പുതിയ കിടിലൻ സ്മാർട്ട് വാച്ചുമായി റിയൽമി, വില വെറും 2,499 രൂപ മാത്രം

|

ഇന്ന് നടന്ന ലോഞ്ച് ഇവന്റിൽ വച്ച് റിയൽമി പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. റിയൽമി ടെക്ലൈഫ് വാച്ച് എസ്100 എന്ന വാച്ച് അവതരിപ്പിച്ചതിനൊപ്പം ടെക്ലൈഫ് ബഡ്സ് എൻ100 എന്ന നെക്ക്ബാൻഡ് മോഡൽ ഇയർഫോണും കമ്പനി ലോഞ്ച് ചെയ്തു. ഈ ഇവന്റിൽ വച്ച് റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ എന്നീ സ്മാർട്ട്ഫോണുകളും കമ്പനി അവതരിപ്പിച്ചിരുന്നു. ആകർഷകമായ സവിശേഷതകളുമായിട്ടാണ് റിയൽമിയുടെ പുതിയ 5ജി ഫോണുകൾ വിപണയിലെത്തിയത്.

 

റിയൽമി ടെക്ലൈഫ് വാച്ച് എസ്100

ഇന്ന് ലോഞ്ച് ചെയ്ത റിയൽമി ടെക്ലൈഫ് വാച്ച് എസ്100 സ്മാർട്ട് വാച്ചിൽ കളർ ഡിസ്‌പ്ലേ, വാട്ടർ റെസിസ്റ്റന്റ് ബിൽഡ്, 12 ദിവസം വരെ ബാറ്ററി ലൈഫ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ നെക്ക്ബാൻഡ് സ്റ്റൈലിലുള്ള ഇയർബഡ്സ് 17 മണിക്കൂർ വരെ പ്ലേബാക്ക് സമയവുമായി വരുന്നു. ഇയർ വിംഗ് ഡിസൈനിലും രണ്ട് വ്യത്യസ്ത നിറങ്ങളിലും ഇയർബഡ്സ് ലഭ്യമാകും. വാട്ടർ റസിറ്റൻസ് അടക്കമുള്ള ഫീച്ചറുകളുമായിട്ടാണ് ഇവ വരുന്നത് എന്നതിനാൽ ടെക്ലൈഫ് എന്ന വിഭാഗത്തിൽ റിയൽമി വർക്ക് ഔട്ടിലും സ്പോർട്സനും മാറ്റുമായി ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകളാണ് പുറത്തിറക്കുന്നത് എന്ന കാര്യം ഉറപ്പാണ്.

5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

റിയൽമി ടെക്ലൈഫ് വാച്ച് എസ്100, റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100: വില
 

റിയൽമി ടെക്ലൈഫ് വാച്ച് എസ്100, റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100: വില

റിയൽമി ടെക്ലൈഫ് വാച്ച് എസ്100ന് ഇന്ത്യയിൽ 2,499 രൂപയാമ് വില. ഈ സ്‌മാർട്ട് വാച്ച് തുടക്കത്തിൽ പ്രാരംഭ വിലയെന്ന നിലവിൽ 1,999 രൂപയ്ക്ക് ലഭ്യമാകും. റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100ന് 1,299 രൂപയാണ് വില. രണ്ട് ഉപകരണങ്ങളും ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവയിലൂടെയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയ്‌ക്കെത്തും. റിയൽമി ടെക്ലൈഫ് വാച്ച് എസ്100ന്റെ വിൽപ്പന മാർച്ച് 14 ന് ഉച്ചയ്ക്ക് 12 മണി മുതൽ നടക്കും. പുതിയ ഇയർഫോണിന്റെ വിൽപ്പന മാർച്ച് 15 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഈ വാച്ചും ഇയർഫോണും ബ്ലാക്ക്, ബ്രൌൺ നിറങ്ങളിൽ ലഭ്യമാകും.

റിയൽമി ടെക്ലൈഫ് വാച്ച് എസ്100: സവിശേഷതകൾ

റിയൽമി ടെക്ലൈഫ് വാച്ച് എസ്100: സവിശേഷതകൾ

റിയൽമി ടെക്ലൈഫ് വാച്ച് എസ്100 സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് (240x280 പിക്‌സൽസ്) കളർ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 530 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ലെവലുണ്ട്. 24x7 ഹൃദയമിടിപ്പ് നിരീക്ഷണം നൽകുന്നതിന് ഫോട്ടോപ്ലെത്തിസ്മോഗ്രാഫി (പിപിജി) സെൻസറും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ സ്‌മാർട്ട് വാച്ചിന് ചർമ്മത്തിന്റെ താപനിലയും രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലും (SpO2) അളക്കാൻ സാധിക്കുമെന്ന് റിയൽമി അവകാശപ്പെടുന്നു.

