Home
Gadgets

സാസംങ് ഗാലക്സി വാച്ച് ആക്ടീവ് 2 വിപണിയിലേക്ക്

സ്മാർട്ട് വാച്ച് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് സാംസങിന്‍റെ ഗാലക്സി വാച്ച് ആക്ടീവ് 2 വിപണിയിലെത്തുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഗാലക്സി വാച്ച് ആക്ടീവിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആക്ടീവ് 2. രണ്ട് വലിപ്പത്തി‌ലും സ്റ്റൈലിലും ലഭിക്കുന്ന വാച്ചിൽ വൃത്താകൃതിയിലുള്ള AMOLED ഡിസ്പ്ലെയാണ് സാംസങ് നൽകിയിരിക്കുന്നത്. രണ്ട് വലിപ്പങ്ങളിലാണ് സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2 വിപണിയിലെത്തുക. 40എംഎം, 44എംഎം സൈസുകളിലെത്തുന്ന വാച്ചുകളുടെ ഡിസ്പ്ലൈ 1.2 ഇഞ്ചും 1.4 ഇഞ്ചുമാണ്.

സാസംങ് ഗാലക്സി വാച്ച് ആക്ടീവ് 2 വിപണിയിലേക്ക്

AMOLED ഡിസ്പ്ലൈയ്ക്ക് ചുറ്റുമായി റൊട്ടേറ്റ് ചെയ്ത് ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ബെസലും വാച്ചിന്‍റെ പ്രത്യേകതയാണ്. രണ്ട് സ്റ്റൈലുകളിലാണ് വാച്ച് വിപണിയിലെത്തുക. കാഷ്വൽ എഡിഷനിൽ അലുമിനിയം ചേസിസും FKM റിസ്റ്റ് ബാന്‍റുമാണ് നൽകിയിരിക്കുന്നത്. പ്രീമിയം എഡിഷനിൽ ലെതർ സ്ട്രാപ്പും സ്റ്റെൻലസ് സ്റ്റീൽ ബോഡിയുമാണ് നൽകിയിരിക്കുന്നത്. രണ്ട് മോഡലുകളുടെയും സ്ട്രാപ് 20 എംഎം ബാന്‍റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മാറ്റാവുന്നതാണ്.

സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2

സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2

സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2 വിന്‍റെ പ്രത്യേകത IP68 റേറ്റിങുള്ള വാട്ടർ ഡസ്റ്റ് റസിസ്റ്റൻസാണ്. MIL-STD-810G മിലിറ്ററി സ്റ്റാൻഡേ‌‌ർഡി‌ൽ ഏത് കാലാവസ്ഥയിലും കേടുപാട് കൂടാതെ വാച്ച് നിലനി‌ൽക്കും. 5ATM വാട്ടർ റെസിസ്റ്റൻസാണ് വാച്ചിലുള്ളത്. ഇത് നീന്തലിനിടയിലും വാച്ച് ഉപയോഗിക്കാൻ സഹായകരമാണ്. പരിഷ്കരിച്ച സാംസങിന്‍റെ One UI ഉപഭോക്താക്കൾക്ക് ലളിതമായ യൂസർ എ‍ക്സ്പീരിയൻസ് നൽകുന്നു. മൈ സ്റ്റൈൽ കള‌ർ അ‌ൽഘോരിതം ഉപയോഗിച്ച് ഉപഭോക്താവ് ധരിച്ച വസ്ത്രത്തിന്‍റെ ചിത്രമെടുത്ത് വസ്ത്രധാരണത്തിന് ചേരുന്ന അഞ്ച് നിറങ്ങളിലേക്ക് വാച്ചിന്‍റെ സ്ക്രീൻ നിമിഷ നേരം കൊണ്ട് മാറ്റാനുള്ള സംവിധാനവും സാംസങ് ഒരുക്കിയിട്ടുണ്ട്.

