Home
Mobile

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുമായി

സാംസങിന്റെ ബജറ്റ് സ്മാർട്ട്ഫോൺ സീരിസായ 'എം' സീരീസിലെ ആദ്യ 5ജി സ്മാർട്ട്‌ഫോണായ ഗാലക്സി എം42 5ജി വൈകാതെ പുറത്തിറങ്ങും. ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ നൽകികൊണ്ട് ഇത് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ലിസ്റ്റിങിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക ലിസ്റ്റിങും അടുത്തിടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ഡിവൈസിന്റെ പ്രധാന സവിശേഷതകൾ ഇതിനകം തന്നെ ലിസ്റ്റിങിൽ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഗീക്ക്ബെഞ്ച് ഡാറ്റാബേസിലും ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

സാംസങ് ഗാലക്‌സി എം42 5ജി

സാംസങ് ഗാലക്‌സി എം42 5ജി സ്മാർട്ട്ഫോൺ എസ്എം-എം 462 ബി എന്ന മോഡൽ നമ്പറുമായിട്ടാണ് ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസ് സിംഗിൾ കോർ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 650, 1779 പോയിന്റാണ് നേടിയത്. ഗീക്ക്ബെഞ്ച് ഡാറ്റാബേസ് അനുസരിച്ച് ഗാലക്സി 42 5 ജിയിൽ എട്ട് കോറുകളും 1.8 ജിഗാഹെർട്സ് ക്ലോക്ക് സ്പീഡും ഉള്ള സ്നാപ്ഡ്രാഗൺ പ്രോസസർ ഉണ്ടായിരിക്കും. ചില റിപ്പോർട്ടുകൾ ഈ പ്രോസസർ ഏതാണെന്ന സൂചനയും നൽകുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറായിരിക്കും ഗാലക്സി എം42 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 5ജി കണക്റ്റിവിറ്റിക്കായി ഡിവൈസിൽ ഇൻബിൾഡ് മോഡം ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഒരു വെബ് ബ്രൌസർ വഴി ആക്സസ് ചെയ്ത ഡിവൈസിന്റെ സോഴ്സ് കോഡിൽ നിന്നുള്ള മറ്റൊരു ലിസ്റ്റിങ് അനുസരിച്ച് അഡ്രിനോ 619 ജിപിയുവും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ 4 ജിബി റാമുള്ള ഓപ്ഷനിൽ ഡിവൈസ് എത്തുമെന്ന സൂചനയും നൽകുന്നുണ്ട്. സ്റ്റോറേജിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

128 ജിബി സ്റ്റോറേജ്

ഗാലക്സി എം42 5ജി സ്മാർട്ട്ഫോൺ 128 ജിബി സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്‌ഫോണിൽ ആൻഡ്രോയിഡ് 11 ഒഎസ് പ്രീ ഇൻസ്റ്റാൾ ചെയ്‌തിരിക്കും, ഇതിനൊപ്പം കസ്റ്റം വൺയുഐയും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഗീക്ക്ബെഞ്ച് ഡാറ്റാബേസിൽ ഡിവൈസിന്റെ മറ്റ് ഹാർഡ്‌വെയർ സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ലിസ്റ്റിങ് ഡിവൈസിന്റെ മറ്റ് പ്രധാന സൂചനകളൊന്നും നൽകിയിട്ടില്ല.

ലീക്ക്

ഈ ഡിവൈസ് കുറച്ച് കാലമായി ലീക്ക് റിപ്പോർട്ടുകളിൽ നിറയുന്നുണ്ട്. ഇതനുസരിച്ച് 6.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഇത് ഒരു എഫ്എച്ച്ഡി+ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയായിരിക്കും. ഡിസ്പ്ലെയ്ക്ക് ഒരു പഞ്ച്-ഹോൾ ഡിസൈനും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ക്യാമറ കട്ട് ഔട്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറ നൽകുമെന്നും സൂചനകൾ ഉണ്ട്.

ക്യാമറ

ഡിവൈസിന് പിന്നിലെ ക്യാമറ സെറ്റപ്പിൽ നാല് സെൻസറുകളായിരിക്കും ഉണ്ടാവുക. ഇതിൽ പ്രൈമറി ലെൻസ് 64 എംപി സ്‌നാപ്പറാണ്. ചൈനയിലെ 3സി മൊബൈൽ റെഗുലേറ്ററിയുടെ സർട്ടിഫിക്കേഷനും ഗാലക്സി എം42 5ജി സ്മാർട്ട്ഫോൺ നേടിയിട്ടുണ്ട്. ഈ ലിസ്റ്റിങ് അനുസരിച്ച് 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറക്കുന്നത്. 6,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത് എന്നും റിപ്പോർട്ടുകളുണ്ട്.

More from GizBot

Best Mobiles in India

English summary
The Galaxy M42 5G, the first 5G smartphone in Samsung's budget smartphone series 'M' series, will be released soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X