12 ദിവസത്തെ ബാറ്ററി ലൈഫുമായി റിയൽമി വാച്ച് 2 വിപണിയിലെത്തി
റിയൽമിയുടെ ജനപ്രീയ സ്മാർട്ട് വാച്ച് സീരിസിലെ പുതിയ ഡിവൈസായ റിയൽമി വാച്ച് 2 വിപണിയിലെത്തി. മലേഷ്യയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. കളർ എൽസിഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം 2.5 ഡി ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററിയാണ്. 12 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിലാണ് ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്.

റിയൽമി വാച്ച് 2: സവിശേഷതകൾ
320 x 320 പിക്‌സൽ റെസല്യൂഷനും 323 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഉള്ള 1.4 ഇഞ്ച് ടച്ച് കളർ എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി വാച്ച് 2ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നസ് 600 നിറ്റ്സ് ആണ്. 2.5 ഡി ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോട് കൂടിയാണ് ഈ വാച്ച് വരുന്നത്. ഈ റിയൽമി സ്മാർട്ട് വാച്ചിൽ കണക്റ്റിവിറ്റി ഓപ്ഷനായി ബ്ലൂടൂത്ത് 5.0 നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 5.0, അതിനു മുകളിലുള്ള ഡിവൈസുകൾ എന്നിവയിൽ ഈ വാച്ച് ലിങ്ക് ചെയ്യാൻ സാധിക്കും. റിയൽമി ലിങ്ക് ആപ്പ് ഉപയോഗിച്ച് വാച്ച് നിയന്ത്രിക്കാം.

റിയൽമിയുടെ വാച്ച് വാട്ടർ റസിസ്റ്റൻസ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. വെള്ളം തെറിച്ചാലോ വിയർപ്പ് പറ്റിയാലോ കേടാവാതിരിക്കാനുള്ള വാട്ടർ റസിസ്റ്റന്റ് സംവിധാനത്തിന് ഐപി 68 വാട്ടർ റെസിസ്റ്റങ് റേറ്റിങ് ആണ് ഉള്ളത്. 315 എംഎഎച്ച് ബാറ്ററിയാണ് വാച്ചിലുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ 12 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന ഡിവൈസാണ് ഇത്. 3-ആക്സിസ് ആക്‌സിലറോമീറ്റർ, റോട്ടർ വൈബ്രേഷൻ മോട്ടോർ, ഹാർട്ട് ബീറ്റ് സെൻസർ, എസ്പിഒ 2 സെൻസർ എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

റിയൽമി വാച്ച് 2: സവിശേഷതകൾ
റിയൽമി വാച്ച് 2ൽ 14 സ്‌പോർട്‌സ് മോഡുകൾ ഉണ്ട്. സ്മാർട്ട് വാച്ചിൽ 90 സ്‌പോർട്‌സ് മോഡുകൾ ലഭ്യമാക്കുന്ന ഒടിഎ അപ്‌ഡേറ്റ് കമ്പനി വൈകാതെ പുറത്തിറക്കുമെന്നും പറയപ്പെടുന്നു. കോൾ, എസ്എംഎസ്, തേർഡ് പാർട്ടി മെസേജിങ് ആപ്പുളിലെ നോട്ടിഫിക്കേഷനുകൾ എന്നിവയും ഇത് സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് വാച്ച് ഉപയോഗിച്ച് നിങ്ങളുടെ മ്യൂസിക് പ്ലെയറിനെ നിയന്ത്രിക്കാനും കഴിയും, കൂടാതെ ഒരു റിമോട്ട് ക്യാമറ ഷട്ടർ സവിശേഷതയും ഈ വാച്ചിൽ നൽകിയിട്ടുണ്ട്.

സ്‌പോർട്‌സ് മോഡുകൾ പരിശോധിച്ചാൽ, ഔട്ട്‌ഡോർ നടത്തം, ഔട്ട്‌ഡോർ ഓട്ടം, ഇൻഡോർ നടത്തം, ഇൻഡോർ ഓട്ടം, ഡൈനാമിക് സൈക്ലിംഗ്, ക്രിക്കറ്റ്, ഹൈക്കിംഗ്, റോയിംഗ്, യോഗ, ബാസ്കറ്റ്ബോൾ, സ്ട്രെങ്ത്ത് ട്രെയിനിങ്, ഫ്രീ ട്രെയിനിങ്, എലിപ്‌റ്റിക്കൽ മെഷീൻ എന്നിവയും ഇത് സപ്പോർട്ട് ചെയ്യുന്നു. റിയൽമി സ്മാർട്ട് വാച്ചിൽ ഓട്ടോമേറ്റഡ് ഹാർട്ട്ബീറ്റ് അളക്കൽ, ലോ ഹാർട്ട് ബീറ്റ് റിമൈൻഡർ, 24 മണിക്കൂർ ലൈവ് ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ അളക്കൽ, സ്ലീപ്പ് മോണിറ്റർ, കലോറികൾ, സ്റ്റെപ്പുകളുടെ എണ്ണം, സെഡന്ററി കൌണ്ട്, വാട്ടർ റിമൈൻഡർ, നടന്ന ദൂരം, ആക്ടിവിറ്റി റെക്കോർഡുകൾ എന്നിവ നൽകിയിട്ടുണ്ട്.

റിയൽമി വാച്ച് 2: വില
റിയൽമി വാച്ച് 2 കറുത്ത നിറത്തിലുള്ള സിലിക്കൺ സ്ട്രാപ്പുമായിട്ടാണ് വരുന്നത്. ആർഎം 229 (ഏകദേശം 4,100 രൂപ) വിലയുമായിട്ടാണ് ഈ ഡിവൈസ് മലേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. വൈകാതെ തന്നെ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. നിലവിൽ ഈ സ്മാർട്ട് വാച്ചിന്റെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലഭ്യതയെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭ്യമല്ല.


Click it and Unblock the Notifications