Home
Gadgets

ഇന്ത്യയിൽ ആദ്യമായി റെഡ്മി സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു, ലോഞ്ച് ചെയ്തത് മൂന്ന് ടിവികൾ

ഒടിടി പ്ലാറ്റ്ഫോമുകൾ വഴി ടെലിവിഷനുകളിൽ സിനിമ കാണുന്നത് ജനപ്രിയമായ കാലമാണ് ഇത്. സ്മാർട്ട് ടിവികൾക്ക് ജനപ്രീതി വർധിച്ച് വരുന്ന ഈ കാലത്ത് 30,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട് 4കെ ടിവി ലഭിക്കും. ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിലേക്ക് മൂന്ന് മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് റെഡ്മി. വിപണിയിലെ ഏറ്റവും വില കുറഞ്ഞ 4കെ ഡോൾബി വിഷൻ സ്മാർട്ട് ടിവികളായിട്ടാണ് റെഡ്മി സ്മാർട്ട് ടിവി എക്സ് 50, എക്സ് 55, റെഡ്മി സ്മാർട്ട് ടിവി എക്സ് 65 എന്നിവ അവതരിപ്പിച്ചിട്ടുള്ളത്.

റെഡ്മി

ആകർഷകമായ സവിശേഷതകളുമായിട്ടാണ് റെഡ്മി ടിവികൾ പുറത്തിറക്കിയിരിക്കുന്നത്. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലെ എച്ച്ഡി സ്ട്രീമിംഗ് പോലുള്ള ഫീച്ചറുകൾ നൽകുന്ന റെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ടിവികളും ഇവയാണ്. സ്ക്രീൻ വലിപ്പത്തിന്റെ കാര്യത്തിലാണ് ഈ സ്മാർട്ട് ടിവികൾ പ്രധനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. ടിവിയുടെ പേരുകളി സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇവയുടെ സ്ക്രീൻ വലിപ്പങ്ങളും.

റെഡ്മി സ്മാർട്ട് ടിവി എക്സ്65: സവിശേഷതകൾ

റെഡ്മി സ്മാർട്ട് ടിവി എക്സ്65: സവിശേഷതകൾ

റെഡ്മി സ്മാർട്ട് ടിവി എക്സ്65ന് 65 ഇഞ്ച് 4 കെ യുഎച്ച്ഡി ഐപിഎസ് പാനലാണ് ഉള്ളത്. 3840x2160 പി നേറ്റീവ് റെസലൂഷനുള്ള പാനലാണ് ഇത്. 85% എൻ‌ടി‌എസ്‌സി വൈഡ് കളർ ഗാമറ്റ് സപ്പോർട്ടുള്ള 92% ഡിസിഐ-പി 3 കളർ ഗാമറ്റ് ഡിസ്‌പ്ലേയാണ് ഈ ടിവിയിൽ ഉള്ളത്. എച്ച്ഡിആർ 10 +, എച്ച്ഡിആർ 10, എച്ച്എൽജി സർട്ടിഫിക്കേഷനുകളും ഡോൾബി വിഷൻ സർട്ടിഫിക്കറ്റും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്. റെഡ്മി സ്മാർട്ട് ടിവി എക്സ്65ൽ ഡ്യുവൽ 15W സ്പീക്കറുകൾ നൽകിയിട്ടുണ്ട്. ഇവ മൊത്തം 30W ഓഡിയോ ഔട്ട്പുട്ട് നൽകുന്നു.

സ്പീക്കറുകൾ

റെഡ്മി സ്മാർട്ട് ടിവി എക്സ്65യുടെ സ്പീക്കറുകൾ ഡിടിഎസ്-എച്ച്ഡി സപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഡിടിഎസ് വെർച്വൽ: എക്സ് ഒടിഎ അപ്‌ഡേറ്റ് വഴി ലഭ്യമാകും. ടിവിയിൽ AV1, H.265, H.264, H.264, VP8 / VP9, ​​MPEG1 / 2 വീഡിയോ കോഡെക്ക്സ് സപ്പോർട്ടുകൾ ഉണ്ട്. ഓഡിയോ കോഡെക്കുകളിൽ ഡോൾബി, ഡിടിഎസ്: എച്ച്ഡി, എഫ്എൽ‌സി, എ‌എസി, ഒ‌ജി‌ജി, എ‌ഡി‌പി‌സി‌എം എന്നിവ സപ്പോർട്ട് ചെയ്യുന്നു.

ജിപിയു

2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മാലി ജി 52 എംപി 2 ജിപിയു ആണ് ഈ സ്മാർട്ട് ടിവിയിൽ ഉള്ളത്. ഇതിനൊപ്പം ക്വാഡ് കോർ പ്രോസസറും ഉണ്ട്യ വെറും 5 മില്ലി സെക്കന്റ് കാലതാമസത്തോടെ 4കെ 60 എഫ്പി‌എസ് സിഗ്നൽ അയയ്ക്കാൻ പ്രോസസറിന് കഴിയും, ഒരു ഓട്ടോ ലോ-ലേറ്റൻസി മോഡും ഇതിൽ ഉണ്ട്. ഇത് മികച്ച ഗെയിമിങ് അനുഭവം നൽകുന്നു.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷുകളായി ഇന്ത്യയിലെ ആദ്യത്തെ റെഡ്മി സ്മാർട്ട് ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ 2.1 ഇൻപുട്ടുകൾ, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, ഒരു ഇഥർനെറ്റ് പോർട്ട്, എവി പോർട്ട്, ഒപ്റ്റിക്കൽ ഓഡിയോ പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. വയർലെസ് കണക്റ്റിവിറ്റിക്കായി സ്മാർട്ട് ടിവി ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈഫൈ (2.4GHz, 5GHz) എന്നിവ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് ടിവി ഒഎസ് 10 ബേസ്ഡ് കസ്റ്റം പാച്ച്യാളിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്.

തിരഞ്ഞെടുക്കാൻ മൂന്ന് മോഡലുകൾ

തിരഞ്ഞെടുക്കാൻ മൂന്ന് മോഡലുകൾ

റെഡ്മി സ്മാർട്ട് ടിവി എക്സ് സീരീസ് മൂന്ന് മോഡലുകളുമായിട്ടാണ് വരുന്നത്. റെഡ്മി സ്മാർട്ട് ടിവി എക്സ്50, റെഡ്മി സ്മാർട്ട് ടിവി എക്സ്55, റെഡ്മി സ്മാർട്ട് ടിവി എക്സ്65 എന്നീ മൂന്ന് മോഡലുകളും തമ്മിലുള്ള വ്യത്യാസം സ്‌ക്രീൻ വലുപ്പമാണ്. റെഡ്മി സ്മാർട്ട് ടിവി എക്സ്50ക്ക് 32,999 രൂപയാണ് വില. റെഡ്മി സ്മാർട്ട് ടിവി എക്സ്55ന് 38,999 രൂപയും റെഡ്മി സ്മാർട്ട് ടിവി എക്സ്65ന് 57,999 രൂപയുമാണ് വില. 50 ഇഞ്ച് 4കെ ഡിസ്‌പ്ലേയുള്ള അടിസ്ഥാന മോഡലിനേക്കാൾ 25,000 കൂടുതലാണ് 65 ഇഞ്ച് ടിവിക്ക്. ഈ സ്മാർട്ട് ടിവികൾ മാർച്ച് 26 മുതൽ എംഐ.കോം വഴി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The Redmi Smart TV X50, X55 and Redmi Smart TV X65 are the cheapest 4K Dolby Vision smart TVs on the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X