കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ച് സാംസങ്

|

കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ വച്ച് സാംസങ് പുതിയ സ്മാർട്ട് ടിവി ലൈനപ്പ് അവതരിപ്പിച്ചു. മൈക്രോ എൽഇഡി, നിയോ ക്യുഎൽഇഡി, ലൈഫ്‌സ്റ്റൈൽ മോഡലുകൾ ഉൾപ്പെടുന്ന 2022ലെ സ്മാർട്ട് ടിവി ലൈനപ്പാണ് സാംസങ് അവതരിപ്പിച്ചത്. പുതിയ ടിവി സീരീസ് പിക്ച്ചർ, ഓഡിയോ എന്നിവയുടെ ക്വാളിറ്റി അപ്‌ഗ്രേഡുകളുമായിട്ടാണ് എത്തുന്നത്. കസ്റ്റമൈസ് ചെയ്യാവുന്ന ആക്‌സസറികൾക്കൊപ്പം കൂടുതൽ സ്‌ക്രീൻ സൈസ് ഓപ്ഷനുകളിലും ഈ പുതിയ ടിവി ലൈനപ്പ് ലഭ്യമാകും.

 

സ്മാർട്ട് ഹബ്ബ്

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സ്മാർട്ട് ടിവികൾക്കായി ഒരു പുതിയ സ്മാർട്ട് ഹബ്ബും അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട കണ്ടന്റ് തിരഞ്ഞ് കണ്ടെത്താൻ ഇത് സഹായിക്കുന്നു. എൻവിഡിയ ജിഫോഴ്‌സ് നൗ, സ്റ്റേഡിയ, ഉട്ടോമിക് ഗെയിം സ്ട്രീമിംഗ് സേവനങ്ങളിലൂടെ ഗെയിമുകൾ കളിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഗെയിമിങ് ഹബും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്.

അടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നുഅടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നു

മൈക്രോ എൽഇഡി സ്മാർട്ട് ടിവികൾ

മൈക്രോ എൽഇഡി സ്മാർട്ട് ടിവികൾ

മൈക്രോ എൽഇഡി സ്മാർട്ട് ടിവി സീരിസിൽ തുടങ്ങിയാൽ, 25 മില്യൺ മൈക്രോമീറ്റർ വലിപ്പമുള്ള എൽഇഡികളാണ് സാംസങ് അവതരിപ്പിച്ചത്. അത് മികച്ച ഇൻ-ക്ലാസ് പിക്ച്ചർ ക്വാളിറ്റി നൽകുന്നു. 110 ഇഞ്ച്, 101 ഇഞ്ച്, 89 ഇഞ്ച് എന്നീ മൂന്ന് സ്‌ക്രീൻ വലുപ്പങ്ങളിൽ മൈക്രോ എൽഇഡി ടിവികൾ ലഭ്യമാകും. 2022 മൈക്രോ എൽഇഡി 20-ബിറ്റ് ഗ്രേസ്‌കെയിൽ ഡെപ്‌ത്, 100% ഡിസിഐ, അഡോബ് ആർജിബി കളർ ഗാമറ്റ്, 99.99% സ്‌ക്രീൻ-ടു- ബോഡി റേഷിയോ എന്നിവയും സപ്പോർട്ട് ചെയ്യുന്നു. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും മൈക്രോ എൽഇഡി ടിവികൾക്ക് ഉണ്ട്. ഇത് ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം നൽകുന്നു. 4കെ റെസല്യൂഷൻ, ആർട്ട് മോഡ്, മൾട്ടി-വ്യൂ മോഡ് എന്നിവയും ടിവിക്ക് ഉണ്ട്.

നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവികൾ
 

നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവികൾ

നിയോ ക്വാണ്ടം പ്രോസസറുകളാൽ പ്രവർത്തിക്കുന്ന നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവികളാണ് കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ വച്ച് അവതരിപ്പിച്ച രണ്ടാമത്തെ ലൈനപ്പ്. ഏറ്റവും പുതിയ നിയോ ക്വാണ്ടം പ്രൊസസർ ലൈറ്റ് സോഴ്സിന്റെ കൂടുതൽ നിയന്ത്രണത്തിനായി ബ്രൈറ്റ്നസ് 12ൽ നിന്ന് 14-ബിറ്റ് ഗ്രേഡേഷനായി വർദ്ധിപ്പിക്കുന്നു. നിയോ ക്യുഎൽഇഡി സ്മാർട്ട് ടിവികളിൽ 4കെ, 8കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും സ്ക്രീനിന്റെ ബ്രൈറ്റ്നസ് ക്രമീകരിക്കാനുള്ള ഐ കംഫർട്ട് മോഡും നൽകിയിട്ടുണ്ട്.

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിവിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

ലൈഫ്സ്റ്റൈൽ ടിവികൾ

ലൈഫ്സ്റ്റൈൽ ടിവികൾ

എൽഇഡി, ക്യുഎൽഇഡി സ്മാർട്ട് ടിവികളുടെ രണ്ട് ലൈനപ്പുകൾ കൂടാതെ ഫ്രെയിം, സെരിഫ്, സെറോ എന്നീ മൂന്ന് റേഞ്ചുകളിൽ ലഭ്യമാകുന്ന 2022 ലൈഫ്‌സ്റ്റൈൽ സ്മാർട്ട് ടിവികളും സാംസങ് പുറത്തിറക്കിയിട്ടുണ്ട്. ഫ്രെയിം വിഭാഗത്തിൽ പുതിയ മാറ്റ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ ആന്റി-ഗ്ലെയർ, ആന്റി റിഫ്‌ളക്ഷൻ, ആന്റി ഫിംഗർപ്രിന്റ് പ്രോപ്പർട്ടികൾ എന്നിവയും ഉണ്ട്. 32 ഇഞ്ച് മുതൽ 85 ഇഞ്ച് വരെ വലിപ്പവും ഈ ടിവികൾക്ക് ഉണ്ട്. ലൈഫ്സ്റ്റൈൽ ടിവികളിലെ രണ്ടാമത്തെ വിഭാഗമായ സെരിഫിൽ 43 ഇഞ്ച് മുതൽ 65 ഇഞ്ച് വരെയുള്ള വലിപ്പങ്ങളിലുള്ള സ്മാർട്ട് ടിവികളാണ് ഉള്ളത്.

പുതിയ സ്മാർട്ട് ടിവികൾ

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടിവികളുടെ വിലയും ലഭ്യത വിശദാംശങ്ങളും പ്രഖ്യാപിച്ചിട്ടില്ല. ടിവികൾ ഇന്ത്യൻ വിപണിയിലും വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട് ടിവികൾ കൂടാതെ ഏറെ കാത്തിരുന്ന സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി സ്‌മാർട്ട്‌ഫോണും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.0 ഔട്ട്-ഓഫ്-ബോക്‌സ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസുമായി വരുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് എസ്21 ഫാൻ എഡിഷൻ. കൺസ്യൂമർ ഇലക്ട്രോണിക് ഷോ 2022ൽ വച്ച് ഇനിയും കൂടുതൽ ഉത്പന്നങ്ങൾ സാംസങ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Samsung has introduced the new Smart TV lineup at the Consumer Electronics Show 2022. Samsung has introduced the 2022 Smart TV lineup, which includes Micro LED, Neo QLED and Lifestyle models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X