റിയൽമിയുടെ സബ് ബ്രാന്റായ ഡിസോ ഇന്ത്യയിൽ എത്തി, ആദ്യ പ്രൊഡക്ട് ഇയർഫോൺ

|

റിയൽമി തങ്ങളുടെ ലൈഫ് സ്റ്റൈൽ വിഭാഗത്തിലുള്ള പ്രൊഡക്ടുകൾ ഡിസോ എന്ന പുതിയ സബ് ബ്രാന്റിന് കീഴിൽ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഡിസോ ഇന്ത്യയിൽ ആദ്യത്തെ പ്രൊഡക്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഡിസോ ഗോപോഡ്സ് ഡി, ഡിസോ വയർലെസ് എന്നിവയാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. റിയൽ‌മി ബഡ്‌സ് ക്യൂ, റിയൽ‌മി ബഡ്‌സ് വയർ‌ലെസ് എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ പ്രൊഡക്ടായി അവതരിപ്പിച്ചിരിക്കുന്നത്.

 

ഡിസോ ഗോപോഡ്സ് ഡി: വില, വിൽപ്പന

ഡിസോ ഗോപോഡ്സ് ഡി: വില, വിൽപ്പന

ഡിസോ ഗോപോഡ്സ് ഡിയുടെ വില 1,599 രൂപയാണ്. ജൂലൈ 14ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. ആദ്യ വിൽപ്പനയിൽ തന്നെ നിങ്ങൾ ഈ ട്രൂലി വയർലെസ് ഇയർബഡ്സ് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് വെറും 1,399 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. ഈ വില നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വയർലെസ് ഇയർബഡ്സിലൊന്നായി ഗോപോഡ്സ് ഡി മാറും. ഈ ഇയർബഡ്സ് വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

ടെക്നോ സ്പാർക്ക് ഗോ 2021 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംടെക്നോ സ്പാർക്ക് ഗോ 2021 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഡിസോ വയർലെസ്: വിലയും വിൽപ്പനയും

ഡിസോ വയർലെസ്: വിലയും വിൽപ്പനയും

1,499 രൂപയാണ് ഡിസോ വയർലെസിന്റെ വില. ഫ്ലിപ്പ്കാർട്ടിലെ ആദ്യ വിൽപ്പനയിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 1,299 രൂപയ്ക്ക് ലഭിക്കും. ഡിസോയുടെ ഈ നെക്ക്ബാൻഡ് ഇയർഫോണുകൾ നാല് നിറങ്ങളിൽ ലഭ്യമാകും. ജൂലൈ 7ന് ഉച്ചയ്ക്ക് 12 മണി ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. കുറഞ്ഞ വിലയിൽ പ്രൊഡക്ടുകൾ നൽകുക എന്ന തന്ത്രമാണ് റിയൽമിയുടെ വിജയത്തിന് കാരണം. ഇത് തന്നെയാണ് ഡിസോയുടെ കാര്യത്തിലും കാണുന്നത്.

ഡിസോ ഗോപോഡ്സ് ഡി: സവിശേഷതകൾ
 

ഡിസോ ഗോപോഡ്സ് ഡി: സവിശേഷതകൾ

പരമാവധി ബാസ് ഉൽ‌പാദിപ്പിക്കുന്നതിന് ബാസ് ബൂസ്റ്റ് + അൽ‌ഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 10 എംഎം വലിയ ബാസ് ഡ്രൈവറുകളാണ് ഡിസോ ഗോപോഡ്സ് ഡിയിൽ നൽകിയിട്ടുള്ളത്. ഈ ഇയർബഡ്സിലെ ഓഡിയോ നിലവാരം ശക്തമാണെന്നും അവയിൽ പാട്ടുകൾ കേൾക്കുന്നത് മികച്ച അനുഭവം ആയിരിക്കുമെന്നും ഡിസോ അവകാശപ്പെട്ടു. ഇൻ‌-ഇയർ ഡിസൈനാണ് ഇതിലുള്ളത്. ചെവികളിൽ സുഖമമായി ഇരിക്കാൻ സിലിക്കൺ ഇയർടിപ്സും ഇതിൽ ഉണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിൽ റേഡിയൽ മെറ്റാലിക് ടെക്സ്ചറോടെയാണ് ഇത് വരുന്നത്.

