റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി റിവ്യൂ: വിലയ്ക്ക് യോജിച്ച ഫീച്ചറുകൾ

|

റെഡ്മി അടുത്തിടെ പുറത്തിറക്കിയ പുതിയ സ്മാർട്ട് ടിവി സീരിസിൽ രണ്ട് മോഡലുകൾ ഉണ്ട്. ആദ്യത്തേത് 32 ഇഞ്ച് എച്ച്ഡി ടിവിയും രണ്ടാമത്തേത് 43 ഇഞ്ച് ഫുൾ എച്ച്ഡി ടിവിയും. രണ്ടും ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി-ബോക്‌സുമായി വരുന്നു. IMDb റേറ്റിംഗ് ഇന്റഗ്രേഷനോട് കൂടിയ ഏറ്റവും പുതിയ പാച്ച്വാൾ 4 യുഐ ആണ് ഈ ടിവികളിൽ ഉള്ളത്. രണ്ട് സ്മാർട്ട് ടിവികളിലെയും 8-ബിറ്റ് പാനലുകൾ ഷവോമിയുടെ സ്വന്തം ഇൻ-ഹൗസ് ഇമേജ്-പ്രോസസിംഗ് അൽഗോരിതം, വിവിഡ് പിക്ചർ എഞ്ചിൻ എന്നിവ സപ്പോർട്ട് ചെയ്യുന്നു. റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയുടെ റിവ്യൂ നോക്കാം.

ബിൽഡ് ക്വാളിറ്റി

ഗുണങ്ങൾ

• കട്ടിയുള്ള ബിൽഡ് ക്വാളിറ്റി

• വൈബ്രന്റ് ഫുൾ എച്ച്ഡി (1080p) ഐപിഎസ് സ്‌ക്രീൻ

• ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി-ബോക്‌സ്

• എആർസി വഴി ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്

• എഎൽഎൽഎം & ഡ്യുവൽ-ബാൻഡ് വൈഫൈ സപ്പോർട്ട്

ദോഷങ്ങൾ

• ഉപയോഗിക്കാവുന്ന സ്റ്റോറേജിന്റെ കുറവ് (വെറും 4.3 ജിബി)

• വൺ സ്റ്റാർ പവർ റേറ്റിങ്

ഡിസൈൻ & ബിൽഡ് ക്വാളിറ്റി

ഡിസൈൻ & ബിൽഡ് ക്വാളിറ്റി

റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി പ്രായോഗികതയും ഏറ്റവും ആവശ്യമായ ഫീച്ചറുകളും ദൃഢതയും കണക്റ്റിവിറ്റി സവിശേഷതകളും നൽകുന്ന ഒരു ഫങ്ഷണൽ പ്രൊഡക്ട് ഡിസൈൻ ചെയ്യുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി ഡിസൈനിൽ നിന്നും വ്യക്തമാകും. മുൻവശത്തെ ഫാസിയയിൽ സ്‌ക്രീനിനു ചുറ്റും കട്ടിയുള്ള ബെസലുകൾ ഉണ്ട്. വില നോക്കുമ്പോൾ ഈ ഡിസൈൻ മികച്ചത് തന്നെയാണ്. എന്നാൽ ഒരു പ്രീമിയം ലുക്ക് അവകാശപ്പെടാനാകില്ല.

നാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾനാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

വാൾ മൗണ്ട് പ്രത്യേകം വാങ്ങണം
 

വാൾ മൗണ്ട് പ്രത്യേകം വാങ്ങണം

എല്ലാ ഷവോമി റെഡ്മി ബ്രാൻഡഡ് സ്‌മാർട്ട് ടിവികൾക്കും പോകുന്നതുപോലെ, പാക്കേജിൽ വാൾ-മൗണ്ട് ഇല്ലാത്തതാണ് റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയുടെ മറ്റൊരു പ്രശ്നം. ഇൻസ്റ്റാളേഷൻ സമയത്ത് ഒരെണ്ണം കൊണ്ടുവരാൻ നിങ്ങൾക്ക് സർവീസ് എഞ്ചിനീയറോട് ആവശ്യപ്പെടാം, അതിന് നിങ്ങൾക്ക് അധികമായി 500 രൂപയോളം നൽകേണ്ടി വരും. ബോക്സിൽ ലഭിക്കുന്നത് ടിവി മേശപ്പുറത്ത് വയ്ക്കാൻ തക്ക ഉറപ്പുള്ള മാറ്റ് ഫിനിഷ് പ്ലാസ്റ്റിക് സ്റ്റാൻഡുകളാണ്.

