കുറഞ്ഞ വിലയും കിടിലൻ ഫീച്ചറുകളുമായി റെഡ്മി വാച്ച് പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

റെഡ്മി ബ്രാൻഡിന്റെ ആദ്യത്തെ സ്മാർട്ട് വാച്ചായ റെഡ്മി വാച്ച് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്‌ക്വയർ ഡയലുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിട്ടുള്ളത്. ബാറ്ററി സേവ് മോഡിൽ 12 ദിവസം ഉപയോഗിക്കാൻ സാധിക്കുന്ന ഈ ഡിവൈസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹാർട്ട്ബീറ്റ് മോണിറ്ററും ഉണ്ട്. 7 സ്പോർട്സ് മോഡുകളുള്ള ഈ ഗാഡ്ജറ്റിൽ ഔട്ട്‌ഡോർ റണ്ണിങ്, ഇൻഡോർ റണ്ണിങ്, ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, നടത്തം, നീന്തൽ, ഫ്രീ ആക്ടിവിറ്റികൾ എന്നിവയാണ് സ്പോർട്സ് മോഡുകൾ. പേയ്‌മെന്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഈ സ്മാർട്ട് വാച്ചിൽ എൻ‌എഫ്‌സി സപ്പോർട്ടും ഉണ്ട്. 35 ഗ്രാം മാത്രമേ ഈ വാച്ചിനുള്ളു.

 

റെഡ്മി വാച്ച്: വില

റെഡ്മി വാച്ച്: വില

റെഡ്മി വാച്ചിന് ചൈനയിൽ സി‌എൻ‌വൈ 299 (ഏകദേശം 3,300 രൂപ) ആണ് വില. ഈ സ്മാർട്ട് വാച്ചിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രീ ഓർഡർ ചെയ്യുന്നവർക്ക് ഈ സ്മാർട്ട്വാച്ച് സി‌എൻ‌വൈ 269 (ഏകദേശം 3,000 രൂപ) എന്ന വിലയിൽ കിഴിവോടെ ലഭിക്കും. ഈ വെയറബിൾ ഡിസംബർ 1ന് എംഐ.കോം വഴി ചൈനയിൽ വിൽപ്പനയ്ക്ക് എത്തും. എലഗന്റ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ഐവറി വൈറ്റ് തുടങ്ങിയ വ്യത്യസ്ത ഡയൽ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. എലഗന്റ് ബ്ലാക്ക്, ഇങ്ക് ബ്ലൂ, ഐവറി വൈറ്റ്, ചെറി ബ്ലോസം പൌഡർ, പൈൻ നീഡിൽ ഗ്രീൻ എന്നീ സ്ട്രാപ്പ് കളറുകളിലും ഡിവൈസ് ലഭിക്കും.

റെഡ്മി വാച്ച്: സവിശേഷതകൾ
 

റെഡ്മി വാച്ച്: സവിശേഷതകൾ

1.3 ഇഞ്ച് (320x320 പിക്‌സൽ) സ്‌ക്വയർ ഡിസ്‌പ്ലേയാണ് റെഡ്മി വാച്ചിൽ ഉള്ളത്. 323 പിപി പിക്‌സൽ ഡെൻസിറ്റി, 2.5 ഡി ടെമ്പർഡ് ഗ്ലാസ് സ്‌ക്രീൻ എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. വാച്ച് ഫെയ്സ് സ്റ്റോറിലുള്ള 120-ലധികം വാച്ച് ഫെയ്സ് ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. 5ATM വാട്ടർ റെസിസ്റ്റൻസുള്ള ഈ വാച്ച് 50 മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ പ്രവർത്തിക്കും. വാച്ചിൽ ഓൺ‌ബോർഡ് സെൻസറുകളായി നൽകിയിട്ടുള്ളത് ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആറ്-ആക്സിസ് സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയാണ്.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽകൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

ബാറ്ററി

230mAh ബാറ്ററിയാണ് റെഡ്മി വാച്ചിൽ ഉള്ളത്. ഈ ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ എടുക്കും. സാധാരണ സാഹചര്യങ്ങളിൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫാണ് ഈ ബാറ്ററി നൽകുന്നത്. ബാറ്ററി സേവ് മോഡിൽ ഉപയോഗിച്ചാൽ 12 ദിവസം വരെ നീണ്ട ബാറ്ററി ലൈഫും ഈ ബാറ്ററി നൽകുന്നു. ഔട്ട്‌ഡോർ സൈക്ലിംഗ്, ഇൻഡോർ സൈക്ലിംഗ്, ഓട്ടം, ട്രെഡ്‌മിൽ, നടത്തം, നീന്തൽ, ഫ്രീ ആക്ടിവിറ്റീസ് എന്നിങ്ങനെ ഏഴ് സ്പോർട്സ് മോഡുകളും വാച്ചിൽ ഉണ്ട്.

സ്ലീപ്പ് മോണിറ്ററിങ്

റെഡ്മി വാച്ച് തുടർച്ചയായി ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നു എന്ന് മാത്രമല്ല, 30 ദിവസത്തെ ഉപയോക്താവിന്റെ ഹൃദയമിടിപ്പ് രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ആരോഗ്യപ്രശ്നങ്ങളോ ആരോഗ്യത്തിലെ മാറ്റങ്ങളോ മനസിലാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. സ്ലീപ്പ് മോണിറ്ററിങ്, ഫലപ്രദമായ സ്റ്റാൻഡ് മോണിറ്ററിംഗ്, ശ്വസന വ്യായാമങ്ങൾ എന്നിവയും ഈ വാച്ചിലുണ്ട്. ബില്ലുകൾ അടയ്ക്കുന്നതിനും മറ്റുമായി റെഡ്മി വാച്ച് മൾട്ടി-ഫംഗ്ഷൻ എൻ‌എഫ്‌സി സപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ വിപണി

റെഡ്മി സ്മാർട്ട് വാച്ചിൽ പണമിടപാടുകൾ നടത്താനായി ചൈനയിലെ 270 ബസ് കാർഡുകൾ, അലിപേ എന്നിവ സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 5.0 മുതൽ 11 വരെയുള്ള എല്ലാ സ്മാർട്ട്ഫോണുകളിലും ഐഒഎസ് 10ലും അതിന് ശേഷം പുറത്തിറങ്ങിയതുമായി ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലും റെഡ്മി വാച്ച് സപ്പോർട്ട് ചെയ്യും. ഈ വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്തായാലും അധികം വൈകാതെ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽകൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ

Best Mobiles in India

English summary
Redmi Watch, the first smartwatch of the Redmi brand, has been launched in the Chinese market. This smart watch comes with a square dial.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X