റിയൽ‌മി വാച്ച് 2 പ്രോ, റിയൽമി വാച്ച് 2 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 2,999 രൂപ മുതൽ

|

റിയൽ‌മി ഇന്ത്യയിൽ‌ അഞ്ച് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്തു. ഇതിൽ രണ്ടെണ്ണം റിയൽമി കഴിഞ്ഞ വർഷം പുറത്തിറക്കുകയും ഏറെ ജനപ്രീതി നേടുകയും ചെയ്ത സ്മാർട്ട് വാച്ചിന്റെ പുതിയ പതിപ്പുകളായ റിയൽമി വാച്ച് 2 പ്രോ, റിയൽമി വാച്ച് 2 എന്നിവയാണ്. കഴിഞ്ഞ വർഷം തന്നെ കമ്പനി വാച്ച് എസ്, വാച്ച് എസ് പ്രോ എന്നിവ പുറത്തിറക്കിയിരുന്നു. റിയൽമി വാച്ച് 2, വാച്ച് 2 പ്രോ എന്നിവയ്ക്ക് ധാരാളം മികച്ച സവിശേഷതകൾ ഉണ്ട്. എങ്കിലും ഈ വാച്ചുകൾ ആൻഡ്രോയിഡ് ഒഎസിൽ അല്ല പ്രവർത്തിക്കുന്നത് മറിച്ച് കസ്റ്റം സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്.

റിയൽ‌മി വാച്ച് 2, വാച്ച് 2 പ്രോ: വില

റിയൽ‌മി വാച്ച് 2, വാച്ച് 2 പ്രോ: വില

റിയൽമി വാച്ച് 2ന് 3,499 രൂപയാണ് വില. കറുപ്പ് നിറത്തിൽ മാത്രമേ ഈ വാച്ച് ലഭ്യമാവുകയുള്ളു. ഇപ്പോൾ 500 രൂപ കിഴിവിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാകും. വാച്ചിന്റെ ആദ്യ വിൽപ്പന ജൂലൈ 26ന് ഫ്ലിപ്കാർട്ട്, റിയൽ‌മി ഓൺലൈൻ സ്റ്റോർ, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി നടക്കും. ഓഫറോടെ വാച്ചിന്റെ വില 2,999 രൂപയായി കുറയും. റിയൽമി വാച്ച് 2 പ്രോയുടെ വില 4,999 രൂപയാണ്. മെറ്റാലിക് സിൽവർ, സ്‌പേസ് ഗ്രേ നിറങ്ങളിൽ ഇത് ലഭ്യമാകും. ഈ വാച്ചിന്റെ ആദ്യ വിൽപ്പനയും ജൂലൈ 26ന് നടക്കും. ആമസോൺ, റിയൽ‌മിയുടെ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംവില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

റിയൽ‌മി വാച്ച് 2: സവിശേഷതകൾ

റിയൽ‌മി വാച്ച് 2: സവിശേഷതകൾ

റിയൽ‌മി വാച്ച് 2 പൂർണമായും സ്മാർട്ട് വാച്ചല്ല, പക്ഷേ അവശ്യത്തിനുള്ള കാര്യങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതിൽ ഉണ്ട്. ചതുരാകൃതിയിലുള്ള ഡയലാണ് ഈ വാച്ചിൽ നൽകിയിട്ടുള്ളത്. ഇത് ഇടുങ്ങിയതും എന്നാൽ ആദ്യ തലമുറ സ്മാർട്ട് വാച്ചിനേക്കാൾ അൽപ്പം കട്ടിയുള്ളതുമാണ്. 1.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഈ വാച്ചിൽ ഉള്ളത്. 320x320 പിക്‌സൽ റെസല്യൂഷനും 600 നൈറ്റുകൾ വരെ പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഇതിന് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ ഉണ്ട്.

എസ്പിഒ2 മോണിറ്റർ

റിയൽ‌മി വാച്ച് 2ൽ എസ്പിഒ2 മോണിറ്റർ, ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിവയുണ്ട്. 315 എംഎഎച്ച് ബാറ്ററിയാണ് ഈ വാച്ചിൽ റിയൽമി നൽകിയിട്ടുള്ളത്. ഇത് 12 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡൈനാമിക്, കൊറിയൻ ഡിസൈനർ ഗ്രാഫ്‌ലെക്‌സ് ഡിസൈൻ ചെയ്തത് ഉൾപ്പെടെ നൂറോളം വാച്ച് ഫെയ്‌സുകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്യ വാച്ച് 2ൽ 90 സ്പോർട്സ് പ്രവർത്തനങ്ങളും സപ്പോർട്ട് ചെയ്യുന്നു. ഐപി 68 വാട്ടർ റെസിസ്റ്റന്റ് ആണ് ഈ ഡിവൈസ്.

സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംസ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

റിയൽ‌മി വാച്ച് 2 പ്രോ: സവിശേഷതകൾ

റിയൽ‌മി വാച്ച് 2 പ്രോ: സവിശേഷതകൾ

1.20 ഇഞ്ച് കളർ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ വാച്ച 2 പ്രോയിൽ റിയൽമി നൽകിയിട്ടുള്ളത്. 320x320 പിക്‌സൽ റെസല്യൂഷനോടുകൂടിയ ഈ ഡിസ്പ്ലെ 600 നിറ്റ്സ് വരെ ബ്രൈറ്റ്നസ് നൽകുന്നു. വാച്ചിൽ 30 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. വെള്ളം, പൊടി എന്നിവ പ്രതിരോധിക്കുന്നതിൽ IP68- റേറ്റിങും വാച്ചിന് ഉണ്ട്. അതുകൊണ്ട് തന്നെ റിയൽ‌മി വാച്ച് 2 പ്രോ നീന്തുന്ന സമയത്ത് പോലും ധരിക്കാൻ കഴിയും. 390 എംഎഎച്ച് ബാറ്ററിയാണ് ഈ വാച്ചിൽ നൽകിയിട്ടുള്ളത്. 14 ദിവസത്തെ ഉപയോഗം വരെ നൽകാൻ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സെൻസറുകൾ

ആരോഗ്യത്തിനായി സ്മാർട്ട് വാച്ചിൽ ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് സെൻസറും ബ്ലഡ്-ഓക്സിജൻ ലെവൽ മോണിറ്ററും ഉണ്ട്. വാച്ച് 2 പ്രോയിൽ നിങ്ങൾക്ക് ഒരു കലോറിയും സ്റ്റെപ്പ് കൌണ്ടറും സ്ലീപ്പ് ട്രാക്കറും ലഭിക്കും. ഉയർന്ന കൃത്യതയുള്ള ഡ്യുവൽ സാറ്റലൈറ്റ് ജിപിഎസ് ട്രാക്കിങ് ഉള്ള റിയൽമി വാച്ച് 2 പ്രോ ഔട്ട്‌ഡോർ ഓട്ടം, നടത്തം, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്ബോൾ, ബാഡ്‌മിന്റൺ, ജമ്പ് റോപ്പ്, മറ്റ് നിരവധി സ്‌പോർട്‌സ് ഇനങ്ങൾ എന്നിവ അടക്കം 90 വ്യത്യസ്ത സ്‌പോർട്‌സ് മോഡുകളെ സപ്പോർട്ട് ചെയ്യുന്നു.

കിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തികിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തി

Best Mobiles in India

English summary
Realme Watch 2 and Watch 2 Pro launched in India. These smartwatches with attractive features start at Rs 2,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X