റെഡ്മി സ്മാർട്ട് വാച്ച് ഇന്ന് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്കെത്തുന്നു: വിലയും, സവിശേഷതകളും
റെഡ്മി നോട്ട് 10 എസ് സ്മാർട്ട്‌ഫോണിനൊപ്പം റെഡ്മി സ്മാർട്ട് വാച്ച് കഴിഞ്ഞയാഴ്ച രാജ്യത്ത് അവതരിപ്പിച്ചു. ഇപ്പോൾ, ബ്രാൻഡ് ഈ സ്മാർട്ട് വാച്ചിൻറെ ആദ്യ വിൽപ്പനയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഏറ്റവും പുതിയ സ്മാർട്ട്വാച്ചിൽ ജിപിഎസ് കണക്റ്റിവിറ്റിയും 10 ദിവസത്തെ ബാറ്ററി ലൈഫും മിതമായ നിരക്കിൽ ലഭിക്കും. ഈ റെഡ്മി സ്മാർട്ട് വാച്ചിൻറെ വിലയും, ലഭ്യതയും, മറ്റുള്ള സവിശേഷതകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.
കൂടുതൽ വായിക്കുക: റിയൽമി എക്സ്7 മാക്സ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക 27,999 രൂപ വിലയുമായി

റെഡ്മി സ്മാർട്ട് വാച്ചിൻറെ ആദ്യ വിൽപ്പന, വില, ഓഫറുകൾ
റെഡ്മി സ്മാർട്ട് വാച്ച് ഇന്ന് കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് വിൽപ്പനയ്‌ക്കെത്തും. അത് ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവ വഴി വാങ്ങാവുന്നതാണ്. 3,999 രൂപ വില വരുന്ന ഈ സ്മാർട്ട് വാച്ച് വില വിഭാഗത്തിൽ ഏറ്റവും വിലകുറഞ്ഞ ഒരു സ്മാർട്ട് വാച്ചായി മാറുന്നു. ഇത് വിപണിയിൽ നീല, കറുപ്പ്, ഐവറി, ഒലിവ് തുടങ്ങിയ ഒന്നിലധികം സ്ട്രാപ്പ് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. കൂടാതെ, ഈ വില വിഭാഗത്തിൽ അടുത്തിടെ പുറത്തിറക്കിയ നോയ്‌സ്ഫിറ്റ് ആക്റ്റീവ് സ്മാർട്ട് വാച്ച് ബോട്ട് എക്‌സ്‌പ്ലോററിനെതിരെ ഈ റെഡ്മി സ്മാർട്ട് വാച്ച് വിപണിയിൽ ഒരു വലിയ എതിരാളിയായി മാറും.

റെഡ്മി സ്മാർട്ട് വാച്ചിൻറെ സവിശേഷതകൾ
റെഡ്മി സ്മാർട്ട് വാച്ചിൽ 1.4 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും, 2.5 ഡി വളഞ്ഞ ടെമ്പർഡ് ഗ്ലാസ് സുരക്ഷയുമുണ്ട്. 200 ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, ഓട്ടം, ട്രെഡ്‌മിൽ, നടത്തം, നീന്തൽ എന്നിവ ഉൾപ്പെടെ 200 ലധികം വാച്ച് ഫെയ്‌സുകളും 11 സ്‌പോർട്‌സ് മോഡുകളും ഇതിലുണ്ട്. ഈ സ്മാർട്ട്വാച്ചിൽ ഒരു ഡെഡിക്കേറ്റഡ് മൾട്ടി-ഫംഗ്ഷൻ ബട്ടൺ സവിശേഷതയുണ്ട്. ഇത് സ്ക്രീനിൽ സ്പർശിക്കാതെ തന്നെ നോട്ടിഫിക്കേഷൻ പരിശോധിക്കാൻ അനുവദിക്കുന്നു.