സാംസങ് ഹെ‌ൽത്ത്

സാംസങ് ഹെ‌ൽത്ത്

സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2 മാനുവലായി 39 വർക്ക് ഔട്ടുകൾ ട്രാക്ക് ചെയ്യുന്നു. അതിൽ നീന്തൽ, സൈക്ലിങ്, റോവിങ് മെഷീൻ, ഡൈനമിക് വർക്കൗട്ടുകൾ, നടത്തം ഓട്ടം, എലിപ്റ്റിക്കൽ മെഷീൻ എന്നീ ഏഴെണ്ണം ഓട്ടോമാറ്റിക്കായി ആക്റ്റിവേറ്റ് ആവുന്നു. വാച്ചിന്‍റെ പിൻഭാഗത്തായി പുതിയ ഹെ‌ൽത്ത് സെൻസറുകളും നൽകിയിരിക്കുന്നു. ഇത് സാംസങ് ഹെ‌ൽത്തിന്‍റെ സഹായത്തോടെ അതാത് സമയത്തെ സ്ട്രെസ് ലെവൽ മനസ്സിലാക്കാൻ സഹായിക്കുന്നു.

4 ജിബി സ്റ്റോറേജ് സ്പൈസ്

4 ജിബി സ്റ്റോറേജ് സ്പൈസ്

സാംസങ് ഗാലക്സി ആക്ടീവ് 2 വിന്‍റെ 44എംഎം മോഡലി‌ൽ 1.4 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലെയും 40 എംഎം മോഡൽ 1.2 ഇഞ്ച് ഡിസ്പ്ലൈയുമാണ് ഉള്ളത്. 360 x 360 പിക്സലാണ് ഇരു സ്ക്രീനുകളുടെയും റെസലൂഷൻ. എല്ലായിപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്ലൈയി‌ൽ കോർണിങ് ഗറില്ലാഗ്ലാസ് DX+ പ്രോട്ടക്ഷനും നൽകിയിരിക്കുന്നു. 768 എംബി റാമോടുകൂടി ഡ്യൂവൽ കോർ എക്സിനോസ് 9110 SoC യും വാച്ചിന് മികച്ച പെ‌‌ർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. LTE വെരിയന്‍റിൽ 1.5 ജിബി റാമാണ് ന‌ൽകിയിരിക്കുന്നത്. ഇരു വിഭാഗത്തിലും 4 ജിബി സ്റ്റോറേജ് സ്പൈസും ന‌ൽകിയിട്ടുണ്ട്.

വയർലസ് ചാർജിങ്

വയർലസ് ചാർജിങ്

ടിസാൻ ബേസ്ഡ് വെയറബിൾ ഓപ്പറേറ്റിങ് സിസ്റ്റത്തി‌ൽ ഹാർട്ട് റൈറ്റ് മോണിറ്ററിങ്, ഇലക്ട്രോകാർഡിയോഗ്രാം, ഗൈറോസ്കോപ്പ്, ബാരോമീറ്റർ, ആക്സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ എന്നീ സവിശേഷതകളും വാച്ചിനുണ്ട്. 44 എംഎം മോഡലിൽ 340 എംഎഎച്ച് ബാറ്ററിയും 40 എംഎമ്മിൽ 247 എംഎഎച്ച് ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. ഇരു മോഡലുകളിലും വയർലസ് ചാർജിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ് ഗാലക്സി വാച്ച് ആക്ടീവ് 2വിന്‍റെ 40 എംഎം അലുമിനിയം മോഡലിന് 279.99 ഡോളറാണ് വില. സ്റ്റൈൻലസ് സ്റ്റീൽ മോഡലിന് 446 ഡോളറും. 44 എംഎം അലുമിനിയം മോഡലിന് 299.99 ഡോളറും സ്റ്റൈൻലസ് സ്റ്റീലിന് 469 ഡോളറും വിലവരുന്നു. 40 എംഎം LTE സ്റ്റൈൻലസ് സ്റ്റീലിന് 502 ഡോള‌ർ, 44 എംഎം LTE സ്റ്റൈൻലസ് സ്റ്റീലിന് 525 ഡോളറുമാണ് വില. യൂറോപ്പിലും അമേരിക്കയിലും സെപ്തംബറോടെ സ്മാർട്ട് വാച്ച് വിപണിയിലെത്തും.

More from GizBot

Best Mobiles in India

English summary
After weeks of leaks and speculations, Samsung has taken the wraps of the Galaxy Watch Active 2 ahead of the Galaxy Note10 unveiling. The smartwatch is the sequel to the Galaxy Watch Active launched earlier this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X