കണക്റ്റിവിറ്റി പോർട്ടുകളും വയർലെസ് സ്റ്റാൻഡേർഡുകളും

കണക്റ്റിവിറ്റി പോർട്ടുകളും വയർലെസ് സ്റ്റാൻഡേർഡുകളും

ടിവിയുടെ പിൻഭാഗത്ത് ഉറപ്പുള്ള ഹാർഡ് പ്ലാസ്റ്റിക്കും വലിയ റെഡ്മി ലോഗോയും ഉണ്ട്. ഇതിലുള്ള പ്ലാസ്റ്റിക് നല്ല ഗുണമേന്മയുള്ളതും പാനലിന് ഉറപ്പുനൽകുന്നതുമാണ്. സെറ്റ്-ടോപ്പ് ബോക്സുകൾ, ബ്ലൂ-റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവ കണക്റ്റ് ചെയ്യാൻ 2x എച്ച്ഡിഎംഐ പോർട്ടുകൾ, ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഡിവൈസുകളും കണക്റ്റ് ചെയ്യാൻ 2x യുഎസ്ബി എ (2.0) പോർട്ടുകൾ, ഹെഡ്‌ഫോണുകൾ, ആന്റിന, ഇഥർനെറ്റ്, എവി പോർട്ട് എന്നിവയ്ക്കുള്ള ഒരു 3.5 ജാക്ക് എന്നിവയുൾപ്പെടെ എല്ലാ കണക്റ്റിവിറ്റി പോർട്ടുകളും ടിവിയുടെ പിന്നിൽ ഉണ്ട്. ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈഫൈ, തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ടിവിയഇൽ നൽകിയിട്ടുണ്ട്. 75W പവറാണ് ടിവിക്ക് വേണ്ടത്.

പിക്ച്ചർ ക്വാളിറ്റി

പിക്ച്ചർ ക്വാളിറ്റി

റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയിലുള്ള ഫുൾ എച്ച്ഡി വിഎ/ഐപിഎസ് പാനൽ തെളിച്ചമുള്ളതാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും സെറ്റ് അപ്പ് ബോക്‌സുകളിലും 1080p കണ്ടന്റ് പ്ലേബാക്കിനായി മികച്ച സേവനം നൽകുന്നു. കളർ റിപ്രൊഡക്ഷൻ വളരെ ശ്രദ്ധേയമാണ്. വിവിഡ് പിക്ചർ എഞ്ചിൻ മികച്ച രീതിയിലുള്ള പിക്ച്ചർ നൽകുന്നതിന് സഹായിക്കുന്നു. യൂട്യൂബിലെ 4കെ വീഡിയോകൾ പോലും മികച്ച രീതിയിൽ കാണാൻ ഈ ടിവിയിലൂടെ സാധിക്കുന്നു. നെറ്റ്ഫ്ലിക്സിലും പ്രൈം വീഡിയോസിലുമുള്ള കണ്ടന്റ് സ്ട്രീം ചെയ്യുന്നതിനുള്ള മികച്ച സ്‌ക്രീൻ കൂടിയാണ് ഈ ടിവിയിലുള്ളത്.

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്രോംബുക്ക് ലാപ്‌ടോപ്പുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച ക്രോംബുക്ക് ലാപ്‌ടോപ്പുകൾ

