Realme Band: റിയൽമി ബാൻഡിന്റെ മൂന്നാമത്തെ സെയിൽ ആരംഭിച്ചു; വിലയും ഓഫറുകളും

|

റിയൽ‌മിയുടെ ഫിറ്റ്‌നെസ് ട്രാക്കറായ റിയൽ‌മെ ബാൻഡിന്റെ മൂന്നാമത്തെ സെയിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിച്ചത്. ഔദ്യോഗിക റിയൽ‌മി വെബ്‌സൈറ്റ്, ആമസോൺ എന്നവ വഴിയാണ് വിൽപ്പന. സ്മാർട്ട് ബാൻഡിനായുള്ള ആദ്യ ഫ്ലാഷ് സെയിൽ ലോഞ്ച് ചെയ്ത ദിവസമായ മാർച്ച് 5 ന് നടന്നിരുന്നു. രണ്ടാമത്തെ വിൽപ്പന മാർച്ച് 9 നാണ് നടന്നത്.

റിയൽ‌മി ബാൻഡ്
 

റിയൽ‌മി ബാൻഡ് കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. കറുപ്പ്, മഞ്ഞ, പച്ച എന്നീ മൂന്ന് സ്ട്രാപ്പ് കളർ ഓപ്ഷനുകളിൽ ഈ ബാൻഡ് ലഭ്യമാണ്. ആമസോണിൽ നിന്ന് റിയൽമി ബാൻഡ് വാങ്ങുന്ന ഉപയോക്താക്കൾക്ക് കുറച്ച് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിൽ പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്കകം തന്നെ വൻ ജനപ്രീതിയാണ് റിയൽമിയുടെ ഫിറ്റ്നസ് ട്രാക്കർ ബാൻഡിന് ലഭിച്ചിരിക്കുന്നത്.

റിയൽ‌മെ ബാൻഡ്: വില, ഓഫറുകൾ‌, വിൽ‌പന സമയം

റിയൽ‌മെ ബാൻഡ്: വില, ഓഫറുകൾ‌, വിൽ‌പന സമയം

റിയൽ‌മെ ബാൻഡിന് ഇന്ത്യയിലുള്ള വില 1,499 രൂപയാണ്. ഇതിന്റെ വിൽപ്പന റിയൽ‌മി വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും ഉച്ചയ്ക്ക് 12 ന് (ഉച്ചയ്ക്ക്) ആരംഭിച്ചു. ആമസോണിലെ ഉപഭോക്താക്കൾക്ക് ആമസോൺ പേ മുഖേനയുള്ള പേയ്‌മെന്റുകളിൽ 50 രൂപ ക്യാഷ്ബാക്കും പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 5 ശതമാനം ഫ്ലാറ്റ് ക്യാഷ്ബാക്കും പ്രൈം ഇതര അംഗങ്ങൾക്ക് 3 ശതമാനം കിഴിവും ലഭിക്കും.

കൂടുതൽ വായിക്കുക: Realme 6, Realme 6 Pro സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അതരിപ്പിച്ചു; വിലയും സവിശേഷതകളും

റിയൽ‌മെ ബാൻഡ് സവിശേഷതകൾ

റിയൽ‌മെ ബാൻഡ് സവിശേഷതകൾ

ഷവോമിയുടെ എഐ ബാൻഡ് 4 ന്റെ എതിരാളിയായാണ് റിയൽ‌മിബാൻഡ് വിപണിയിൽ എത്തിയത്. ഇതിൽ ലൈവ് ഹാർട്ട്ബിറ്റ് മോണിറ്ററാണ് നൽകിയിരിക്കുന്നത്. 80x160 പിക്‌സൽ റെസല്യൂഷനോടുകൂടിയ 0.96 ഇഞ്ച് (2.4 സെ.മീ) കളർ ടി.എഫ്.ടി ഡിസ്‌പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. അപ്ലിക്കേഷൻ വഴി ക്രമീകരിക്കാൻ കഴിയുന്ന അഞ്ച് ലെവൽ ബ്രൈറ്റ്നസും സ്മാർട്ട് ബാൻഡിന്റെ സവിശേഷതയാണ്.

ലിങ്ക് ആപ്ലിക്കേഷൻ
 

റിയൽ‌മി ലിങ്ക് ആപ്ലിക്കേഷൻ ഉപയോഗിച്ച് ടോഗിൾ ചെയ്യാൻ‌ കഴിയുന്ന അഞ്ച് ഡയൽ‌ ഫെയ്‌സുകളാണ് റിയൽ‌മെ ബാൻ‌ഡിൽ ഉള്ളത്. ഭാവിയിൽ ഓവർ-ദി-എയർ (ഒടിഎ) അപ്‌ഡേറ്റുകൾ ഉപയോഗിച്ച് കൂടുതൽ വാച്ച് ഫെയ്‌സുകൾ കമ്പനി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നടത്തം, ഓട്ടം, യോഗ, ഫിറ്റ്നസ്, സൈക്ലിംഗ്, ക്ലൈംബിംഗ്, ഹൈക്കിംഗ്, ക്രിക്കറ്റ് എന്നിവ ഉൾപ്പെടുന്ന ഒമ്പത് സ്പോർട്ട് മോഡുകളുമായാണ് ബാൻഡ് വരുന്നത്.

ബ്ലൂടൂത്ത്

ത്രീ-ആക്സിസ് ആക്‌സിലറോമീറ്റർ, റോട്ടർ വൈബ്രേഷൻ മോട്ടോർ എന്നിവയും റിയൽമി ബാൻഡിൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 4.2 ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് 5.0 ഉള്ള ഡിവൈസുകുമായോ അതിലും പുതിയ ആൻഡ്രോയിഡ് വേർഷനുകളുള്ള ഡിവൈസുകളുമായും ഇത് പെയർ ചെയ്യാം. 90 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. കുറഞ്ഞത് ആറ് ദിവസമെങ്കിലും ചാർജ്ജ് നിൽക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: റിയൽമി 5ഐ ഇപ്പോൾ 9,999 രൂപയ്ക്ക് സ്വന്തമാക്കാം

ഗാഡ്ജറ്റ്

റിയൽ‌മി ബാൻ‌ഡിൽ IP68- റേറ്റുചെയ്‌ത ബിൽ‌ഡ് സവിശേഷതയുണ്ട്. അതുകൊണ്ട് ഈ ഗാഡ്ജറ്റ് വെള്ളത്തിൽ‌ വീണാലും കുഴപ്പമൊന്നും ഉണ്ടാവുകയില്ല. നിങ്ങളുടെ പെയർ ചെയ്ത സ്മാർട്ട്‌ഫോൺ വഴി വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ അപ്ലിക്കേഷനുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകളും ഇതിൽ കാണിക്കാൻ സാധിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
The Realme Band was launched as a competitor to Xiaomi's Mi Band 4. It comes with a real-time heart rate monitor. Apart from that, the company has given a 0.96-inch (2.4cm) colour TFT display with 80x160 pixels resolution. The smart band supports five levels of brightness that can be adjusted via an app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X