Home
Gadgets

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി കീഴടക്കാൻ റിയൽ‌മി വാച്ച് 2 പ്രോ വരുന്നു

റിയൽമിയുടെ സ്മാർട്ട് വാച്ചായ റിയൽമി വാച്ച് 2 പ്രോ ഇന്ത്യൻ വിപണിയിലെത്തുന്നു. റിയൽമിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചായ വാച്ച് എസിന് ശേഷം പുറത്തിറങ്ങിയ വാച്ച് എസ്, എസ് പ്രോ എന്നിവ വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇവയുടെ പിൻഗാമിയായിട്ടായിരിക്കും റിയൽ‌മി വാച്ച് 2 പ്രോ വിപണിയിലെത്തുക. മോഡൽ നമ്പർ RMA2006 ഉള്ള സ്മാർട്ട് വാച്ച് ബിഐഎസ് സർട്ടിഫിക്കേഷനിൽ കണ്ടെത്തിയിട്ടുണ്ട് ഇത് ഈ സ്മാർട്ട് വാച്ച് ഇന്ത്യയിൽ വൈകാതെ ലോഞ്ച് ചെയ്യുമെന്ന സൂചനയാണ് നൽകുന്നത്.

ബിഐഎസ് സർട്ടിഫിക്കേഷൻ

ബിഐഎസ് സർട്ടിഫിക്കേഷൻ റിയൽമി വാച്ചിന്റെ സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് പുറത്തിറക്കുന്ന ഡിവൈസായിരിക്കും ഇതെന്ന് ഉറപ്പാണ്. ഇതേ മോഡൽ നമ്പറുള്ള വാച്ച് 2 പ്രോ കഴിഞ്ഞ മാസം എഫ്‌സിസി ലിസ്റ്റിങിലും കണ്ടെത്തിയിരുന്നു. ഈ വാച്ചുകൾ ഒന്ന് തന്നെയാണ് എന്നതിനാൽ എഫ്സിസി ലിസ്റ്റിങിൽ നിന്നും വ്യക്തമായ സവിശേഷതകൾ പരിശോധിക്കാം.

റിയൽ‌മി വാച്ച് 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി വാച്ച് 2 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എഫ്‌സി‌സി ലിസ്റ്റിംഗ് അനുസരിച്ച് റിയൽ‌മി വാച്ച് 2 പ്രോയ്ക്ക് റിയൽ‌മി വാച്ചിന്റെ അതേ ചതുരാകൃതിയിലുള്ള ഡയൽ ആയിരിക്കും ഉണ്ടാവുക. മോഡൽ നമ്പർ എക്സ്ഇ20 ഉള്ള വാച്ചിൽ 390 എംഎഎച്ച് ബാറ്ററിയും 2.5W ചാർജിങും ഉണ്ടായിരിക്കും. ഈ വാച്ചിന്റെ പ്രധാന സവിശേഷതകളെ സംബന്ധിച്ച ചില സൂചനകൾ മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളു. എങ്കലും ഹൃദയമിടിപ്പ്, ഉറക്കം, വ്യായാമം എന്നിവ നിരീക്ഷിക്കാനായുള്ള സെൻസറുകൾ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഐപി റേറ്റിങ്

ഔദ്യോഗിക ഐപി റേറ്റിംഗും മികച്ച ബാറ്ററി ലൈഫുമായിട്ടായിരിക്കും റിയൽമി വാച്ച് 2 പ്രോ പുറത്തിറങ്ങുക. പ്രോ വേരിയന്റിനൊപ്പം തന്നെ കമ്പനി സ്റ്റാൻഡേർഡ് റിയൽമി വാച്ച് 2 പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷനിൽ‌ ലിസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ആദ്യം ഇത് എഫ്‌സിസി ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. 320 x 320p സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ 1.4 ഇഞ്ച് ടിഎഫ്ടി കളർ ടച്ച് ഡിസ്‌പ്ലേയായിരിക്കും ഈ മോഡലിൽ ഉണ്ടാവുക.

സ്റ്റാൻഡേർഡ് മോഡൽ

സ്റ്റാൻഡേർഡ് മോഡലിൽ ഒരു വശത്തായി പവർ ബട്ടൺ ഉണ്ടായിരിക്കും. ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസിനുള്ള ഐപി 68 സർട്ടിഫിക്കേഷൻ എന്നിവയും ഈ വാച്ചിൽ ഉണ്ടാകും. റിയൽമി വാച്ച് 2 ബ്രാൻഡിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട് വാച്ചായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വാച്ചിൽ സിലിക്കൺ സ്ട്രാപ്പുകൾ ഉണ്ടായിരിക്കും. 305 mAh ബാറ്ററിയും ഈ വാച്ചിൽ പായ്ക്ക് ചെയ്യും. രക്തത്തിലെ ഓക്സിജൻ അളക്കൽ (SpO2), 24-മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷിക്കൽ എന്നിവയ്ക്കുള്ള സംവിധാനവം ഈ വാച്ചിൽ ഉണ്ടായിരിക്കും.

വ്യായാമ മോഡുകൾ

ഈ സ്മാർട്ട് വാച്ചിൽ ഒന്നിലധികം വ്യായാമ മോഡുകൾ, സ്ലീപ്പ് ട്രാക്കിംഗ്, മ്യൂസിക്ക് കൺട്രോൾസ് എന്നിവ ഉണ്ടായിരിക്കും. റിയൽമി വാച്ച് 2, വാച്ച് 2 പ്രോ എന്നിവയുടെ ഡിസൈൻ പരിശോധിക്കുമ്പോൾ ഇതിന്റെ വില നേരത്തെ പുറത്തിറങ്ങിയ റിയൽമി വാച്ചുകൾക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി ഇതുവരെ നടത്തിയിട്ടില്ല.

Best Mobiles in India

English summary
Realme's smartwatch Realme Watch 2 Pro is coming to the Indian market. There are indications that it will also have a model called Realme Watch 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X