പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്നോ? 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ വാച്ചുകൾ

|

സ്മാർട്ട് വാച്ച് വിപണി ഏറെ സജീവമായി നിൽക്കുന്ന കാലമാണ് ഇത്. നിരവധി ബ്രാന്റുകൾ ഇന്ത്യൻ വിപണിയിൽ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. പല വില നിലവാരങ്ങളിൽ ഇന്ന് ഇന്ത്യയിൽ സ്മാർട്ട് വാച്ചുകൾ ലഭ്യവുമാണ്. 10,000 രൂപയിൽ താഴെ വിലയിൽ നിരവധി സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലുണ്ട്. ഇവയെല്ലാം പ്രീമിയം ഫീച്ചറുകളുമായി വരുന്നവയാണ്.

smartwatches

അമാസ്ഫിറ്റ്, റിയൽമി, ഹുവാവേ, നോയിസ്, ഫയർ ബോൾട്ട് തുടങ്ങിയ ബ്രാന്റുകളെല്ലാം 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഡിസ്പ്ലെ, വലിയ ബാറ്ററി, ആകർഷകമായ ഡിസൈൻ തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ സ്മാർട്ട് വാച്ചുകളിൽ ഉണ്ട്. നിങ്ങൾക്ക് ഇപ്പോൾ 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ നോക്കാം.

അമാസ്ഫിറ്റ് സെപ്പ് ഇ

അമാസ്ഫിറ്റ് സെപ്പ് ഇ

അമാസ്ഫിറ്റ് സെപ്പ് ഇ സമാർട്ട് വാച്ച് മികച്ച ഡിസൈനുമായിട്ടാണ് വരുന്നത്. ഈ ഡിവൈസ് രണ്ട് ഡിസ്പ്ലേ ഓപ്ഷനുകളിൽ ലഭ്യമാണ്. 348 x 442 പിക്സൽ റെസല്യൂഷനോട് കൂടിയ 1.28 ഇഞ്ച് വൃത്താകൃതിയിലുള്ള അമോലെഡ് ഡിസ്പ്ലെയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് 341 പിപിഐ പിക്സൽ ഡെൻസിറ്റിയുള്ള 1.65 ഇഞ്ച് സ്ക്വയർ അമോലെഡ് ഡിസ്പ്ലേയുമാണ്. ഈ സ്‌ക്രീനുകൾ കസ്റ്റമൈസബിൾ വാച്ച് ഫേസുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ

Amazfit Zepp E
 

നേർത്ത ബെസലുകളുള്ള 3ഡി കർവ്-ബെസൽ ഡിസൈനാണ് അമാസ്ഫിറ്റ് സെപ്പ് ഇ സ്മാർട്ട് വാച്ചിൽ ഉള്ളത്. ഓൾവേയ്സ് ഓൺ ഡിസ്പ്ലെയും ഈ വാച്ചിൽ ഉണ്ട്. അൾട്രാ സ്ലിം മെറ്റൽ യൂണിബോഡി ഡിസൈൻ ആണ് സ്മാർട്ട്വാച്ചിൽ അമാസ്ഫിറ്റ് നൽകിയിട്ടുള്ളത്. ഔട്ട്‌ഡോർ റണ്ണിങ്, ട്രെഡ്‌മിൽ, ഇൻഡോർ സൈക്ലിംഗ്, ഔട്ട്‌ഡോർ സൈക്ലിംഗ്, നടത്തം, എലിപ്റ്റിക്കൽ, ക്ലൈംബിംഗ്, സ്കീയിങ്, പൂൾ സ്വിമ്മിങ്, ഫ്രീസ്റ്റൈൽ, ട്രയൽ റണ്ണിങ് എന്നിവയുൾപ്പെടെ 11 സ്‌പോർട്‌സ് മോഡുകൾ ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

ഹുവാവേ വാച്ച് ഫിറ്റ്

ഹുവാവേ വാച്ച് ഫിറ്റ്

ജനപ്രിയ വെയറബിൾ നിർമ്മാതാക്കളായ ഹുവാവേയുടെ ഇന്ത്യൻ വിപണിയിലെ 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച വാച്ചാണ് ഹുവാവേ വാച്ച് ഫിറ്റ്. സകുറ പിങ്ക്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഐൽ ബ്ലൂ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം കളർ ഓപ്ഷനുകളിൽ സ്ട്രാപ്പുകൾ ലഭിക്കുന്നു എന്നതാണ് ഈ വാച്ചിന്റെ ഏറ്റവും വലിയ ആകർഷണം. ഫീച്ചറുകളുടെ കാര്യത്തിലും ഹുവാവേ വാച്ച് ഫിറ്റ് ഒട്ടും പിന്നിലല്ല.

