റൊട്ടേറ്റിങ് സ്ക്രീനുമായി സാംസങ് സെറോ 4കെ ക്യുഎൽഇഡി ടിവി ഇന്ത്യൻ വിപണിയിലെത്തി

|

സ്മാർട്ട്ഫോൺ പോലെ ഹോറിസോണ്ടലായോ വെർട്ടിക്കലായോ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്ക്രീൻ റൊട്ടേറ്റ് ചെയ്യുന്ന ടിവി പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. സാംസങ് സെറോ എന്ന പുതിയ 4കെ എച്ച്ഡി ടിവിക്ക് പേര് നൽകിയിരിക്കുന്നത് കൊറിയൻ ഭാഷയിൽ വെർട്ടിക്കൾ എന്ന അർത്ഥം വരുന്ന സെറോ എന്ന വാക്ക് കടമെടുത്താണ്. പരമ്പരാഗത ടെലിവിഷൻ കാഴ്ച്ചയെയും ഉപയോഗത്തെയും അപ്പാടെ മാറ്റി മറിക്കുന്ന ടിവിയാണ് ഇത്. രണ്ട് രീതിയിൽ തിരിക്കാൻ കഴിയുന്ന ഒരു സ്റ്റാൻഡിലാണ് ഈ ടിവി ഘടിപ്പിച്ചിരിക്കുന്നത്. ഈ 43 ഇഞ്ച് 4കെ ക്യുഎൽഇഡി ടിവി ഇന്ത്യയിൽ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി മാത്രമേ ലഭ്യമാവുകയുള്ളു.

സാംസങ് സെറോ: വില

സാംസങ് സെറോ: വില

കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ പുറത്തിറങ്ങിയ സാംസങ് സെറോ ടിവിയുടെ 43 ഇഞ്ച് സ്‌ക്രീൻ ഓപ്ഷനാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ടിവിക്ക് 1,24,990 രൂപയാണ് വില. ഈ ടിവിയുടെ സവിശേഷമായ ഡിസൈനാണ് ഇത്രയും വില വർധിക്കാൻ കാരണമായത്. ടിവിക്ക് ഹോറിസോണ്ടലായിരിക്കെ തന്നെ റോട്ടേഷൻ സവിശേഷ ഉപയോഗിച്ച് വെർട്ടിക്കലായി മാറാൻ സാധിക്കും. സ്മാർട്ട്‌ഫോണിലെ ലാൻഡ്‌സ്‌കേപ്പ്, പോർട്രെയിറ്റ് മോഡുകൾക്ക് സമാനമായി ഇത് പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങികൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

സാംസങ് സെറോ: സവിശേഷതകൾ

സാംസങ് സെറോ: സവിശേഷതകൾ

സിംഗിൾ ഡിസ്പ്ലേ സൈസ് ഓപ്ഷനിൽ മാത്രമാണ് സാംസങ് സെറോ ടിവി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 43 ഇഞ്ച് വലിപ്പമുള്ള ഈ ടിവി സ്ക്രീനിന് 3,840x2,160 പിക്‌സൽ റെസല്യൂഷനാണ് ഉള്ളത്. അൾട്രാ എച്ച്ഡി ക്യുഎൽഇഡി സ്‌ക്രീനുള്ള ടിവി എച്ച്ഡിആർ 10+ ഫോർമാറ്റ് വരെ സപ്പോർട്ട് ചെയ്യുന്നു. ഇത് ഒന്നിലധികം ഓറിയന്റേഷനുകളിൽ ഉപയോഗിക്കാനും കഴിയും.

സ്‌ക്രീൻ

സ്‌ക്രീൻ തിരിക്കാനുള്ള ഫീച്ചർ ടെലിവിഷന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഇത് സോഷ്യൽ മീഡിയ ടിവി സ്ക്രീൻ വച്ച് ഉപയോഗിക്കുന്നതും അതിലുള്ള വീഡിയോകൾ കാണുന്നതോ കൂടുതൽ രസകരമാക്കുന്നു. സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളിൽ വെർട്ടിക്കലായി ഉപയോഗിക്കാറുള്ള ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള വെർട്ടിക്കൽ സ്‌ക്രോളിംഗ് അപ്ലിക്കേഷനുകൾ അടക്കമുള്ളവ വലിയ സ്‌ക്രീൻ ഉപയോഗിച്ച് ആസ്വദിക്കാം എന്നതാണ് സാംസങ് സിറോയുടെ ഏറ്റവും വലിയ സവിശേഷത.

കൂടുതൽ വായിക്കുക: ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമായി ലൈക ക്യു2 മോണോക്രോം ക്യാമറ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമായി ലൈക ക്യു2 മോണോക്രോം ക്യാമറ ഇന്ത്യയിലെത്തി

പോർട്രെയിറ്റ്

സ്മാർട്ട്‌ഫോൺ വീഡിയോകൾ മിക്കപ്പോഴും പോർട്രെയിറ്റ് മോഡിലായിരിക്കും റെക്കോർഡ് ചെയ്തിരിക്കുന്നത്. ഇത് സാധാരണ ടിവിയിൽ ഹോറിസോണ്ടലായി കാണുമ്പോൾ വളരെ കുറച്ച് ഭാഗത്ത് മാത്രം സ്ക്രീനും ബാക്കിയുള്ള ഭാഗത്ത് കറുപ്പ് നിറവുമാണ് ഉണ്ടാകാറുള്ളത്. ഇത് ഒഴിവാക്കി ടിവിയുടെ സ്ക്രീൻ തന്നെ തിരിച്ച് വെർട്ടിക്കലായി തന്നെ വീഡിയോ വലിയ സ്ക്രീനിൽ കാണാൻ പുതിയ ടിവി സഹായിക്കും.

ടൈസൺ

4.1-ചാനൽ ഫ്രണ്ട്-ഫയറിംഗ് ഓഡിയോ സിസ്റ്റത്തിലൂടെ സാംസങ് സീറോ 60W ഓഡിയോ ഔട്ട്പുട്ട് നൽകുന്നു. ടൈസൺ ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്. ആപ്പിൾ എയർപ്ലേ 2, ബിക്‌സ്ബി, ആമസോൺ അലക്‌സ എന്നിവയും സാംസങ് സെറോ ടിവിയിൽ സപ്പോർട്ട് ചെയ്യുന്നു. ടെലിവിഷൻ വിപണിയുടെ സ്വഭാവം മാറ്റാൻ പോന്ന മോഡലാണ് ഇതെന്ന് നിസംശയം പറയാം. ടെലിവിഷൻ എന്ന ആശയത്തെ തന്നെ ഈ മോഡൽ പുതുക്കുന്നു.

കൂടുതൽ വായിക്കുക: ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽകൂടുതൽ വായിക്കുക: ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ

Best Mobiles in India

English summary
Samsung has unveiled a TV that rotates the screen so that it can be used horizontally or vertically like a smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X