ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി പിടിച്ചെടുക്കാൻ റെഡ്മി, പുതിയ സ്മാർട്ട് ടിവിയുടെ വില 15,999 രൂപ മുതൽ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നിലനിർത്തുന്ന ഷവോമി ഇപ്പോൾ സ്മാർട്ട് ടിവി വിപണി കൂടി പിടിച്ചെടുക്കാനുള്ള പരിശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഷവോമി പുതിയ റെഡ്മി സ്മാർട്ട് ടിവി ലോഞ്ച് ചെയ്തു. രണ്ട് വലിപ്പങ്ങളിലാണ് റെഡ്മി സ്മാർട്ട് ടിവി വരുന്നത്. 32 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെയാണ് ഈ സ്മാർട്ട് ടിവികളുടെ സ്ക്രീൻ വലുപ്പങ്ങൾ. ഓൺലൈൻ ഇവന്റിലൂടെയാണ് ഷവോമി ഈ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്. വില കുറഞ്ഞ സ്മാർട്ട് ടിവികളുടെ നിരയിലേക്ക് എത്തുന്ന ഈ ടിവികൾ വിപണിയിൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്.

 

എംഐ ടിവി സീരിസ്

എംഐ ടിവി സീരിസുമായിട്ടാണ് ഷവോമി ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിലേക്ക് കടന്നത്. ഈ വർഷം കമ്പനി രാജ്യത്ത് റെഡ്മി ടിവികൾ എത്തിച്ച് തുടങ്ങി. പുതിയ റെഡ്മി ടിവിയുടെ പ്രധാന സവിശേഷത ഇത് ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ടിവിയാണ് എന്നതാണ്. ബിൽറ്റ്-ഇൻ ക്രോം കാസ്റ്റ് ഫീച്ചറും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്. ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടുള്ള റെഡ്മി സ്മാർട്ട് ടിവി ഡ്യുവൽ ബാൻഡ് വൈഫൈ, 20W സ്പീക്കറുകൾ, ഡോൾബി ഓഡിയോ എന്നിവയും സപ്പോർട്ട് ചെയ്യുന്നു.

ഇത് കരുത്തരിൽ കരുത്തൻ; റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പ് വിപണിയിലെത്തിഇത് കരുത്തരിൽ കരുത്തൻ; റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പ് വിപണിയിലെത്തി

റെഡ്മി സ്മാർട്ട് ടിവി: വില
 

റെഡ്മി സ്മാർട്ട് ടിവി: വില

ഇന്ത്യയിൽ റെഡ്മി സ്മാർട്ട് ടിവിയുടെ 32 ഇഞ്ച് വേരിയന്റിന് 15,999 രൂപയാണ് വില. 43 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള മോഡലിന് ഇന്ത്യയിൽ 25,999 രൂപയാണ് വില. റെഡ്മി സ്മാർട്ട് ടിവിയുടെ കൃത്യമായ വിൽപ്പന തീയതി ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദീപാവലിയോട് അടുത്തായിരിക്കും ഈ ടിവിയുടെ വിൽപ്പന. എംഐ, ആമസോൺ എന്നിവയിലൂടെ ടിവി വിൽപ്പനയ്ക്ക് എത്തും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായിട്ടായിരിക്കും ടെലിവിഷൻ വിൽപ്പനയ്ക്ക് എത്തിക്കുക. ഉത്സവ സീസണിൽ ഒരു പ്രത്യേക ഓഫർ വിലയിൽ ഈ ടിവി ലഭ്യമാകും. ഈ വില ഇതുവരെ പ്രഖ്യാപിച്ചില്ല.