മറ്റ് സ്മാർട്ട് വാച്ചുകളെപ്പോലെ, തത്സമയ ഹൃദയമിടിപ്പ്, ഉറക്കം, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവയും നിരീക്ഷിക്കാൻ ഇതിന് കഴിയും. ഷവോമി വെയർ അപ്ലിക്കേഷൻ വഴി ഇത് ആക്സസ് ചെയ്യാൻ കഴിയും. റെഡ്മി സ്മാർട്ട് വാച്ചിൽ 230 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് ജിപിഎസ് ഉപയോഗമില്ലാതെ 10 ദിവസത്തെ ബാറ്ററി ലൈഫ് ഉപയോക്താക്കൾക്ക് നൽകുന്നു. വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് 5 എടിഎം റേറ്റുചെയ്ത ഈ സ്മരി വാച്ച് നിങ്ങൾക്ക് വെള്ളത്തിനടിയിലും ഉപയോഗയോഗ്യമാക്കുന്നു. കോൾ അറിയിപ്പുകളും നിരസിക്കലും, ഫൈൻഡ് മൈ ഫോൺ, കാലാവസ്ഥാ പ്രവചനം, സംഗീത നിയന്ത്രണം, സ്റ്റെപ്പ് കൗണ്ടർ എന്നിവയും മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു. അവസാനമായി, റെഡ്മി സ്മാർട്ട് വാച്ചിന് 31 ഗ്രാം, സ്ട്രാപ്പുകൾ ഉൾപ്പെടെ 35 ഗ്രാം ഭാരവുമുണ്ട്.

കൃത്യമായ ട്രാക്കിംഗിനായി ജിപിഎസ്, ഗ്ലോനാസ്, കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.1 എന്നിവയുമായാണ് ഇത് വരുന്നത്. ഒരൊറ്റ ചാർജിൽ റെഡ്മി വാച്ചിന് 10 ദിവസം വരെ നിൽക്കാമെന്നും പൂർണ്ണമായും ചാർജ് ചെയ്യാൻ 2 മണിക്കൂറിൽ താഴെ സമയമെടുക്കുമെന്നും ഷവോമി പറയുന്നു. റെഡ്മി വാച്ചിൽ നൽകിയിട്ടുള്ള സെൻസറുകളിൽ പിപിജി ഹാർട്ട്റേറ്റ് സെൻസർ, ത്രീ-ആക്സിസ് ആക്സിലറേഷൻ സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ഉൾപ്പെടുന്നു. ദൈനംദിന ഉപയോഗത്തിനും വ്യായാമത്തിനും ഉപയോഗപ്രദമായ എല്ലാ സവിശേഷതകളും ഈ സ്മാർട്ട് വാച്ചിലുണ്ട്. കൂടാതെ, ജിപിഎസ് കണക്റ്റിവിറ്റിയുടെ സാന്നിധ്യം ഈ വിഭാഗത്തിൽ വരുന്ന ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്നായി മാറുന്നു. കൂടാതെ, റെഡ്മി സ്മാർട്ട് വാച്ചിന് പകരമായി നിങ്ങൾക്ക് വാങ്ങാവുന്ന മറ്റൊരു ഓപ്ഷൻ ബോട്ട് എക്സ്പ്ലോററാണ്.

രണ്ടിനും ഏതാണ്ട് സമാനമായ വിലയും പ്രധാന സവിശേഷതകളും ഉണ്ട്. എന്നാൽ, റെഡ്മി സ്മാർട്ട് വാച്ചിൽ നിങ്ങൾക്ക് 'കോൾ റീജക്ഷൻ' സവിശേഷതയും മൂന്ന് കൂടുതൽ സ്പോർട്സ് മോഡുകളും ലഭിക്കും. സവിശേഷതകൾ പരിശോധിക്കുമ്പോൾ റെഡ്മി സ്മാർട്ട് വാച്ച് ബോട്ട് എക്‌സ്‌പ്ലോററിനെക്കാൾ ഒരു നല്ല ഓപ്ഷനായി കണക്കാക്കാം. അതിനാൽ ഈ സ്മാർട്ട് വാച്ച് വാങ്ങുന്നത് എന്തുകൊണ്ടും ഒരു നല്ല ഓപ്ഷൻ തന്നെയാണ്.


Click it and Unblock the Notifications








