ഫെബ്രുവരിയിൽ വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ബാൻഡുകൾ
മഹാമാരിയുടെ കാലം നമ്മുടെ നിത്യജീവിതത്തെ ആകെ മാറ്റി മറിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും വലിയ മാറ്റം നമ്മൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുള്ളവരായി തീർന്നു എന്നത് തന്നെയാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് ഫിറ്റ്നസ് ട്രാക്കറുകളുടെ ഉപയോഗം. ഫിറ്റ്നസ് ബാൻഡുകളുടെ ഉപയോഗം അടുത്തകാലത്തായി വൻതോതിൽ വർധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് എല്ലാ മുൻനിര ടെക് കമ്പനികളും മികച്ച ഡിവൈസുകൾ പുറത്തിറക്കുന്നുമുണ്ട്.

രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാൻ സഹായിക്കുന്ന എസ്പിഒ2 മോണിറ്ററിങ്, ഹാർട്ട് ബീറ്റ് മോണിറ്ററിങ്, സ്പോർട്സ് മോഡുകൾ എന്നിവയെല്ലാമുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 5000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച ചില ഫിറ്റ്നസ് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളും ഉണ്ട്. ഈ മാസം വാങ്ങാവുന്ന 5000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി ബാൻഡ് പ്രോ
ഫിറ്റ്നസ് ബാൻഡ് വിപണിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ ഏറ്റവും പുതിയ ഡിവൈസാണ് റെഡ്മി ബാൻഡ് പ്രോ. ഇത് സ്റ്റാൻഡേർഡ് ഫിറ്റ്നസ് ബാൻഡ് ഡിസൈനിൽ 450 നിറ്റ് ബ്രൈറ്റ്നസുള്ള 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഈ ബാൻഡിൽ പിപിജി ഹാർട്ട്ബീറ്റ് സെൻസർ, ലൈറ്റ് സെൻസർ, വാട്ടർപ്രൂഫ് ബോഡി, 14 ദിവസത്തെ ബാറ്ററി ലൈഫ്, ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ തുടങ്ങിയ സെൻസറുകൾ ഉണ്ട്. റെഡ്മി ബാൻഡ് പ്രോയുടെ വില 3,999 രൂപയാണ്. എന്നാൽ ഇപ്പോൾ ആദ്യ വിൽപ്പന ഓഫറിലൂടെ നിങ്ങൾക്ക് ഇത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം.

നോയിസ് എച്ച്ആർഎക്സ് എക്സ-ഫിറ്റ് 1
നോയിസിന്റെ നോയിസ് എച്ച്ആർഎക്സ് എക്സ-ഫിറ്റ് 1 ഫിറ്റ്‌നസ് ബാൻഡ് അതിന്റെ രൂപമനുസരിച്ച് ഒരു ബാൻഡ് അല്ല. ഇതിനൊരു സ്മാർട്ട് വാച്ചിന്റെ രൂപമാണുള്ളത്. ഫിറ്റ്നസ് ബാൻഡിന്റെ വിലയിൽ നിങ്ങൾക്ക് ഒരു സ്മാർട്ട് വാച്ച് പോലെ തോന്നിക്കുന്ന ഡിവൈസ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. പരുക്കൻ ബോഡിയും 360x400 പിക്സൽ റെസല്യൂഷനോടുകൂടിയ 1.52 ഇഞ്ച് ട്രൂവ്യൂ ഐപിഎസ് എൽസിഡി ഡിസ്പ്ലെയുമായിട്ടാണ് നോയിസ് എച്ച്ആർഎക്സ് എക്സ-ഫിറ്റ് 1 വരുന്നത്. ഈ ഫിറ്റ്നസ് ബാൻഡിൽ എപ്പോഴും ഓൺ ആയിരിക്കുന്ന എസ്പിഒ2 മോണിറ്റർ, 24x7 ഹൃദയമിടിപ്പ് സെൻസർ, സ്ട്രെസ് മോണിറ്റർ, വാട്ടർപ്രൂഫ് ബോഡി, 10 ദിവസം വരെ ബാറ്ററി ലൈഫ് എന്നീ സവിശേഷതകൾ ഉണ്ട്. 2,999 രൂപയാണ് ഇതിന്റെ വില.നോയിസ് വെബ്‌സൈറ്റിൽ നിന്ന് ഈ ഡിവൈസ് നിങ്ങൾക്ക് 2,599 രൂപയ്ക്ക് സ്വന്തമാക്കാം.

