പുതിയ വൺപ്ലസ് ടിവികളുടെ വിൽപ്പന ഫെബ്രുവരി 21ന് ആരംഭിക്കും, വില 16,499 രൂപ മുതൽ
വൺപ്ലസ് കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട് ടിവികളുടെ വിൽപ്പന ഫെബ്രുവരി 21ന് നടക്കും. വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് എന്നീ മോഡലുകളാണ് കമ്പനി രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഈ രണ്ട് മോഡലുകളും രണ്ട് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ ലഭ്യമാകും. 32-ഇഞ്ച്, 43-ഇഞ്ച്. എന്നീ വലിപ്പങ്ങളിലായിരിക്കും ടിവികൾ ലഭ്യമാകുന്നത്. വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് എന്നിവ എച്ച്ഡിആർ10+, എച്ച്ഡിആർ10, എച്ച്എൽജി എന്നീ ഫോർമാറ്റുകൾ സപ്പോർട്ട് ചെയ്യുന്നവയാണ്.

പുതിയ വൺപ്ലസ് ടിവികൾ ആൻഡ്രോയിഡ് ടിവി 11 ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഡോൾബി ഓഡിയോ സപ്പോർട്ടും ഇവയിൽ ഉണ്ട്. വൺപ്ലസ് ടിവി വൈ1എസ്ിൽ 20W ഫുൾ റേഞ്ച് സ്റ്റീരിയോ സ്പീക്കറുകളാണ് ഉള്ളത്. വൺപ്ലസ് ടിവി വൈ1എസ് എഡ്ജിൽ 24W ഫുൾ റേഞ്ച് സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഈ വൺപ്ലസ് സ്മാർട്ട് ടിവികൾ ഓട്ടോ ലോ ലേറ്റൻസി മോഡും (ALLM) സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഈ സ്മാർട്ട് ടിവികളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ്: വില
വൺപ്ലസ് ടിവി വൈ1എസ് സ്മാർട്ട് ടിവി 32 ഇഞ്ച് മോഡലിന്റെ വില 16,499 രൂപയാണ്. 43 ഇഞ്ച് വേരിയന്റിന് 26,999 രൂപയാണ് വില. വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് സ്മാർട്ട് ടിവിയുടെ 32-ഇഞ്ചിന്റെ വില 16,999 രൂപയാണ്. 43 ഇഞ്ച് വേരിയന്റിന് 27,999 രൂപയാണ് വില. വൺപ്ലസ് ടിവി വൈ1എസ് ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവ വഴി വിൽപ്പനയ്ക്ക് എത്തും. എന്നാൽ എഡ്ജ് മോഡൽ ഔദ്യോഗിക വൺപ്ലസ് സ്റ്റോറുകൾ വഴിയും പ്രമുഖ റീട്ടെയിലർമാർ വഴിയും ഓഫ്‌ലൈനായി വാങ്ങാൻ ലഭ്യമാകും.

വൺപ്ലസ് റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് എന്നീ സ്മാർട്ട് ടിവികൾ വാങ്ങുമ്പോൾ പ്രത്യേകം കിഴിവ് ഉണ്ട്. ഈ സ്മാർട്ട് ടിവികളുടെ 32 ഇഞ്ച് വേരിയന്റുകൾ വാങ്ങുന്ന ആളുകൾക്ക് 500 രൂപ കിഴിവാണ് ലഭിക്കുന്നത്. വൺപ്ലസ് ടിവി വൈ1എസ് എഡ്ജിന്റെ 43 ഇഞ്ച് വേരിയന്റ് വാങ്ങുന്ന റെഡ് കേബിൾ ക്ലബ്ബ് അംഗങ്ങൾക്ക് 750 രൂപ കിഴിവ് നൽകുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ഫെബ്രുവരി 21 മുതലാണ് ഈ സ്മാർട്ട് ടിവികളുടെ വിൽപ്പന നടക്കുന്നത്.

വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ്: സവിശേഷതകൾ
വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് സ്മാർട്ട് ടിവികൾ 32 ഇഞ്ച്, 43 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളിൽ ലഭ്യമാകും. വൺപ്ലസ് ടിവി വൈ1എസ് സ്മാർട്ട് ടിവിക്ക് എച്ച്ഡി റെസല്യൂഷൻ ഉണ്ട്. എഡ്ജ് മോഡലിൽ ഫുൾ എച്ച്ഡി റെസല്യൂഷനാണ് ഉള്ളത്. രണ്ട് സ്മാർട്ട് ടിവികൾക്കും എച്ച്ഡിആർ10, എച്ച്ഡിആർ10+, എച്ച്എൽജി ഫോർമാറ്റ് സപ്പോർട്ട് ലഭിക്കുന്നുണ്ട്. ഈ ഡിസ്‌പ്ലേകളിൽ ബ്ലൂ ലൈറ്റ് കുറയ്ക്കുന്നതിനുള്ള ടിയുവി റെയിൻലാൻഡ് സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ടിവി 11 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് ഈ സ്മാർട്ട് ടിവികൾ പ്രവർത്തിക്കുന്നത്.

വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് എന്നിവയിൽ എഎൽഎൽഎം ഉണ്ട്. അത് ഉപയോക്താക്കുള്ള ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. സ്മാർട്ട് ടിവികൾക്ക് ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ഉണ്ട്. സ്മാർട്ട് മാനേജർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്മാർട്ട് ടിവികളുടെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ കഴിയും. സിസ്റ്റം വേഗത, സ്റ്റോറേജ് സ്പേസ് ക്ലീയറിങ് തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കും. വൺപ്ലസ് കണക്റ്റ് 2.0 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ടിവികളുമായി ബന്ധിപ്പിക്കാനും ഫോൺ റിമോട്ട് കൺട്രോളായി ഉപയോഗിക്കാനും കഴിയും.

വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് സ്മാർട്ട് ടിവികളിൽ കണക്റ്റിവിറ്റിക്കായി 5GHz ബാൻഡ് സപ്പോർട്ടുള്ള ഡ്യുവൽ-ബാൻഡ് വൈഫൈയാണ് നൽകിയിട്ടുള്ളത്. ഈ സ്‌മാർട്ട് ടിവികൾക്ക് ഡോൾബി ഓഡിയോ സപ്പോർട്ടും നൽകിയിട്ടുണ്ട്. വൺപ്ലസ് ടിവി വൈ1എസ് മോഡലുകൾക്ക് 20W ഫുൾ റേഞ്ച് സ്റ്റീരിയോ സ്പീക്കറുകളാണ് ഉള്ളത്. വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് മോഡലുകളിൽ 24W ഫുൾ റേഞ്ച് സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. രണ്ട് സ്മാർട്ട് ടിവികൾക്കും ഓക്സിജൻ പ്ലേ 2.0 ഉണ്ട്. ഇതൊരു കണ്ടന്റ് അഗ്രഗേഷൻ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുകയും 230ലധികം തത്സമയ ചാനലുകൾ നൽകുകയും ചെയ്യുന്നു.

വൺപ്ലസ് ടിവി വൈ1എസ്, വൺപ്ലസ് ടിവി വൈ1എസ് എഡ്ജ് സ്മാർട്ട് ടിവികളിൽ എഎൽഎൽഎം എനേബിൾ ചെയ്താൽ മികച്ച ഗെയിമിങ് അനുഭവം നൽകുമെന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. ഇതിനായി ഒരു ഗെയിം മോഡും സ്മാർട്ട് ടിവികളിൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഐ കംഫർട്ട് മോഡിനൊപ്പം ടിവി കാണൽ സമയം നിയന്ത്രിക്കുന്ന വാച്ച് ടൈലം ലിമിറ്റും കിഡ്‌സ് മോഡ് നൽകുന്നു. നിരവധി സവിശേഷതകൾ നൽകുന്ന പൂർണമായ അർത്ഥത്തിൽ സ്മാർട്ട് ടിവി എന്ന് വിളിക്കാവുന്ന വൺപ്ലസിന്റെ പുതിയ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ വിജയം നേടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications