ആകർഷകമായ ഫീച്ചറുകളുമായി റെഡ്മി ടിവി എക്സ്43 ഇന്ത്യയിൽ എത്തി, വില 28,999 രൂപ
ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റെഡ്മി. ഇതിന്റെ ഭാഗമായി പുതിയ സ്മാർട്ട് ടിവി അവതരിപ്പിച്ചു. റെഡ്മി നോട്ട് 11 എസ്, റെഡ്മി സ്മാർട്ട് ബാൻഡ് പ്രോ എന്നിവയ്‌ക്കൊപ്പമാണ് റെഡ്മി ടിവി എക്സ്43 അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുള്ള ഈ സ്മാർട്ട് ടിവി അതിന്റെ മറ്റെല്ലാ ഡിവൈസുകളെയും പോലെ തന്നെ താരതമ്യേന കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാകുന്നത്.

റെഡ്മി ടിവി എക്സ്43യുടെ ഇന്ത്യയിലെ വില 28,999 രൂപയാണ്. ഈ സ്മാർട്ട് ടിവി ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്ക് എത്തും. ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ സ്മാർട്ട് ടിവി ലഭ്യമാകും. കൂടാതെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഇത് വിൽപ്പനയ്ക്ക് എത്തും. കൊട്ടക് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുമെന്ന് റെഡ്മി അറിയിച്ചിട്ടുണ്ട്.

റെഡ്മി ടിവി എക്സ്43: സവിശേഷതകൾ
റെഡ്മിയുടെ എക്‌സ്-സീരീസ് സ്‌മാർട്ട് ടിവികളുടെ വിഭാഗത്തിലെ ഏറ്റവും പുതിയ ടിവി മികച്ച സവിശേഷതകളോടെയാണ് വരുന്നത്. മാലി ജി52 എംപി2 ജിപിയു ഉള്ള റെഡ്മി ടിവി എക്സ്43ക്ക് കരുത്ത് നൽകുന്ന 64-ബിറ്റ് ക്വാഡ്-കോർ A55 സിപിയു ആണ്. ആൻഡ്രോയിഡ് ടിവി 10ൽ ആണ് ഈ റെഡ്മി ടിവി പ്രവർത്തിക്കുന്നത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമായാണ് ഇത് വരുന്നത്. ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM), ഗൂഗിൾ അസിസ്റ്റന്റ്, ബിൽറ്റ്-ഇൻ ക്രോം കാസ്റ്റ് എന്നീ സവിശേഷതകളും ഈ സ്മാർട്ട് ടിവിൽ റെഡ്മി നൽകിയിട്ടുണ്ട്. എംഐ ഹോം ആപ്പും ഇതിലുണ്ട്.

റെഡ്മി സ്മാർട്ട് ടിവി എക്സ് സീരീസിൽ മൂന്ന് സ്മാർട്ട് ടിവികളാണ് നേരത്തെ തന്നെ ഉള്ളത്. റെഡ്മി സ്മാർട്ട് ടിവി എക്സ്65, എക്സ്55, എക്സ്50 എന്നിവയാണ് നേരത്തെ സീരീസിൽ ഉള്ളത്. ഇവയ്ക്കൊപ്പം ചേരുന്ന പുതിയ റെഡ്മി ടിവി എക്സ്43 സ്മാർട്ട് ടിവിയിൽ മറ്റ് ടിവികളിൽ ഉള്ളത് പോലെ 30W സ്പീക്കറാണ് നൽകിയിട്ടുള്ളത്. വീട്ടിൽ ഒരു ഇമ്മേഴ്‌സീവ് സിനിമാറ്റിക് ഓഡിയോ എക്സ്പീരിയൻസ് നൽകാൻ ഡോൾബി ഓഡിയോ സപ്പോർട്ടും ഈ ടിവിയിൽ റെഡ്മി നൽകിയിട്ടുണ്ട്. സ്മാർട്ട് ടിവി എക്സ്43 ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഇൻ-ഹൗസ് പാച്ച്വാൾ 4 യുഐയിൽ ആണ് പ്രവർത്തിക്കുന്നത്.

ഐഎംഡിബി ഇന്റഗ്രേഷൻ, പുതിയ യൂണിവേഴ്സൽ സെർച്ച്, പാരന്റൽ ലോക്ക് ഉള്ള കിഡ്‌സ് മോഡ്, ലാംഗ്വേജ് യൂണിവേഴ്‌സ്, സ്‌മാർട്ട് റെക്കമെന്റേഷൻ എന്നിവ റെഡ്മി ടിവി എക്സ്43 സ്മാർട്ട് ടിവിയിൽ ഉള്ള പാച്ച്‌വാളിന്റെ സവിശേഷതകളാണ്. സൗജന്യ ലൈവ് ചാനലുകൾ, 15+ ഭാഷകളിൽ 30+ കണ്ടന്റ് പാർട്ട്ണർമാർ എന്നിവയുള്ള യൂസർ സെന്ററും റെഡ്മി ഈ ടിവിക്കെപ്പാം നൽകുന്നുണ്ട് റെഡ്മിയുടെ എക്സ് സീരീസിലെ പഴയ മോഡലായ റെഡ്മി സ്മാർട്ട് ടിവി എക്സ്55ൽ 2 ജിബി റാമും മാലി ജി52 ജിപിയുവുമാണ് ഉള്ളത്. ക്വാഡ് കോർ മീഡിയടെക് പ്രോസസറും ഇതിലുണ്ട്.

റെഡ്മി സ്മാർട്ട് ടിവി 43 ഇതിനകം ഇന്ത്യൻ വിപണിയിലുണ്ട്. ഈ ടിവിയിൽ ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. അതേസമയം റെഡ്മി സ്മാർട്ട് ടിവി എക്‌സ്43 ടിവിയിൽ 4കെ ഡിസ്‌പ്ലേയുണ്ട്. ഈ പുതിയ സ്മാർട്ട് ടിവി 4കെ എച്ച്ഡിആർ, ഡോൾബി വിഷൻ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ടിവിയ്‌ക്കൊപ്പം സ്മാർട്ട് ബൾബുകൾ, എംഐ എയർ പ്യൂരിഫയർ തുടങ്ങിയ സ്മാർട്ട് പ്രൊഡക്ടുകൾ നിയന്ത്രിക്കാനുള്ള ഓപ്ഷനും റിമോട്ടിൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി സ്മാർട്ട് ടിവിയിൽ ബ്ലൂടൂത്ത് 5.0, ഡ്യുവൽ ബാൻഡ് വൈഫൈ, എച്ച്ഡിഎംഐ 2.1 x 3, യുഎസ്ബി x 2, ഇഥർനെറ്റ് പോർട്ട് x 1, എവി ഇൻപുട്ട്, 1 x eARC എന്നിവയുണ്ട്.


Click it and Unblock the Notifications