Huawei Watch Fit

1.64 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഹുവാവേ വാച്ച് ഫിറ്റ് വാച്ചിൽ ഉള്ളത്. 70 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ 130ൽ അധികം വാച്ച് ഫെയ്‌സുകളും ഈ വാച്ച് നൽകുന്നുണ്ട്. വിപുലമായ ഡാറ്റ ട്രാക്കിംഗിനൊപ്പം 96 വർക്ക്ഔട്ട് മോഡുകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

നിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾനിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾ

റിയൽമി ടെക്ലൈഫ് വാച്ച് ആർ100

റിയൽമി ടെക്ലൈഫ് വാച്ച് ആർ100

റിയൽമി ടെക്ലൈഫ് വാച്ച് ആർ100 സ്മാർട്ട് വാച്ച് ഇന്ത്യയിൽ ബ്രാന്റ് അവതരിപ്പിച്ച ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. 1.32 ഇഞ്ച് വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. 360×360 പിക്‌സൽ റെസല്യൂഷനും 450 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. വൃത്താകൃതിയിലുള്ള സ്മാർട്ട് വാച്ച് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ കൂടിയാണ് റിയൽമി ടെക്ലൈഫ് വാച്ച് ആർ100.

Realme TechLife Watch R100

100 വാച്ച് ഫെയ്‌സുകളുമായിട്ടാണ് റിയൽമി ടെക്ലൈഫ് വാച്ച് ആർ100 വരുന്നത്. ഇൻഡോർ റൺ, ബാഡ്മിന്റൺ, സോക്കർ, ക്രിക്കറ്റ്, ഹൈക്കിങ്, യോഗ തുടങ്ങിയവ ഉൾപ്പെടെ 100ൽ അധികം സ്‌പോർട്‌സ് മോഡുകളും ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഡിസൈനിന്റെ കാര്യത്തിലും ഈ ഡിവൈസ് മികവ് പുലർത്തുന്നുണ്ട്. ഇത് അലുമിനിയം ബെസലുകളും സിലിക്കൺ സ്ട്രാപ്പുകളുമായാണ് വരുന്നത്.

ഫയർ ബോൾട്ട് ഇൻവിൻസിബിൾ

ഫയർ ബോൾട്ട് ഇൻവിൻസിബിൾ

454 x 454 പിക്സൽ റെസല്യൂഷനോടുകൂടിയ 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഫയർ ബോൾട്ട് ഇൻവിൻസിബിൾ വരുന്നത്. ഓൾവേയ്സ് ഓൺ ഫീച്ചറോട് കൂടിയ ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 2.5ഡി ഫുൾ ലാമിനേറ്റഡ് സ്ക്രീനും ഉണ്ട്. 100 ബിൽറ്റ്-ഇൻ വാച്ച് ഫെയ്‌സുകളുമായിട്ടാണ് വാച്ച് വരുന്നത് എന്നതിനാൽ ഉപയോക്താക്കൾക്ക് വാച്ച് ഫേസ് ഇടയ്ക്കിടെ മാറ്റാം. ഫയർ ബോൾട്ട് ഇൻവിൻസിബിൾ 100 സ്‌പോർട്‌സ് മോഡുകളും ഫീച്ചർ ചെയ്യുന്നുണ്ട്.

10 ദിവസം വരെ ബാറ്ററി ലൈഫുമായി ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി10 ദിവസം വരെ ബാറ്ററി ലൈഫുമായി ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി

Fire Boltt Invincible

കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ഫ്ലാഷ്‌ലൈറ്റ്, കാൽക്കുലേറ്റർ ആപ്പ്, മ്യൂസിക്ക് കൺട്രോളുകൾ എന്നിവയും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഈ വില വിഭാഗത്തിലെ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് വാച്ചുകളിൽ ഒന്നായി ഫയർ ബോൾട്ട് ഇൻവിൻസിബിൾ തിരഞ്ഞെടുത്തതിനുള്ള പ്രധാന കാരണം പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാനായുള്ള IP67 റേറ്റിങുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത് എന്നത് കൂടിയാണ്.

നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ

നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ

നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ടിഎഫ്ടി എൽസിഡി (240×280 പിക്സൽസ്) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 500 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 43 എംഎം ചതുരാകൃതിയിലുള്ള ഡയലാണ് വാച്ചിലുള്ളത്. വാച്ചിനുള്ളിൽ നിങ്ങൾക്ക് കോളിങ് ഫീച്ചറും ലഭിക്കുന്നു. റിസന്റ് കോൾ ലോഗ് ഹിസ്റ്ററി, കോൾടാക്റ്റ്സ് എന്നിവയിൽ നിന്നും ആവശ്യമുള്ള നമ്പർ തിരഞ്ഞെടുത്ത് കോളുകൾ വിളിക്കാനും ഈ വാച്ചിലൂടെ സാധിക്കും.

Noise ColorFit Pro 3 Alpha

നോയിസ് കളർഫിറ്റ് പ്രോ 3 ആൽഫ സ്മാർട്ട് വാച്ച് ഐഫോൺ, ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകളിൽ കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. 100 സ്‌പോർട്‌സ് മോഡുകളും ഈ വാച്ചിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്. നടക്കുകയോ ഓടുകയോ ചെയ്യുന്ന ദൂരം, സ്റ്റെപ്പുകൾ, കലോറികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ ഈ വാച്ച് സഹായിക്കുന്നു.

നോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെത്തിനോയ്‌സ് കളർഫിറ്റ് പ്രോ 4, കളർഫിറ്റ് പ്രോ 4 മാക്‌സ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിലെത്തി

Best Mobiles in India

English summary
Brands like Amazfit, Realme, Huawei, Noise and Fire Boltt have all launched smartwatches in India under Rs 10,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X