ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ റെഡ്മി വാച്ച് 2 ലൈറ്റ് എത്തിക്കഴിഞ്ഞു

|

സ്മാർട്ട് വാച്ചുകൾ ഗാഡ്ജറ്റ് മേഖല ഭരിക്കുന്ന കാലത്ത് ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ റെഡ്മിയുടെ പുതിയ സ്മാർട്ട് വാച്ച് എത്തിക്കഴിഞ്ഞു. റെഡ്മി വാച്ച് 2 ലൈറ്റ് ആണ് ഇന്ന് നടന്ന ഷവോമി ഇവന്റിൽ വച്ച് ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 11 പ്രോ സീരീസിനൊപ്പമാണ് ഈ മികച്ച സ്മാർട്ട് വാച്ച് രാജ്യത്ത് അവതരിപ്പിച്ചത്. 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിരവധി ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 100ൽ അധികം വർക്ക് ഔട്ട് മോഡുകളും ഈ ഡിവൈസിലുണ്ട്. റെഡ്മി വാച്ച് 2 ലൈറ്റിന്റെ വിലയും സവിശേഷതകളും നോക്കാം.

റെഡ്മി വാച്ച് 2 ലൈറ്റ്: വിലയും ലഭ്യതയും

റെഡ്മി വാച്ച് 2 ലൈറ്റ്: വിലയും ലഭ്യതയും

റെഡ്മി വാച്ച് 2 ലൈറ്റിന് ഇന്ത്യയിൽ 4,999 രൂപയാണ് വില. ഈ സ്മാർട്ട് വാച്ച് മാർച്ച് 15 മുതൽ വിൽപ്പനയ്‌ക്കെത്തും. ഔദ്യോഗിക എംഐ വെബ്‌സൈറ്റ്, ആമസോൺ ഇന്ത്യ വെബ്‌സൈറ്റ്, എംഐ ഹോം, റിലയൻസ് ഡിജിറ്റൽ, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവയുൾപ്പെടെ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി സ്മാർട്ട് വാച്ച് ലഭ്യമാകും. റെഡ്മി വാച്ച് 2 ലൈറ്റിന്റെ പ്രധാന ആകർഷണം നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി കളർ ഓപ്ഷനുകളാണ്.

5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

ആറ് നിറങ്ങളിൽ ലഭ്യമാകും

റെഡ്മി വാച്ച് 2 ലൈറ്റ് മൊത്തം ആറ് നിറങ്ങളിൽ ലഭ്യമാകും. എന്നാൽ വാച്ച് ഫേസിന് ഐവറി, ബ്ലാക്ക്, ബ്ലൂ എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങൾ മാത്രമേ ഉണ്ടാകൂ. മുകളിലെ മൂന്ന് നിറങ്ങൾക്ക് പുറമേ ബാക്കിയുള്ള കളർ ചോയ്‌സുകൾ വാച്ച് സ്‌ട്രാപ്പിൽ കാണും. പിങ്ക്, ഒലിവ്, ബ്രൗൺ എന്നീ നിറങ്ങളാണ് മറ്റുള്ള നിറങ്ങൾ. ഐവറി, ബ്ലാക്ക്, ബ്ലൂ എന്നീ എല്ലാ സോളിഡ് കളറുകളുള്ള മൂന്ന് ഓപ്ഷനുകൾക്ക് പുറമേ മിക്സഡ് നിറങ്ങളുള്ള മൂന്ന് ഓപ്ഷനുകളും ലഭിക്കും. ഇതിൽ സ്ട്രാപ്പും വാച്ച് ഫേസും വ്യത്യസ്ത നിറങ്ങളിൽ ആയിരിക്കും ഉണ്ടാവുക. നിങ്ങൾക്ക് ആവശ്യമുള്ള കളർ ഓപ്ഷൻ ഇതിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

റെഡ്മി വാച്ച് 2 ലൈറ്റ്: സവിശേഷതകൾ

റെഡ്മി വാച്ച് 2 ലൈറ്റ്: സവിശേഷതകൾ

റെഡ്മി വാച്ച് 2 ലൈറ്റ് സ്മാർട്ട് വാച്ചിൽ 320 x 360 പിക്സൽ റെസലൂഷനുള്ള 1.55 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലെയാണ് ഉള്ളത്. 100ൽ അധികം വാച്ച് ഫെയ്‌സുകളുള്ള, കസ്റ്റമൈസ് ചെയ്യാവുന്ന സംവിധാനമാണ് വാച്ചിലുള്ളത്. വലിയ സ്‌ക്രീനിനോടൊപ്പമുള്ള വാച്ച് ഫെയ്‌സിന്റെ അളവ് നോക്കിയാൽ, നീളത്തിലും വീതിയിലും 41.2എംഎം x 35.3എംഎം ആണ്. ഈ വാച്ചിന് 10.7 എംഎം കനവുമുണ്ട്. സ്ട്രാപ്പ് ഉൾപ്പെടെ വാച്ച് 2 ലൈറ്റിന്റെ ഭാരം 35 ഗ്രാം ആണ്.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

