Home
Mobile

റിയൽ‌മി എക്സ്7 മാക്സ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക 27,999 രൂപ വിലയുമായി

ഡൈമെൻസിറ്റി 1200 ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി റിയൽമി എക്സ്7 മാക്സ് വൈകാതെ വിപണിയിലെത്തും. ഈ ഡിവൈസിന്റെ പേര് കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന എക്സ്-സീരീസ് ഡിവൈസിനായി ബ്രാൻഡ് ഒരു മൈക്രോസൈറ്റ് നിർമ്മിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടിൽ ഈ ഡിവൈസിന്റെ വില വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

റീട്ടെയിൽ ബോക്‌സ്

ടിപ്‌സ്റ്റർ പുറത്ത് വിട്ട റീട്ടെയിൽ ബോക്‌സ് വിവരങ്ങളിലാണ് റിയൽമി എക്സ്7 മാക്സ് സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്. ഈ ഡിവൈസിന്റെ ഹൈ-എൻഡ് 12 ജിബി + 256 ജിബി മോഡലിന് 31,999 രൂപയോ 32,999 രൂപയോ ആയിരിക്കും വില. അടിസ്ഥാന മോഡലായ 8 ജിബി + 128 ജി മോഡലിന് 28,999 രൂപയോ 29,999 രൂപയോ ആയിരിക്കും വില. അതേസമയം മറ്റൊരു റിപ്പോർട്ടിൽ റിയൽ‌മി എക്സ് 7 മാക്സ് 27,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകുമെന്നും ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റിന് 30,999 രൂപയായിരിക്കും വില എന്നുമാണ് സൂചന. ഈ ഡിവൈസ് ജൂൺ ആദ്യ വാരത്തിൽ റിയൽമി 43 ഇഞ്ച് സ്മാർട്ട് ടിവിയ്‌ക്കൊപ്പം ലോഞ്ച് ചെയ്തേക്കും.

റിയൽ‌മി എക്സ്7 മാക്സ്

റിയൽ‌മി എക്സ്7 മാക്സ്

വരാനിരിക്കുന്ന റിയൽ‌മി എക്സ്7 മാക്സ് സ്മാർട്ട്ഫോൺ റിയൽ‌മി ജിടി നിയോ 5ജി സ്മാർട്ട്ഫോണിന്റെ റീബ്രാൻ‌ഡഡ് പതിപ്പായിരിക്കുമെന്നാണ് സൂചനകൾ. നിയോ സ്മാർട്ട്ഫോണിൽ കണ്ട അതേ ഡൈമെൻ‌സിറ്റി 1200 ചിപ്പ്സെറ്റായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിയൽ‌മി എക്സ്7 മാക്സ്, റിയൽ‌മി ജിടി നിയോ എന്നിവ തമ്മിൽ പ്രോസസറിന്റെ കാര്യത്തിൽ മാത്രമായിരിക്കില്ല സമാനത എന്നും മറ്റ് സവിശേഷതകളും സമാനമായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഡിസ്പ്ലേ

6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കു. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രെഷ് റേറ്റും ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ സ്മാർട്ട്ഫോൺ പ്രവർത്തിക്കും. എൽഇഡി ഫ്ലാഷുള്ള 64 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 16 എംപി സെൽഫി ക്യാമറ, 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ.

റിയൽമി എക്സ്7 മാക്സ് ഇന്ത്യയിൽ

റിയൽമി എക്സ്7 മാക്സ് ഇന്ത്യയിൽ

റിയൽമി എക്സ്7 മാക്സ് സ്മാർട്ട്ഫോണിന്റെ കൃത്യമായ സവിശേഷതകളോ ലോഞ്ച് തിയ്യതിയോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നിരുന്നാലും, 'എക്സ്' ന്റെ സാന്നിദ്ധ്യം ഡിവൈസ് നിലവിലുള്ള എക്സ്7, എക്സ്7 പ്രോ മോഡലുകളോടൊപ്പം ചേരുന്ന ഡിവൈസായിരിക്കുമെന്ന സൂചന നൽകുന്നുണ്ട്. റിയൽ‌മിയുടെ മിഡ് റേഞ്ച് ഡിവൈസുകൾ എല്ലായ്പ്പോഴും ഇന്ത്യയിൽ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നതിനാൽ തന്നെ റിയൽമി എക്സ്7 മാക്സ് വൈകാതെ അവതരിപ്പിക്കേച്ചും. ഇക്കാര്യത്തിൽ വൈകാതെ തന്നെ സ്ഥീരികരണം ഉണ്ടാകും.

Best Mobiles in India

English summary
Realme X7 Max will soon be the first smartphone in India to be powered by the Dimension 1200 chipset. Price range for the device starts at Rs 27,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X