5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ ഫോണുകളെ പോലെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി വരുന്ന കാലമാണ് ഇത്. ധാരാളം ആളുകൾ സ്മാർട്ട് വാച്ചുകൾ വാങ്ങുന്നുണ്ട്. സ്റ്റൈലും ഫോൺ നിയന്ത്രിക്കാനുള്ള സൌകര്യവും കൂടാതെ ഫിറ്റ്നസ്, ഹെൽത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സ്മാർട്ട് വാച്ചുകൾ എന്നതാണ് ഇവയുടെ ജനപ്രിതിക്ക് കാരണം. ഇന്ന് പല വിലകളിൽ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. വില കൂടിയ സ്മാർട്ട് വാച്ചുകൾ നൽകുന്ന സവിശേഷതകളിൽ മിക്കതും ഇന്ന് ബജറ്റ് വിഭാഗത്തിലെ വാച്ചുകളിലും ലഭ്യമാണ്.

 

5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകൾ

എസ്പിഒ2 മോണിറ്ററിങ്, ഹാർട്ട്ബീറ്റ് മോണിറ്ററിങ്, സ്പോർട്സ് മോഡുകൾ, ഫോൺ നിയന്ത്രിക്കാനും ഫോണിലെ കാര്യങ്ങൾ വാച്ചിൽ കാണാനുമുള്ള കഴിവ് തുടങ്ങിയ നിരവധി സവിശേഷതകൾ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾ നോക്കുന്നുണ്ട്. 5000 രൂപയിൽ താഴെ പോലും ഇത്തരം ഫീച്ചറുകളുള്ള ഡിവൈസുകൾ ലഭ്യവുമാണ്. നിങ്ങൾ ഈ മാർച്ച് മാസം 5000 രൂപയിൽ താഴെ മാത്രം വിലയിൽ പുതിയൊരു സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

റിയൽമി വാച്ച് 2 പ്രോ
 

റിയൽമി വാച്ച് 2 പ്രോ

വില: 4,999 രൂപ

നിങ്ങളുടെ എല്ലാ സ്‌പോർട്‌സ്, ഫിറ്റ്‌നസ് ആക്‌റ്റിവിറ്റികളും ട്രാക്ക് ചെയ്യാൻ വില കുറഞ്ഞൊരു സ്മാർട്ട് വാച്ച് വാങ്ങണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന സ്റ്റൈലിഷ് ഡിവൈസാണ് റിയൽമി വാച്ച് 2 പ്രോ. 90ൽ അധികം സ്‌പോർട്‌സ് മോഡുകൾ ഇതിലുണ്ട്. ഇതൊരു ടച്ച്‌സ്‌ക്രീൻ സ്മാർട്ട് വാച്ചാണ്. 1.75-ഇഞ്ച് സൂപ്പർ-ബ്രൈറ്റ് ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയുള്ള വാച്ചിൽ 100ൽ അധികം വാച്ച് ഫെയ്‌സുകളും ഉണ്ട്. ഡ്യുവൽ സാറ്റലൈറ്റ് ലോ പവർ ജിപിഎസ് സപ്പോർട്ടും വാച്ചിൽ നൽകിയിട്ടുണ്ട്. ഇത് കൂടുതൽ വൈദ്യുതി ഉപയോഗിക്കാതെ തന്നെ നിങ്ങൾ നടക്കുന്നതും മറ്റും കൃത്യമായി ട്രാക്ക് ചെയ്യുന്നു. തത്സമയ ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവയും ഉണ്ട്. 14 ദിവസത്തേക്ക് ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്

ഫയർ ബോൾട്ട് റിങ്

ഫയർ ബോൾട്ട് റിങ്

വില: 4,299 രൂപ

ഫുൾ ടച്ച് സപ്പോർട്ടുള്ള 1.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായിട്ടാണ് ഫയർ ബോൾട്ട് റിങ് വരുന്നത്. ആവശ്യുള്ള എല്ലാ സ്മാർട്ട് വാച്ച് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. ഉപയോക്താവിന്റെ ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ 2, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ച് ട്രാക്ക് ചെയ്യുന്നു. ഫയർ ബോൾട്ട് റിങ് ഒരു ഇൻബിൽറ്റ് സ്പീക്കറും മൈക്രോഫോണുമായിട്ടാണ് വരുന്നത്. ഇത് കോളുകൾ അറ്റൻഡ് ചെയ്യാൻ സഹായിക്കുന്നു. മ്യൂസിക്ക് നിയന്ത്രിക്കാനും കാലാവസ്ഥ പരിശോധിക്കാനും നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ക്യാമറ നിയന്ത്രിക്കാനും നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ തൊടാതെ തന്നെ അലാറം സെറ്റ് ചെയ്യാനുമെല്ലാം ഈ ഫയർ ബോൾട്ട് റിങ് സ്മാർട്ട് വാച്ചിന് സാധിക്കും.