തകർപ്പൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എഫ്22 ജൂലൈ 6ന് ഇന്ത്യൻ വിപണിയിലെത്തുംതകർപ്പൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എഫ്22 ജൂലൈ 6ന് ഇന്ത്യൻ വിപണിയിലെത്തും

റിയൽ‌മി ലിങ്ക് ആപ്പ്

ഡിസോ ഗോപോഡ്സ് റിയൽ‌മി ലിങ്ക് ആപ്പ് സപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇയർബഡ്സ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനും മറ്റ് സെറ്റിങ്സിനും ഇത് ഉപയോഗിക്കാം. ചാർജിംഗ് കേസോടെ മൊത്തം 20 മണിക്കൂർ പ്ലേബാക്ക് ടൈം നൽകുന്ന ഡിവൈസിൽ 400mAh ബാറ്ററിയാണ് ഉള്ളത്. ഓരോ ഇയർബഡിനും 40mAh ബാറ്ററിയും ഉണ്ട്. മിനിമം ലാഗ് 110 മീറ്റർ ലേറ്റൻസിയുള്ള ഗെയിം മോഡും ഉണ്ട്. ഡിസോ ഗോപോഡ്സ് ഡി ഗൂഗിളിന്റെ ഫാസ്റ്റ് പെയർ സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നു.

ഡിസോ വയർലെസ്: സവിശേഷതകൾ

ഡിസോ വയർലെസ്: സവിശേഷതകൾ

ഇയർഫോണുകളിൽ മിക്ക ആളുകൾക്കും ഇഷ്ടപ്പെടുന്ന നെക്ക്ബാൻഡ് ടൈപ്പാമ് ഡിസോ വയർലെസ്. രണ്ട് ഇയർബഡുകളെ ബന്ധിപ്പിക്കുന്ന ഒരു വയറോടെയാണ് ഇത് വരുന്നത്. വലതുവശത്ത് പ്ലേബാക്ക് കൺട്രോളുകൾ നൽകിയിട്ടുണ്ട്. 23.1 ഗ്രാം ഭാരമുള്ള ഈ ഡിവൈസിൽ സിലിക്കൺ ഇയർ ടിപ്പുകളാണ് ഉള്ളത്. മാഗ്നെറ്റിക് ഫാസ്റ്റ് പെയർ (എം‌എഫ്‌പി) സാങ്കേതികവിദ്യയും ഇതിൽ നൽകിയിട്ടുണ്ട്.

കിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തികിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

ബാസ് ബൂസ്റ്റ് + അൽഗോരിതം

ഡിസോ വയർലെസിന് 11.2 എംഎം വലിയ ഡ്രൈവറും ബാസ് ബൂസ്റ്റ് + അൽഗോരിതവും ഉണ്ട്. നെക്ക്ബാൻഡ് ഇയർഫോൺസിൽ 88 മീറ്റർ സൂപ്പർ ലാറ്റൻസി ഗെയിം മോഡും നൽകിയിട്ടുണ്ട്. നോയിസ് ക്യാൻസലേഷൻ, 150 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. ഇതിലുള്ള ബാറ്ററി മൊത്തം 17 മണിക്കൂർ പ്ലേബാക്ക് ടൈം നൽകുന്നു. 2 മണിക്കൂർ കൊണ്ട് ഇത് ചാർജ് ചെയ്യാം.

Most Read Articles
Best Mobiles in India

English summary
Realme has launched its sub-brand Dizo in India. Dizo come to india with Dizo GoPods D and Dizo Wireless earphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X