2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്

സെൻസറുകൾ

റിയൽമി ടെക്ലൈഫ് വാച്ച് എസ്100യിൽ ആരോഗ്യ സംബന്ധിയായ സെൻസറുകൾ ഉണ്ടെങ്കിലും ഇവ മെഡിക്കൽ ഉപകരണങ്ങൾക്ക് പകരമാകില്ല. ആക്റ്റിവിറ്റി ട്രാക്കിങിനായി മൂന്ന് ആക്‌സിസ് ആക്‌സിലറോമീറ്ററും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. വെതർ, മ്യൂസിക് കൺട്രോൾ, ഫൈൻഡ് മൈ ഫോൺ, സ്‌മാർട്ട് വാച്ച് വഴിയുള്ള ക്യാമറ ആക്‌സസ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ റിയൽമി ടെക്ലൈഫ് വാച്ച് എസ്100ൽ പ്രീലോഡ് ചെയ്തിട്ടുണ്ട്.

110 വാച്ച് ഫെയ്സുകൾ

അലാറം, സ്റ്റോപ്പ് വാച്ച്, ടൈമർ, ഫ്ലാഷ്‌ലൈറ്റ് തുടങ്ങിയ ഓപ്ഷനുകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. 110 വാച്ച് ഫെയ്സുകളുമായിട്ടാണ് ഇത് വരുന്നത്. ഡാൻസ്, റൈഡിംഗ്, ഔട്ട്ഡോർ ഓട്ടം, നടത്തം എന്നിവയുൾപ്പെടെ 24 സ്പോർട്സ് മോഡുകളും ഈ സ്മാർട്ട് വാച്ചിലുണ്ട്. റിയൽമി ടെക്ലൈഫ് വാച്ച് എസ്100ന് പരമാവധി 1.5 മീറ്റർ വരെ വാട്ടർ റസിസ്റ്റൻസ് നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഐപി68-സർട്ടിഫൈഡ് മെറ്റാലിക് ഫിനിഷ് ബിൽഡാണ് ഉള്ളത്.

2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി

ബാറ്ററി

ഈ സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് v5.1 കണക്റ്റിവിറ്റിയും ഉണ്ട്. ആൻഡ്രോയിഡ് 5.0, ഐഒഎസ് 11 എന്നിവയിലോ അതിനെക്കാൾ പുതിയതോ ആയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇത് കണക്റ്റ് ചെയ്യാം. ഒറ്റ ചാർജിൽ 12 ദിവസം വരെ ഉപയോഗിക്കാൻ കഴിയുന്ന 260mAh ബാറ്ററിയാണ് സ്മാർട്ട് വാച്ചിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 34 ഗ്രാം ഭാരമാണ് ഇതിനുള്ളത്.

റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100: സവിശേഷതകൾ

റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100: സവിശേഷതകൾ

റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100 മെറ്റൽ സൗണ്ട് ചേമ്പറിൽ പായ്ക്ക് ചെയ്തിരിക്കുന്ന 9.2 എംഎം ഡൈനാമിക് ബാസ് ഡ്രൈവറുമായിട്ടാണ് വരുന്നത്. ഇയർബഡുകൾ പരസ്പരം വേർപെടുത്തി ഇയർബഡ്സ് ഡിസ്കണക്റ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള മാഗ്നറ്റിക് ബ്ലൂടൂത്ത് കണക്ഷൻ ഫീച്ചറും ഇയർബഡ്സിൽ ഉണ്ട്. റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100 ഒരു സിലിക്കൺ നെക്ക്‌ബാൻഡും ഐപിഎക്സ് 4 സർട്ടിഫിക്കേഷനുള്ള വാട്ടർ റെസിസ്റ്റന്റ് ബിൽഡുമായിട്ടാണ് വരുന്നത്.

ബ്ലൂടൂത്ത് v5.2

റിയൽമി ടെക്ലൈഫ് ബഡ്സ് എൻ100 നെക്ക്ബാൻഡ് ഇയർബഡ്സിന് ബ്ലൂടൂത്ത് v5.2 സപ്പോർട്ടുണ്ട്. ഒറ്റ ചാർജിൽ 17 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് ടൈം നൽകാൻ ഈ ഇയർബഡ്സിന് സാധിക്കും. വിലയും സവിശേഷതകളും നോക്കിയാൽ മികച്ച ക്വാളിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ഉത്പന്നം തന്നെയാണ് ഇത്. നെക്ക്ബാൻഡ് സ്റ്റൈലും വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയും ഈ ഇയർഫോണിനെ വർക്ക്ഔട്ട് ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാവുന്ന മികച്ച ഒന്നാക്കി മാറ്റുന്നുണ്ട്. ദീർഘ നേരത്തെ ബാറ്ററിയും ഈ നെക്ക്ബാൻഡ് സ്റ്റൈലിലുള്ള ഇയർബഡ്സിനെ വിപണിയിൽ ജനപ്രിയമാക്കി മാറ്റും.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞുഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞു

Most Read Articles
Best Mobiles in India

English summary
Realme launched new smartwatch in India. Realme TechLife Watch S100 has been launched with a price of Rs 2,499. It also introduced the TechLife Buds N100, a neckband model earphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X