റിയൽമി വാച്ച് എസ്

റിയൽമി വാച്ച് എസ്

വില: 4,999 രൂപ

ഇന്ത്യയിലെ 5,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട് വാച്ചുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഉത്പന്നമാണ് റിയൽമി വാച്ച് എസ്. ഈ സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഓട്ടോ-ബ്രൈറ്റ്‌നെസുണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സെറ്റ് ചെയ്യാവുന്ന 100 ലധികം വാച്ച് ഫേസുകളും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് കണക്‌റ്റ് ചെയ്യാനും മ്യൂസിക്ക്, ക്യാമറ എന്നിവ നിയന്ത്രിക്കാനും സാധിക്കും. ഇത് നിങ്ങളുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളും (16 സ്‌പോർട്‌സ് മോഡ്) ട്രാക്ക് ചെയ്യുന്നു. കൂടാതെ തത്സമയ ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ2 എന്നിവ ട്രാക്ക് ചെയ്യാനും സാഹായിക്കുന്നു. മാഗ്നറ്റിക് ചാർജിംഗ് ബേസ് ഉപയോഗിച്ച് 2 മണിക്കൂർ ചാർജ് ചെയ്താൽ 15 ബാക്ക് അപ്പ് ലഭിക്കും.

നോയ്സ് കളർഫിറ്റ് അൾട്രാ

നോയ്സ് കളർഫിറ്റ് അൾട്രാ

വില: 4,499 രൂപ

നോയ്സ് കളർഫിറ്റ് അൾട്രായിൽ 1.75 ഇഞ്ച് എച്ച്‌ഡി ട്രൂവ്യൂ ഡിസ്‌പ്ലേയാണ് ഉള്ളത്. ഇത് മിനുസമാർന്നതും ഭാരം കുറഞ്ഞതുമായ സ്മാർട്ട് വാച്ചാണ്. ഹൃദയമിടിപ്പ് സെൻസർ, എസ്പിഒ2 ബ്ലഡ് ഓക്‌സിജൻ ലെവൽ സെൻസർ എന്നിങ്ങനെ മിക്കവാറും എല്ലാ സ്മാർട്ട് വാച്ച് സെൻസറും ഈ വാച്ചിൽ ഉണ്ട്. നിങ്ങളുടെ എല്ലാ സ്‌പോർട്‌സും ഫിറ്റ്‌നസ് പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാൻ കഴിയുന്ന 60 സ്‌പോർട്‌സ് മോഡുകളും ഇതിലുണ്ട്. നോയിസ് പറയുന്നതനുസരിച്ച് ഈ വാച്ചിൽ പായ്ക്ക് ചെയ്തിരിക്കുന്ന ബാറ്ററിക്ക് എല്ലാ സെൻസറുകളും സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുകളും ഒറ്റ ചാർജിൽ ഏകദേശം 9 ദിവസത്തേക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ്. 100ൽ അധികം വാച്ച് ഫെയ്‌സുകളും ഇതിലുണ്ട്. വാച്ചിൽ ഐപി68 സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.

2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി

ബോട്ട് എക്സ്റ്റെൻഡ്

ബോട്ട് എക്സ്റ്റെൻഡ്

വില: 3499 രൂപ

ബോട്ട് എക്സ്റ്റെൻഡ് സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് എച്ച്ഡി ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണുള്ളത്. കസ്റ്റമൈസബിൾ വാച്ച് ഫേസുകളും വാച്ചിൽ നൽകിയിട്ടുണ്ട്. സ്റ്റെപ്സ്, യാത്ര ചെയ്ത ദൂരം, കത്തിച്ച കലോറി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കം എന്നിവയെല്ലാം ഇത് ട്രാക്ക് ചെയ്യുന്നു. 14 വ്യത്യസ്ത കായിക, ശാരീരിക പ്രവർത്തനങ്ങളെ സ്വയമേവ തിരിച്ചറിയുകയും ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. നിങ്ങളുടെ പോക്കറ്റിൽ നിന്ന് സ്മാർട്ട്‌ഫോൺ പുറത്തെടുക്കാതെ തന്നെ റിമൈൻഡറുകളും അലാറങ്ങളും സെറ്റ് ചെയ്യാൻ ഡിവൈസിന് സാധിക്കുന്നു. 7 ദിവസം ബാറ്ററി ബാക്ക്അപ്പും ഇതിലൂടെ ലഭിക്കും.

Best Mobiles in India

English summary
Here is the list of best smartwatches priced below Rs 5,000 for those who are going to buy a new smartwatch in this March.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X