1799 രൂപയ്ക്ക് റെഡ്മിയുടെ ഇയർബഡ്സ് എസ് സ്വന്തമാക്കാം; അറിയേണ്ടതെല്ലാം
റെഡ്മിയുടെ പുതിയ ഇയർബഡ്സ് ഇന്ത്യൻ വിപണിയിലെത്തി. 12 മണിക്കൂർ പ്ലേബാക്ക് ബാറ്ററി ബാക്ക് അപ്പ് നൽകുന്ന റെഡ്മി ഇയർബഡ്സ് എസ് ആണ് വെർച്വൽ ലോഞ്ച് ഇവന്റിലൂടെ റെഡ്മി അവതരിപ്പിച്ചത്. റെഡ്മി ഇയർബഡ്സ് എസിൽ കമ്പനി കുറഞ്ഞ ലേറ്റൻസി ഗെയിമിംഗ് മോഡ് സെറ്റ് ചെയ്തിട്ടുണ്ട്. വിയർപ്പ്, സ്പ്ലാഷ് റെസിസ്റ്റൻസിനായി ഐപിഎക്സ് 4 റേറ്റഡ് സംവിധാനവും ഡിവൈസിൽ ഉണ്ട്.

വോയ്‌സ് കോളുകൾക്ക് മറുപടി നൽകാനോ നിരസിക്കാനോ ഉള്ള സംവിധാനവും ഇയർബഡിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇയർബഡ്‌സ് എസിലെ മൾട്ടി-ഫങ്ഷണൽ ബട്ടണൊപ്പം തന്നെ വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെഡ്മി ഇയർബഡ്സ് എസിന്റെ ആദ്യ വിൽപ്പന ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മി.കോം, മി ഹോം, ആമസോൺ എന്നിവയിലൂടെ നടക്കും.

റെഡ്മി ഇയർബഡ്സ് എസ്: സവിശേഷതകൾ
റെഡ്മി ട്വീറ്റിൽ റെഡ്മി ഇയർബഡ്സ് എസ് "അൾട്രാ ലൈറ്റ്വെയിറ്റ്" ആണെന്നും "കോംപാക്റ്റ് സ്റ്റൈലിഷ് ഡിസൈൻ" സവിശേഷതയോട് കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത് എന്നും പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഈ ഇയർബഡിന് 4.1 ഗ്രാം ഭാരമാണ് ഉള്ളത്. ഡിവൈസിന്റെ വയർലെസ് പരിധി 10 മീറ്ററാണ്. ബ്ലൂടൂത്ത് 5.0 ഉം കണക്ടിവിറ്റിക്കായി നൽകിയിട്ടുണ്ട്. ഡിവൈസ് "പഞ്ചിയർ സൌണ്ട് ആന്റ് ഡിഎസ്പി നോയിസ് റിഡക്ഷൻ" സംവിധാനത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത് ഇത് കോളുകളിൽ മികച്ച വ്യക്ത നൽകുന്നു.

ഐഒഎസ്, ആൻഡ്രോയിഡ് എന്നീ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലെ വോയ്‌സ് അസിസ്റ്റന്റുകളെ റെഡ്മി ഇയർബഡ്സ് എസ് സപ്പോർട്ട് ചെയ്യുമെന്നും ഈ ഇയർബഡ്സ് മൂന്ന് സെക്കൻഡിനുള്ളിൽ ഒരു ഡിവൈസിലേക്ക് കണക്റ്റുചെയ്യാനാകുമെന്നും കമ്പനി അറിയിച്ചു. ഡിവൈസിലെ ഗെയിമിംഗ് മോഡ് മികച്ച ഗെയിമിങ് അനുഭവത്തിനായി ലേറ്റസി 122എംഎസ് വരെ കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റെഡ്മി ഇയർബഡ്സ് നാല് മണിക്കൂർ തുടർച്ചയായ പ്ലേബാക്കും ചാർജിംഗ് കേസ് ഉപയോഗിച്ച് അധിക ചാർജ് ചെയ്താൽ 12 മണിക്കൂർ മൊത്തം പ്ലേബാക്കും വാഗ്ദാനം ചെയ്യുന്നു. ഡിവൈസ് പൂർണ്ണമായും ചാർജ് ആവാനായി 2 മണിക്കൂർ എടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏപ്രിലിൽ ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി എയർഡോട്ട്സ് എസിന് സമാനമാണ് റെഡ്മി ഇയർബഡ്സ് എസ്.

റെഡ്മി ഇയർബഡ്സ് എസ്: വിലയും ലഭ്യതയും
റെഡ്മി ഇയർബഡ്സ് എസിന്റെ ചൈനീസ് വേരിയന്റിന് 1100 രൂപയാണ് വിലയെങ്കിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഡിവൈസിന് 1799 രൂപയാണ് വില. ആദ്യ വിൽപ്പന ബുധനാഴ്ച (മെയ് 27) എംഐ, ആമസോൺ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നടക്കും. കഴിഞ്ഞ ദിവസം റിയൽമി ബഡ്സ് എയർ നിയോ പുറത്തിങ്ങിയിരുന്നു. 2999 രൂപ വിലയുള്ള ഈ ഡിവൈസ് അടക്കമുള്ള നിരവധി ഡിവൈസുകളോടാണ് റെഡ്മി ഇയർബഡ്സ് എസ് മത്സരിക്കേണ്ടി വരിക.

റെഡ്മി ഇയർബഡ്സ് എസ് കറുത്ത നിറത്തിൽ മാത്രം ലഭ്യമാകുമ്പോൾ റിയൽമി ബഡ്സ് എയർ നിയോ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. വെള്ള, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് റിയൽമിയുടെ ഡിവൈസ് വിപണിയിലെത്തിയത്. കൂടാതെ റിയൽമി ബഡ്സ് എയർ നിയോയ്ക്ക് 119.2 മി. ലേറ്റൻസിയും 4.1 ഗ്രാം ഭാരവുമുണ്ട്. റെഡ്മി ഇയർബഡ്സ് എസിനും ഇത് സമാനമാണെങ്കിലും മൊത്തം റിയൽമിയുടെ ഇയർബഡ്സിന് 17 മണിക്കൂർ പ്ലേബാക്ക് ടൈം നൽകാൻ സാധിക്കും.


Click it and Unblock the Notifications








