ്രൈവറുകൾ ഉണ്ട്. റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളിൽ ഗൂഗിൾ ഫാസ്റ്റ് പെയർ സപ്പോർട്ടുള്ള ഓംനിഡയറക്ഷണൽ മൈക്രോഫോണുകൾ, ടച്ച് കൺട്രോളുകൾ, ബ്ലൂടൂത്ത് v5.2 എന്നിവയുണ്ട്. ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഏത് ഡിവൈസിലും ടിഡബ്ള്യുഎസ് ഇയർഫോണുകൾ അനുയോജ്യമാണ്, കൂടാതെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ - റേസർ ഓഡിയോ - ആൻഡ്രോയ്‌ഡ്, ഐഒഎസ് എന്നിവയുമായി പൊരുത്തപ്പെടുന്നു.

ആർജിബി ലൈറ്റിംഗിൻറെ നിറം ക്രമീകരിക്കുവാൻ എഎൻസി ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാനും സ്മാർട്ട്ഫോൺ കമ്പാനിയൻ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. പാരിസ്ഥിതിക ശബ്ദങ്ങൾ കുറയ്ക്കാൻ റേസർ ഹാമർഹെഡ് ട്രൂ വയർലെസ് ഇയർഫോണുകളിൽ കമ്പനി എഎൻസി ഫീച്ചർ ഉപയോഗിക്കുന്നു. ഈ ടിഡബ്ല്യുഎസ് ഇയർഫോണുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായുള്ള ഗൂഗിൾ ഫാസ്റ്റ് പെയർ ഫീച്ചർ ചെയ്യുന്നു. റേസർ ഹാമർഹെഡ് ട്രൂ വയർലെസിലെ ബാറ്ററി ബാക്കപ്പ് ആക്റ്റീവ് ചെയ്യുന്ന സവിശേഷതകളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.
കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് എക്‌സിനോസ് 850 SoC പ്രോസസറുമായി


Click it and Unblock the Notifications








