Home
Gadgets

റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാം

കൊറോണ കാലം മനുഷ്യരെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയുള്ളവരാക്കി തീർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളിലൊന്നാണ് ഫിറ്റ്നസ് ബാൻഡുകൾ മാറി. മികച്ച സവിശേഷതകൾ ഉള്ള ധാരാളം സ്മാർട്ട്ബാൻഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പല തരത്തിലുള്ള മോണിറ്ററിങ് സംവിധാനങ്ങളുള്ള സ്മാർട്ട് ബാൻഡുകളുടെ വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളാണ് റെഡ്മി സ്മാർട്ട് ബാൻഡ്.

1,299 രൂപയ്ക്ക് റെഡ്മി സ്മാർട്ട്ബാൻഡ് സ്വന്തമാക്കാം

1,299 രൂപയ്ക്ക് റെഡ്മി സ്മാർട്ട്ബാൻഡ് സ്വന്തമാക്കാം

റെഡ്മി സ്മാർട്ട് ബാൻഡ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1,599 രൂപയായിരുന്നു ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസിന്റെ വില. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വെയറബിളുകളിൽ ഒന്നാണ് ഇത്. ഇപ്പോഴിതാ ഈ ഡിവൈസിന് വില കുറച്ചിരിക്കുകയാണ്. ആമസോണിലൂടെ റെഡ്മി ബാൻഡ് സ്വന്തമാക്കുന്ന ആളുകൾക്ക് വെറും 1,299 രൂപ മാത്രമേ ചിലവഴിക്കേണ്ടി വരുന്നുള്ളു.

റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ ഓഫർ

റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ ഓഫർ

ആമസോൺ ഇന്ത്യയിൽ ഇപ്പോഴുള്ള പ്രത്യേക ഓഫറിലൂടെ റെഡ്മി സ്മാർട്ട് ബാൻഡ് മികച്ച ഡീലിൽ സ്വന്തമാക്കാം. 300 രൂപ വിലക്കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. അതായത് 1,599 രൂപ വിലയുള്ള ഡിവൈസ് ഇപ്പോൾ 1,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിൽ ഈ ഡിവൈസ് 1,399 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനൊപ്പം 100 രൂപ അധിക കിഴിവും ലഭിക്കും. ഓൺ-പേജ് കൂപ്പൺ വഴിയാണ് 100 രൂപ കിഴിവ് ലഭിക്കുന്നത്. ഈ ഡീൽ ഇന്ന് ദിവസത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളു.

വിപണി

റെഡ്മി സ്മാർട്ട് ബാൻഡ് മുകളിൽ സൂചിപ്പിച്ചത് പോലെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച വെയറബിൾ ഡിവൈസുകളിൽ ഒന്നാണ്. കുറഞ്ഞ വിലയിൽ ഫിറ്റ്നസ് ബാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ബാൻഡ് ആണ് ഇത്. വിപണിയിൽ ഇതിനെക്കാൾ മികച്ച ഫീച്ചറുകളുള്ള ധാരാളം ഡിവൈസുകൾ ലഭ്യമാണ് എങ്കിലും ഇത്രയും കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡിന്റെ ബാൻഡ് എന്ന നിലയിൽ പരിഗണിക്കുമ്പോൾ റെഡ്മി ബാൻഡ് തിരഞ്ഞെടുക്കുകയാകും നല്ലത്.

റെഡ്മി സ്മാർട്ട് ബാൻഡ്: സവിശേഷതകൾ

റെഡ്മി സ്മാർട്ട് ബാൻഡ്: സവിശേഷതകൾ

റെഡ്മിയുടെ ആദ്യത്തെ വെയറബിൾ ഡിവൈസാണ് റെഡ്മി സ്മാർട്ട് ബാൻഡ്. ഡൈനമിക്ക് ഡിസ്പ്ലേയും ക്രമീകരിക്കാവുന്ന ബ്രൈറ്റ്നസുമുള്ള 1.08 ഇഞ്ച് സ്‌ക്രീനാണ് ഈ സ്മാർട്ട്ബാൻഡിൽ റെഡ്മി നൽകിയിട്ടുള്ളത്.24x7 ഹാർട്ട് ബീറ്റ് മോണിറ്ററിങും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ സംവിധാനം ഹൃദയമിടിപ്പ് തത്സമയം ട്രാക്കുചെയ്യുന്നു. ഹൃദമയിടിപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് മനസിലാക്കിയാൽ ഈ ബാൻഡ് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.

ഡയറക്ട് മൈക്രോ യുഎസ്ബി ചാർജിംഗ്

ട്രെഡ്‌മിൽ, ഔട്ട്‌ഡോർ ഓട്ടം, സൈക്ലിംഗ്, പവർ വാക്കിംഗ്, ഫ്രീസ്റ്റൈൽ വ്യായാമം എന്നിവ മോണിറ്റർ ചെയ്യാനുള്ള സംവിധാനവും റെഡ്മി സ്മാർട്ട് ബാൻഡിൽ ഉണ്ട്. അഞ്ച് പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളുള്ള ബാൻഡാണ് ഇത്. 50ൽ അധികം സ്‌ക്രീൻ കസ്റ്റമൈസബിൾ ഓപ്‌ഷനുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡയറക്ട് മൈക്രോ യുഎസ്ബി ചാർജിംഗ്, 14 ദിവസം വരെ ബാറ്ററി ലൈഫ് എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്. റെഡ്മി സ്മാർട്ട് ബാൻഡിൽ വാട്ടർ റെസിസ്റ്റന്റ് ബിൽഡാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
Redmi Smart Band was launched in the Indian market last year. When launched, the device was priced at Rs 1,599. The device is now available for Rs 1,299.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X