റെഡ്മി സ്മാർട്ട് ടിവി: സവിശേഷതകൾ

റെഡ്മി സ്മാർട്ട് ടിവി: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ റെഡ്മി സ്മാർട്ട് ടിവി 32 ഇഞ്ച്, 43 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്ക്രീൻ വലുപ്പങ്ങളിലാണ് ലഭ്യമാകുന്നത്. 32 ഇഞ്ച് വേരിയന്റിൽ എച്ച്ഡി ഡിസ്പ്ലേയും 43 ഇഞ്ച് വേരിയന്റിൽ ഫുൾ എച്ച്ഡി ഡിസ്പ്ലേയുമാണ് ഉള്ളത്. കസ്റ്റമൈസബിൾ പിക്ച്ചർ കൺട്രോൾസുമായിട്ടാണ് റെഡ്മിയുടെ ഈ പുതിയ സ്മാർട്ട് ടിവികൾ വരുന്നത്. ടിവിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ എച്ച്ഡിഎംഐ, 3.5mm ജാക്ക്, യുഎസ്ബി, എവി, ഇഥർനെറ്റ്, ആന്റിന പോർട്ടുകൾ എന്നിവയാണ് ഉള്ളത്.

റിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭിക്കുന്ന ഓഫറുകൾറിയൽമി ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ ലഭിക്കുന്ന ഓഫറുകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് പാച്ച്വാൾ യുഐ 4

റെഡ്മി സ്മാർട്ട് ടിവി ആൻഡ്രോയിഡ് 11 ബേസ്ഡ് പാച്ച്വാൾ യുഐ 4ൽ പ്രവർത്തിക്കുന്നു. ഈ കസ്റ്റം സ്കിന്നുമായി വരുന്ന ആദ്യത്തെ സ്മാർട്ട് ടിവിയല്ല ഇത്. എംഐ ടിവി 5എക്സിൽ ഷവോമി ഈ ആൻഡ്രോയിഡ് 11 ബേസ്ഡ് പാച്ച്വാൾ യുഐ 4 ആണ് നൽകിയിട്ടുള്ളത്. റെഡ്മി സ്മാർട്ട് ടിവിയിലെ ഒഎസ് IMDb ഇന്റഗ്രേഷനുമായിട്ടാണ് വരുന്നത്. ഇത് കണ്ടന്റ് പേജിൽ നിന്ന് നേരിട്ട് സിനിമകളുടെയും ഷോകളുടെയും റേറ്റിങുകൾ പരിശോധിക്കാൻ ആളുകളെ സഹായിക്കുന്നു.

ഡോൾബി ഓഡിയോ സപ്പോർട്ട്

ഡോൾബി ഓഡിയോ സപ്പോർട്ടുള്ള 20W സ്പീക്കറുകളുമായിട്ടാണ് റെഡ്മി സ്മാർട്ട് ടിവി വരുന്നത്. ഓഡിയോ സിസ്റ്റത്തിൽ സറൗണ്ട് സൌണ്ടിനായി ഡിടിഎസ് വെർച്വൽ: എക്സും നൽകിയിട്ടുണ്ട്. റെഡ്മി സ്മാർട്ട് ടിവിയിലെ മറ്റ് സവിശേഷതകളിൽ ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ഓട്ടോ ലോ ലാറ്റൻസി മോഡ് എന്നിവയാണ് ഉള്ളത്. ഡിസ്പ്ലേയിൽ വിവിഡ് പിക്ചർ എഞ്ചിനാണ് റെഡ്മി ഉപയോഗിക്കുന്നത്. ഷവോമിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പ്രൊജക്ടുകലുടെ ഭാഗമായാണ് ഈ ടിവി വരുന്നത്. അതുകൊണ്ട് തന്നെ ഇവ ഇന്ത്യൻ നിർമ്മിച ടിവിയാണ് എന്ന് നിസംശയം പറയാം.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ഒക്ടോബർ 7 മുതൽ 12 വരെഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021 ഒക്ടോബർ 7 മുതൽ 12 വരെ

Best Mobiles in India

English summary
Redmi Smart TV launched in India. The new Smart TV Available in 32-inch and 43-inch screen sizes. Price of this Redmi Smart Tv starts at Rs 15,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X