റിയൽമി വാച്ച് എസ് സിൽവർ കളർ വേരിയന്റിന്റെ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമിയുടെ ജനപ്രീയ വെയറബിളായ റിയൽമി വാച്ച് എസ് പുതിയൊരു നിറത്തിൽ കൂടി ലഭ്യമാകും. സിൽവർ നിറത്തിലാണ് ഈ ഡിവൈസിന്റെ പുതിയ വേരിയന്റ് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കഴിഞ്ഞ വർഷമാണ് റിയൽമി വാച്ച് എസ് ലോഞ്ച് ചെയ്തത്. ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമായിരുന്നു ഈ ഡിവൈസ് ലഭ്യമായിരുന്നത്. 4,999 രൂപയാണ് ഈ വാച്ചിന്റെ വില. മികച്ച സവിശേഷതകളുമായിട്ടാണ് ഈ വാച്ച് വിപണിയിലെത്തിയത്.

റിയൽമി വാച്ച് എസ് സിൽവർ വേരിയന്റ്: വില, ലഭ്യത
റിയൽമി വാച്ച് എസിന്റെ സിൽവർ കളർ വേരിയൻറ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഈ ഡിവൈസ് സ്വന്തമാക്കാം. 4,999 രൂപയാണ് വാച്ചിന്റെ വില. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉപയോക്താക്കൾക്ക് 4,499 രൂപയ്ക്ക് മുകളിലുള്ള വാല്യുവിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവ അടക്കമുള്ള ഓഫറുകളും ലഭ്യമാകും.
Staying fit has become a bigger priority.
— Madhav Max 5G (@MadhavSheth1) June 7, 2021
Keep a track of your every step with #realmeWatchS and be #SmarterRoundTheClock in style with the new Silver variant. pic.twitter.com/OyctKSGnwE
റിയൽമി വാച്ച് എസ് സിൽവർ വേരിയന്റ്: സവിശേഷതകൾ
റിയൽമി വാച്ച് എസ് സിൽവർ കളർ വേരിയന്റിന്റെ സവിശേഷതകൾ പഴയ ബ്ലാക്ക് കളർ വേരിയന്റിന് സമാനാണ്. ഈ ഡിവൈസിൽ 1.3 ഇഞ്ച് (360 x 360 പിക്‌സൽ) വൃത്താകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 600 നിറ്റ് പീക്ക് ബ്രൈറ്റ്നസും 2.5 ഡി കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. 100 വാച്ച് ഫെയ്‌സുകളും സ്റ്റേഷണറി ബൈക്ക്, ക്രിക്കറ്റ്, ഇൻഡോർ റൺ, ഔട്ട്‌ഡോർ സൈക്കിൾ എന്നിവയടക്കം 16 സ്‌പോർട്‌സ് മോഡുകളും വാച്ച് സപ്പോർട്ട് ചെയ്യുന്നു.

തത്സമയം ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള പിപിജി സെൻസറും രക്തത്തിലെ ഓക്സിജൻ നില നിരീക്ഷണത്തിനായി എസ്‌പിഒ 2 സെൻസറും റിയൽമി വാട്ട് എസിൽ നൽകിയിട്ടുണ്ട്. കോൾ അലേർട്ടുകളും മറ്റ് അറിയിപ്പുകളും റിയൽമി വാച്ച് എസ് സ്ക്രീനിൽ കാണാം. ഒരു തവണ ചാർജ് ചെയ്താൽ 15 ദിവസം വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്ന 390 എംഎഎച്ച് ബാറ്ററിയാണ് റിയൽമിയുടെ ഈ വെയറബിളിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി ബാക്ക് അപ്പ് മികച്ചതാണ്.

റിയൽമി വാച്ച് എസിന്റെ മാഗ്നറ്റിക് ചാർജർ ഉപയോഗിച്ച് മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ മാത്രം മതിയാകും. റിയൽമി ലിങ്ക് ആപ്പ് വഴി ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി കണക്ട് ചെയ്യാൻ സാധിക്കും. ഈ വാച്ചിന് വാച്ച് IP68 റേറ്റിങും നൽകിയിട്ടുണ്ട്. ഇത് 1.5 മീറ്റർ വരെ വെള്ളത്തിനടിയിലും പ്രവർത്തിക്കുന്നു. വിലയ്ക്ക് ചേർന്ന സവിശേഷതകളാണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. പുതിയ വേരിയന്റിലൂടെ ബ്ലാക്ക് കളർ ഇഷ്ടമല്ലാത്ത ആളുകൾക്ക് പുതിയ ചോയിസ് നൽകുകയാണ് കമ്പനി.

അലുമിനിയം അലോയിലാണ് റിയൽമി വാച്ച് എസ് നിർമ്മിച്ചിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫ്, സ്മാർട്ട് നോട്ടിഫിക്കേഷൻ, സ്മാർട്ട് കൺട്രോൾസ് തുടങ്ങിയവ മികച്ച ഫീച്ചറുകൾ ഇതിൽ ഉണ്ട്. എന്നാൽ ഇൻ-ബിൽറ്റ് ജിപിഎസ്, കോൾ റിജക്ഷൻ തുടങ്ങിയ സവിശേഷതകൾ നൽകുന്ന വില കുറഞ്ഞ വാച്ചുകൾ വിപണിയിൽ ഉണ്ട്. ബോട്ട് വാച്ച് എക്സ്പ്ലോറർ, നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ചുകൾ എന്നിവ ഇത്തരം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ നൽകുന്നു.


Click it and Unblock the Notifications