ഹുവാവേ ബാൻഡ് 6
ഇന്ത്യയിൽ മറ്റ് ബ്രാൻഡുകളെപ്പോലെ ഹുവാവേ സജീവമല്ലെങ്കിലും ബ്രാന്റിന്റെ വെയറബിൾസ് രാജ്യത്ത് ജനപ്രീതി നേടിയവയാണ്. രക്തത്തിലെ ഓക്‌സിജൻ ലെവൽ മോണിറ്റർ, ഹൃദയമിടിപ്പ് സെൻസർ, സ്ലീപ്പ് ട്രാക്കർ, സെഡന്ററി ലൈഫ്‌സ്‌റ്റൈൽ മോണിറ്റർ എന്നിങ്ങനെ ആരോഗ്യ സംബന്ധിയായ എല്ലാ സവിശേഷതകളുമായാണ് ഹുവാവേ ബാൻഡ് 6 വരുന്നത്. 1.47 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, വാട്ടർപ്രൂഫ് ബോഡി എന്നിവയും ഈ ബാൻഡിൽ ഉണ്ട്. ഹുവാവേ ആപ്പ് വഴി ആൻഡ്രോയിഡ്, ഐഒഎസ് എന്നിയിലേക്ക് കണക്റ്റ് ചെയ്യാൻ ഈ ബാൻഡിന് സാധിക്കും. ഈ ഫിറ്റ്നസ് ബാൻഡിന്റെ വില 3,990 രൂപയാണ്.

റിയൽമി ബാൻഡ് 2
റിയൽമിയുടെ ബാൻഡ് വിലയുടെ കാര്യത്തിൽ മറ്റ് കമ്പനികളെ പരാജയപ്പെടുത്തുന്നു. വളരെ കുറഞ്ഞ നിരക്കിലാണ് റിയൽമി തങ്ങളുടെ സ്മാർട്ട് ബാൻഡുകൾ വിപണിയിൽ എത്തിക്കുന്നത് റിയൽമി ബാൻഡ് 2ന്റെ കാര്യത്തിലും ഇത് കാണാം. ഇത് യഥാർത്ഥ റിയൽമി ബാൻഡിന്റെ പിൻഗാമിയാണ്. മികച്ച സവിശേഷതകളുമായിട്ടാണ് ബാൻഡ് വരുന്നത്. ഈ ഫിറ്റ്നസ് ബാൻഡിൽ ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ 2 മോണിറ്റർ, 1.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 12 ദിവസത്തെ ബാറ്ററി ലൈഫ്, വാട്ടർ റെസിസ്റ്റന്റ് ബോഡി, സ്മാർട്ട് എഐ ഡിവൈസുകൾക്കുള്ള സപ്പോർട്ട് എന്നിവയുണ്ട്. റിയൽമി ലിങ്ക് ആപ്പ് വഴി ഈ സ്മാർട്ട്ബാൻഡിനെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ കണക്റ്റ് ചെയ്യാം. റിയൽമി ബാൻഡ് 2ന്റെ വില 2,999 രൂപയാണ്.

സാംസങ് ഗാലക്സി ഫിറ്റ് 2
ദക്ഷിണകൊറിയൻ ബ്രാന്റായ സാംസങിന് ഇന്ത്യയിൽ വലിയ സ്വീകര്യതയാണ് ഉള്ളത്. ബ്രാന്റ് വിപണിയിൽ എത്തിച്ച മികച്ച ഫിറ്റ്നസ് ബാൻഡ് ആണ് സാംസങ് ഗാലക്സി ഫിറ്റ് 2. ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാനുള്ള സംവിധാനത്തോടെയാണ് ഈ സ്മാർട്ട് ബാൻഡ് വരുന്നത്. വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി കണക്റ്റ് ചെയ്ത് ഉപയോഗിക്കാം.150 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് 15 ദിവസത്തേക്ക് വരെ ബാക്ക് അപ്പ് നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. 3,999 രൂപയാണ് സാംസങ് ഗാലക്സി ഫിറ്റ് 2ന്റെ ഇന്ത്യയിലെ വില.

വൺപ്ലസ് ബാൻഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ
വൺപ്ലസ് ബാൻഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ വ്യത്യസ്തവും ആകർഷകവുമായ ഡിസൈനിലാണ് വരുന്നത്. ഈ സ്മാർട്ട് ബാൻഡിലൂടെ നമ്മുടെ സ്റ്റെപ്സ്സ്, ഹാർട്ട്ബീറ്റ് എന്നിവ അറിയാൻ സാധിക്കും. നിരവധി സ്പോർട്സ് മോഡുകളും വൺപ്ലസ് ബാൻഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷൻ സ്മാർട്ട് ബാൻഡിൽ നൽകിയിട്ടുണ്ട്. വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടുമായി വരുന്ന ബാൻഡിൽ വർക്ക് ഔട്ടിനായുള്ള ഗോൾ സെറ്റ് ചെയ്യാനും അലാറം ക്രമീകരിക്കാനും സാധിക്കും. ബ്ലൂട്ടൂത്ത് വഴിയാണ് ഇത് കണക്റ്റ് ചെയ്യുന്നത്. 100 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസ് 14 ബാക്ക് അപ്പ് നൽകുന്നു. ഇന്ത്യയിൽ വൺപ്ലസ് ബാൻഡ് സ്റ്റീവൻ ഹാരിംഗ്ടൺ എഡിഷന് 3,299 രൂപയാണ് വില.


Click it and Unblock the Notifications








