17 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകുന്ന റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ ഇയർഫോണുകൾ ശ്രീലങ്കയിൽ അവതരിപ്പിച്ചു. ഈ വയർലെസ് ഇയർഫോണുകൾ മൊത്തം 17 മണിക്കൂർ പ്ലേബാക്ക് നൽകുന്നു, ഒപ്പം മികച്ച സുഖസൗകര്യങ്ങൾക്കായി നെക്ക്ബാൻഡ് ശൈലിയിലുള്ള രൂപകൽപ്പനയുമുണ്ട്. റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ മലേഷ്യയിൽ മെയ് 20 ന് ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിച്ചു. എന്നാൽ, അതിനുമുൻപ് തന്നെ ബഡ്സ് വയർലെസ് 2 നിയോ ശ്രീലങ്കയിൽ വിൽപ്പനയ്‌ക്കെത്തി കഴിഞ്ഞു. ഗെയിമിംഗ് സമയത്ത് ഇയർഫോണുകൾക്ക് 88 എംഎസ് സൂപ്പർ-ലോ ലേറ്റൻസി ഉണ്ട്. ഐപിഎക്സ് 4 സർട്ടിഫൈഡ് ചെയ്യ്തിട്ടുള്ള വാട്ടർ റെസിസ്റ്റൻസാണ് റിയൽമി ബഡ്‌സ് വയർലെസ് 2 നിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. നിങ്ങൾക്ക് മികച്ച വിലയിൽ സ്വന്തമാക്കുവാൻ കഴിയുന്ന ഇയർഫോണാണ് റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ. ഇവയെ കുറിച്ച് വിശദമായി നമുക്ക് ഇവിടെ പരിശോധിക്കാം.
കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ ഇയർഫോണുകൾ: വിലയും, വിൽപനയും
റിയൽമി ബഡ്‌സ് വയർലെസ് 2 നിയോയ്ക്ക് എൽകെആർ 8,279 (ഏകദേശം 3,000 രൂപ) വില വരുന്നു. ഈ ഇയർഫോണുകൾ ഇതിനകം ഡാറസ്.കോമിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. കാൻഡി ബ്ലാക്ക്, കാൻഡി ബ്ലൂ, കാൻഡി ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇവ വിപണിയിൽ വരുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ, ഈ ഇയർഫോണുകൾ ഇന്ന് മലേഷ്യയിൽ വിൽപ്പന നടത്തും.

റിയൽമി ബഡ്‌സ് വയർലെസ് 2 നിയോ ഇയർഫോണുകളുടെ സവിശേഷതകൾ
റിയൽമിയിൽ നിന്നുള്ള ബഡ്‌സ് വയർലെസ് 2 നിയോ ഇയർഫോണുകൾ 20Hz മുതൽ 20,000KHz വരെയാണ് ഫ്രീക്യുൻസി റേഞ്ച് വരുന്നു. ഇതിൻറെ ഡ്രൈവറിന് വരുന്ന വലുപ്പം 11.2 മില്ലിമീറ്റർ ആണ്. ഈ ഇയർഫോണുകൾ ഒരൊറ്റ ചാർജിൽ 17 മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്നു. ഇയർഫോണുകൾ വെറും 10 മിനിറ്റ് ചാർജോടെ 120 മിനിറ്റ് മ്യൂസിക് പ്ലേബാക്കും നൽകുന്നു. ഇയർഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉണ്ട്. പൂർണ്ണമായും ചാർജ് ചെയ്യാൻ ഇയർഫോണുകൾ ഏകദേശം 2 മണിക്കൂർ സമയത്തെ എടുക്കുമെന്ന് കമ്പനി പറയുന്നു. റിയൽമി ബഡ്‌സ് വയർലെസ് 2 നിയോയുടെ ഭാരം വെറും 23.1 ഗ്രാം ആണെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. റിയൽമി ലിങ്ക് അപ്ലിക്കേഷനിലൂടെ അനുയോജ്യമായ ഏത് സ്മാർട്ട്‌ഫോണുമായി ഈ ഇയർഫോണുകൾ ഉപയോഗിക്കാവുന്നതാണ്.

റിയൽമിബഡ്‌സ് വയർലെസ് 2 നിയോ എൻവയോൺമെൻറ് നോയ്‌സ് ക്യാൻസലിങ് (ഇഎൻസി) സപ്പോർട്ട് ചെയ്യുന്നു, ഇതിൽ ആവശ്യമായ സൗണ്ട് എടുക്കുകയും പശ്ചാത്തല ശബ്‌ദം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു അൽഗോരിതമുണ്ട്. തീവ്രമായ ഗെയിമിംഗ് സെഷനുകളിൽ ഈ ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിയർപ്പ് പ്രതിരോധിക്കാൻ ഐപിഎക്സ് 4 സർട്ടിഫിക്കറ്റ് റെസിസ്റ്റൻസ് നൽകിയിട്ടുണ്ട്. ഇയർഫോണുകൾ വേർതിരിച്ചാലുടൻ ഒരു സ്മാർട്ട്‌ഫോണുമായി ജോടിയാക്കുന്ന ഒരു മാഗ്നെറ്റിക് ഇന്റയുറ്റിവ് കണക്ഷനുണ്ട്.


Click it and Unblock the Notifications