ഫിറ്റ്നസ് ട്രാക്കിങ്

100ൽ അധികം ഫിറ്റ്‌നസ് മോഡുകളുമായിട്ടാണ് റെഡ്മി വാച്ച് 2 ലൈറ്റ് വരുന്നത്. ഇതിൽ മൊത്തം 17 പ്രൊഫഷണൽ മോഡുകളും മറ്റ് പ്രധാന സ്ട്രീം ഓപ്ഷനുകളും ഉണ്ട്. ആരോഗ്യ നിരീക്ഷണത്തിൽ നിങ്ങളെ കൂടുതൽ സഹായിക്കുന്നതിന് എസ്പിഒ2 അഥവാ ബ്ലഡ് ഓക്‌സിജൻ സാച്ചുറേഷൻ ലെവൽ അളക്കാനുള്ള ശേഷിയും വാച്ചിൽ നൽകിയിട്ടുണ്ട്. 24 മണിക്കൂർ ഹൃദയമിടിപ്പ് ട്രാക്കിങും ഇതിലുണ്ട്. നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലോ അനുയോജ്യമായ നിലകൾക്ക് താഴെയോ ആകുമ്പോൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും വാച്ചിൽ ഒരുക്കിയിട്ടുണ്ട്.

ബാറ്ററി

സ്ട്രെസ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ്, ശ്വസനത്തിനുള്ള പരിശീലന മോഡുകൾ, റിമൈൻഡറുകൾ, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഷവോമി വെയർ,ഷവോമി വെയർ ലൈറ്റ് ആപ്പുകൾ വഴി സ്മാർട്ട് വാച്ചിലെ ഡാറ്റ ട്രാക്ക് ചെയ്യാൻ സാധിക്കും. റെഡ്മി സ്മാർട്ട് വാച്ചിന് 262എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. സാധാരണ ഉപയോഗത്തിൽ 10 ദിവസത്തെ റൺടൈമും തുടർച്ചയായ ജിപിഎസ് സ്‌പോർട്‌സ് മോഡിൽ 14 മണിക്കൂറും ബാറ്ററി ബാക്ക് അപ്പ് നൽകുമെന്ന് റെഡ്മി അവകാശപ്പെടുന്നു. മാഗ്നറ്റിക് ചാർജിംഗിനായി വാച്ചിന്റെ മുഖത്തിന്റെ പിൻഭാഗത്ത് മാഗ്നറ്റിക് പിന്നുകൾ നൽകിയിട്ടുണ്ട്.

2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്2,499 രൂപയ്ക്ക് 110 സ്പോർട്സ് മോഡുകളും 10 ദിവസത്തെ ബാറ്ററി ലൈഫുമായൊരു സ്മാർട്ട് വാച്ച്

ജിപിഎസ്

റെഡ്മി വാച്ച് 2 ലൈറ്റ് ആൻഡ്രോയിഡ് 6.0, ഐഒഎസ് 10.0 എന്നിവയിലോ അതിനെക്കാൾ പുതിയതോ ആയ ഒഎസുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് 5.0 ആണ് കണക്റ്റിവിറ്റിക്കായി നൽകിയിട്ടുള്ളത്. വെള്ളത്തിനടിയിലും ഷവറിലും ഉപയോഗിക്കുന്നതിന് 5 എടിഎം വരെ വാട്ടർ റെസിസ്റ്റൻസോടെയാണ് റെഡ്മി വാച്ച് 2 ലൈറ്റ് വരുന്നതെന്ന് കമ്പനി പറയുന്നു. ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബിഡിഎസ് എന്നീ നാല് പ്രധാന ആഗോള പൊസിഷനിംഗ് സിസ്റ്റങ്ങൾ സപ്പോർട്ട് തെയ്യുന്ന ഉയർന്ന കൃത്യതയുള്ള ജിപിഎസ് ചിപ്പും ഈ വാച്ചിൽ ഉണ്ട്.

ഡിസൈനും ബിൽഡും

മുമ്പ് പുറത്തിറങ്ങിയിട്ടുള്ള റെഡ്മി സ്മാർട്ട് വാച്ചുകളിൽ നമ്മൾ കണ്ടിട്ടുള്ള സാധാരണ ഡിസൈനും ബിൽഡും തന്നെയാണ് റെഡ്മി വാച്ച് 2 ലൈറ്റിൽ ഉള്ളത്. വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ചതുരാകൃതിയിലുള്ള വാച്ചാണ് ഇത്. ഇവയെല്ലാം പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതാണ്. വാച്ച് സ്ട്രാപ്പ് ഒരു ടിപിയു മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മികച്ച ക്വാളിറ്റിയുള്ള മെറ്റീരിയൽ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ ദീർഘനേരം കൈത്തണ്ടയിൽ കെട്ടിയാലും യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. വിലയും സവിശേഷതകളും നോക്കുമ്പോൾ ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിക്കാൻ പോന്ന മികച്ചൊരു ഡിവൈസ് തന്നെയാണ് റെഡ്മി വാച്ച് 2 ലൈറ്റ്. സ്റ്റൈലും ഉപയോഗവും ഒരുപോലെ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് ഇത്.

2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി2999 രൂപയ്ക്ക് കിടിലൻ സ്മാർട്ട് വാച്ച്; ഫയർ ബോൾട്ട് നിൻജ കോൾ 2 ഇന്ത്യയിലെത്തി

Best Mobiles in India

English summary
Redmi Watch 2 Lite Smartwatch launched in India. Priced at Rs 4,999, this smartwatch has attractive features. The Redmi Watch 2 Lite go on sale on March 15th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X