റെഡ്മിയുടെ ടിവികൾ വൈകാതെ ഇന്ത്യൻ വിപണിയിലും എത്തും

|

ഷവോമി ഇന്ത്യയിൽ തങ്ങളുടെ പ്രൊഡക്ട് പോർട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോൺ വിപണിയിൽ റെഡ്മി, എംഐ ഡിവൈസുകളിലൂടെ ആധിപത്യം നേടിയ കമ്പനി എംഐ ടിവികളിലൂടെ ഇതിനകം സ്മാർട്ട് ടിവി വിപണിയിലും ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയുടെ ടിവികൾ കൂടി ഇന്ത്യയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി ടിവികൾ വൈകാതെ ഇന്ത്യൻ വിപണിയിൽ എത്തും.

റെഡ്മി

റെഡ്മി ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണിയിലേക്ക് കടക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത് വിട്ടത് ടിപ്സ്റ്റർ മുകുൾ ശർമ്മയാണ്. ഇതിനകം ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്ത റെഡ്മി ടിവി എക്സ് സീരീസ് ആയിക്കും ഇന്ത്യയിൽ എത്തുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാർച്ചിൽ ആയിരിക്കും ഈ ടിവിയുടെ ലോഞ്ച്. 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് വലുപ്പമുള്ള മൂന്ന് മോഡലുകളായിട്ടാണ് റെഡ്മി ടിവി എക്സ് സീരീസ് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തത്.

കൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: മൂന്ന് ആഴ്ചയ്ക്കിടെ വിറ്റഴിച്ചത് 400 കോടി രൂപയുടെ എംഐ 10ഐ 5ജി സ്മാർട്ട്ഫോണുകൾ

റെഡ്മി ടിവി എക്സ് സീരിസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റെഡ്മി ടിവി എക്സ് സീരിസ്: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റെഡ്മി ടിവി എക്സ് സീരീസിലെ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകൾക്ക് യഥാക്രമം സി‌എൻ‌വൈ 2,299 (ഏകദേശം 26,000 രൂപ), സി‌എൻ‌വൈ 3,299 (ഏകദേശം 37,300 രൂപ) എന്നിങ്ങനെയാണ് വില. ഈ വിലയിൽ നിന്നും അധികം മാറ്റമില്ലാതെ ആയിരിക്കും ടിവികൾ ഇന്ത്യയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ റെഡ്മി ടിവി എക്സ് സീരീസ് ഇന്ത്യയിൽ താങ്ങാനാവുന്ന വില വിഭാഗത്തിൽ തന്നെ ലഭ്യമാകും. ചൈനീസ് വിപണിയിലെ വിലയ്ക്ക് സമാനമായ വിലയുമായിട്ടാണ് ഈ ഡിവൈസ് എത്തുന്നതെങ്കിൽ ടിവികൾ വലിയ വിജയം നേടുമെന്ന് ഉറപ്പാണ്.

റെഡ്മി ടിവി എക്സ് സീരീസ്: സവിശേഷതകൾ

റെഡ്മി ടിവി എക്സ് സീരീസ്: സവിശേഷതകൾ

റെഡ്മി ടിവി എക്സ് സീരീസ് മൂന്ന് മോഡലുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ പുറത്തിറക്കിയതിൽ നിന്നും അല്പം വ്യത്യസ്തമായ മോഡലുകളായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ചൈനീസ് വേരിയന്റിലെ മിക്ക സവിശേഷതകളും അതുപോലെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി സ്മാർട്ട് ടിവികളിൽ 4കെ ഡിസ്പ്ലേ, വൈഡ് കളർ ഗാമറ്റ്, 97 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, എൻ‌ടി‌എസ്‌സി 85 ശതമാനം എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: 2023 മുതൽ ഫോർഡ് കാറുകൾ പുറത്തിറങ്ങുക ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസുമായികൂടുതൽ വായിക്കുക: 2023 മുതൽ ഫോർഡ് കാറുകൾ പുറത്തിറങ്ങുക ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസുമായി

റെഡ്മി ടിവി എക്സ് സീരീസ്

ചൈനയിലെ റെഡ്മി ടിവി എക്സ് സീരീസിൽ എംഇഎംസി അഥവാ മോഷൻ എസ്റ്റിമേഷൻ മോഷൻ കോമ്പൻസേഷൻ ടെക്നോളജി സവിശേഷത നൽകിയിട്ടുണ്ട്. ഇത് മികച്ച കാഴ്ചാനുഭവം നൽകുന്നു. ഓഡിയോയ്‌ക്കായി, ഡോൾബി ഓഡിയോ, ഡിടിഎസ്-എച്ച്ഡി സപ്പോർട്ടുള്ള 8-യൂണിറ്റ് സബ്‌വൂഫർ സംവിധാനമുള്ള ക്വാഡ് 12.5W സ്പീക്കറുകളും ഈ സ്മാർട്ട് ടിവികളിൽ ഷവോമി നൽകിയിട്ടുണ്ട്. ക്വാഡ് കോർ കോർടെക്സ് എ73 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.

ആൻഡ്രോയിഡ് ടിവി

ആൻഡ്രോയിഡ് ടിവി പാച്ച്വാൾ യുഐ ഉപയോഗിച്ചാണ് റെഡ്മി ടിവി എക്സ് സീരിസ് പ്രവർത്തിക്കുന്നത്. ആപ്പുകൾക്കായി 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ടിവിയിൽ നൽകിയിട്ടുണ്ട്. റെഡ്മി ടിവി എക്സ് സീരീസിൽ സിയാവോ എഐ അസിസ്റ്റന്റും നൽകിയിട്ടുണ്ട്. ഐഒടി ഡിവൈസുകൾ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിനുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ഡിവൈസുകൾ നൽകി ഇന്ത്യയിലെ ജനപ്രീയ ബ്രാന്റായി മാറിയ റെഡ്മിയുടെ പുതിയ ടിവി സീരിസിനും വിപണിയിൽ ജനപ്രീതി നേടാനാകം.

കൂടുതൽ വായിക്കുക: ആമസോൺ സിഇഒ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു, പിൻഗാമി ആര്കൂടുതൽ വായിക്കുക: ആമസോൺ സിഇഒ ജെഫ് ബെസോസ് സ്ഥാനമൊഴിയുന്നു, പിൻഗാമി ആര്

Best Mobiles in India

English summary
Xiaomi is all set to launch Redmi TVs in India. Redmi TV X Series is launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X