ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ വരുന്ന റിയൽ‌മി ബഡ്‌സ് എയർ നിയോ 2 ഏപ്രിൽ 7 ന് അവതരിപ്പിക്കും

|

റിയൽ‌മി അടുത്തിടെ ബഡ്‌സ് എയർ 2 ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി ഇന്ത്യയിൽ അവതരിപ്പിച്ചു, അങ്ങനെ കമ്പനി അതിൻറെ ഓഡിയോ വിഭാഗം കൂടുതൽ വികസിപ്പിച്ചു. ഇതേ ലക്ഷ്യത്തോടെ കമ്പനി ഇപ്പോൾ മറ്റൊരു ടിഡബ്ല്യുഎസ് ഇയർബഡുകളായ റിയൽ‌മി ബഡ്സ് എയർ 2 നിയോയും ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി അവതരിപ്പിക്കുമെന്ന് പറയുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇതിൻറെ ലോഞ്ച് കമ്പനി സൂചിപ്പിക്കുകയുണ്ടായി. ഈ പുതിയ ടിഡബ്ല്യുഎസ് ഇയർബഡുകളെ കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുമായി

റിയൽ‌മി ബഡ്സ് എയർ 2 നിയോ

ട്വിറ്ററിൽ കമ്പനി പങ്കിട്ട ടീസർ സൂചിപ്പിച്ചതുപോലെ റിയൽ‌മി ഉടൻ തന്നെ ബഡ്സ് എയർ 2 നിയോ പാകിസ്ഥാനിൽ അവതരിപ്പിച്ചേക്കും. ഡിസൈനിനൊപ്പം വരാനിരിക്കുന്ന റിയൽ‌മി ഇയർബഡുകളുടെ പ്രധാന സവിശേഷതകൾ ഈ പോസ്റ്റ് വെളിപ്പെടുത്തുന്നു. റിയൽ‌മി ബഡ്‌സ് എയർ 2 നിയോ ബഡ്‌സ് ക്യൂ (കഴിഞ്ഞ വർഷം അവതരിപ്പിച്ചത്) യുമായി ഒരു സാമ്യം പങ്കിടുകയും ഇൻ-ഇയർ ഡിസൈനുമായി വരികയും ചെയ്യും. ഇത് യഥാർത്ഥ റിയൽ‌മി ബഡ്‌സ് എയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബഡ്സ് എയർ നിയോയുടെ രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായിരിക്കും.

സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽസ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി പേടിഎം മാൾ ഗ്രാൻഡ് ബ്രാൻഡ് ഡെയ്‌സ് സെയിൽ

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) സവിശേഷത

ജോഡിയാക്കാനുള്ള സൗകര്യത്തിനായി ഒരു ബട്ടൺ ഉപയോഗിച്ച് ഓവൽ ആകൃതിയിലുള്ള ചാർജിംഗ് കേസ് വരാനിരിക്കുന്ന ഈ ഇയർബഡുകൾക്ക് ലഭിക്കും. ഇത് വെള്ള നിറത്തിലായിരിക്കും വിപണിയിൽ നിങ്ങൾക്ക് ലഭ്യമാകുന്നത്. മറ്റ് കളർ ഓപ്ഷനുകൾ അവതരിപ്പിക്കുമോ എന്നതിനെ കുറിച്ച് ഒരു വ്യക്തതയുമില്ല. ഇതിനുപുറമെ, 10 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റർ ഡ്രൈവറും മൊത്തം 28 മണിക്കൂർ വരെ പ്ലേബാക്ക് സമയവും റിയൽമി ബഡ്സ് എയർ 2 നിയോയിൽ വരും. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) സവിശേഷതയുമായി ഇത് ഒന്നാമതായിരിക്കും.

5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഏപ്രിൽ 7 ന് റിയൽമി ബഡ്‌സ് എയർ 2 നിയോ പാകിസ്ഥാനിലെ ബഡ്‌സ് എയർ 2 നൊപ്പം അവതരിപ്പിക്കും. ഇതിന് വരുന്ന വിലയെ സംബന്ധിച്ചിടത്തോളം കൃത്യമായ ഒരു കണക്ക് ഇല്ല. എന്നാൽ, ഇത് ശരിക്കും താങ്ങാനാവുന്നതും ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ പ്രാപ്തമാക്കിയ ഇയർബഡുകളുമാണെന്ന് പറയുന്നു. റിയൽമി സി 20, സി 21, സി 25 എന്നിവ രാജ്യത്ത് എത്തുന്ന അതേ തീയതി ഏപ്രിൽ 8 ന് ബഡ്സ് എയർ 2 നിയോ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഇത് ഒരു സൂചന നൽകുന്നുണ്ട്. എന്നാൽ, ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ‌ വ്യക്തമല്ല. ഇതിനെക്കുറിച്ച് കൂടുതൽ‌ വിവരങ്ങൾ‌ ലഭിക്കുന്നതിനായി നിങ്ങൾ ലോഞ്ച് വരെ കാത്തിരിക്കേണ്ടതായി വരും.

ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌

Best Mobiles in India

English summary
With the same target in mind, Realme is expected to release another TWS earbud, the Realme Buds Air 2 Neo, which will also include ANC. The company has teased the launch, which is expected to happen in the coming days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X