ബ്രൈറ്റ് & വിവിഡ് 1080P ഡിസ്പ്ലേ

ബ്രൈറ്റ് & വിവിഡ് 1080P ഡിസ്പ്ലേ

സ്വാഭാവിക ബ്രൈറ്റ്നസുള്ള ഒരു മുറിയിൽ ടിവി ഭിത്തിയിൽ ഘടിപ്പിച്ചതിനാൽ ഗിസ്ബോട്ട് ടീമിന് ടിവി കാണുമ്പോൾ പ്രശ്നങ്ങൾ തോന്നിയിട്ടില്ല. നല്ല വെളിച്ചമുള്ള മുറിയിൽ ടിവി സൂക്ഷിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ഗാമാ സെറ്റിങ്സ് ബ്രൈറ്റ്നസുള്ളതാക്കി (അഡ്വാൻസ്‌ഡ് വീഡിയോ) വെക്കുക. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പിക്ച്ചർ ഔട്ട്‌പുട്ട് കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്നതിന് ധാരാളം പിക്ച്ചർ സെറ്റിങ്സും ലഭ്യമാണ്.

മാന്യമായ ഓഡിയോ

മാന്യമായ ഓഡിയോ

ഓഡിയോ ക്വാളിറ്റി മികച്ചതല്ലെങ്കിൽ ടിവി അനുഭവം തന്നെ മോശമായി പോകും. 20W സ്പീക്കറുകൾ ഒരു ചെറിയ സ്വീകരണമുറിക്കും ഇടത്തരം കിടപ്പുമുറിക്കും പര്യാപ്തമാണ്. സ്പീക്കറുകൾ വൃത്തിയുള്ളതും ഉച്ചത്തിലുള്ളതുമായ ഓഡിയോ ക്രിയേറ്റ് ചെയ്യുന്നു. അത് കണ്ടന്റ് ടൈപ്പിന് നന്നായി യോജിക്കുന്നു. ടിവി ഓഡിയോ കൂടുതൽ മികച്ചതാക്കുന്നതിന് ചില മികച്ച സെറ്റിങ്സും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിടിഎസ് ബാസ് എൻഹാൻസ്‌മെന്റ് എനേബിൾ ചെയ്യുന്നത് ഉൾപ്പെടെ ഇതിൽ വരുന്നു.

ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ പെർഫോമൻസ്

ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ പെർഫോമൻസ്

ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫീച്ചറുകളിലേക്കും സേവനങ്ങളിലേക്കും റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി നിങ്ങൾക്ക് ആക്‌സസ് നൽകുന്നു. ഇതിനായി ടിവിയിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് പാച്ച് വാൾ സ്കിൻ- 4.0 ആമ് ഉള്ളത്.

ഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെ

സ്റ്റോറേജിൽ തൃപ്തരാവില്ല

സ്റ്റോറേജിൽ തൃപ്തരാവില്ല

റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയിൽ 1 ജിബി റാമും 8 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിൽ 4.3 ജിബി മീഡിയ കണ്ടന്റ് സ്റ്റോർ ചെയ്യാൻ ലഭിക്കും. നിങ്ങൾ പതിവായി ഡൗൺലോഡ് ചെയ്ത മീഡിയ കാണുന്ന ആളാണെങ്കിൽ ഈ സ്റ്റോറേജ് മതിയാകില്ല. 1 ജിബി റാമും ചില സമയങ്ങളിൽ മതിയാകാതെ വരുന്നു. യുഐ നാവിഗേഷൻ സുഗമമാണെങ്കിലും ആപ്പുകൾ ലോഡുചെയ്യാൻ കൂടുതൽ സമയമെടുക്കുന്നില്ലെങ്കിലും, ഇടയ്‌ക്കിടെ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും.

ഈ ടിവി വാങ്ങണോ

ഈ ടിവി വാങ്ങണോ

റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി ഒരു നല്ല ഉൽപ്പന്നമാണ്. എന്നാൽ റിയൽമി പോലുള്ള ബ്രാൻഡുകൾ അവരുടെ 43 ഇഞ്ച് 4കെ ടിവി മോഡലുകളിൽ വൻ കിഴിവുകൾ നൽകുന്നതിനാൽ റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയുടെ വില അല്പം കൂടുതലായി ആദ്യ ഘട്ടത്തിൽ അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിലയിൽ മികച്ച ഡിവൈസ് തന്നെയാണ് റെഡ്മി 43-ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവി. ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല.

Best Mobiles in India

English summary
The Redmi 43-inch Full HD Smart TV packs great features. But this smart TV also has drawbacks. Take a look at the review of this Redmi Smart TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X