Home
Gadgets

സാംസങ് സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7 എന്നിവ ഇന്ത്യൻ വിപണിയിലെത്തി

സാംസങ് രണ്ട് പുതിയ സ്മാർട്ട് മോണിറ്ററുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7 എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്മാർട്ട് മോണിറ്റർ എം5ന് 27 ഇഞ്ച് ഡിസ്പ്ലേയും സ്മാർട്ട് മോണിറ്റർ എം7ന് 32 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആപ്പിൾ ടിവി, മറ്റ് ഒടിടി ആപ്പുകൾ എന്നിവ പിസിയോ ലാപ്‌ടോപ്പോ കണക്റ്റുചെയ്യാതെ തന്നെ കാണാൻ സഹായിക്കുന്ന മോണിറ്ററുകളാണ് ഇത്. സാംസങ് അതിന്റെ സ്മാർട്ട് മോണിറ്ററിനെ 'ഡു-ഇറ്റ്-ഓൾ' സ്‌ക്രീൻസ് എന്നാണ് വിളിക്കുന്നത്.

സാംസങ് സ്മാർട്ട് മോണിറ്റർ എം5, സാംസങ് സ്മാർട്ട് മോണിറ്റർ എം7: ഇന്ത്യയിലെ വില

സാംസങ് സ്മാർട്ട് മോണിറ്റർ എം5, സാംസങ് സ്മാർട്ട് മോണിറ്റർ എം7: ഇന്ത്യയിലെ വില

സാംസങ് സ്മാർട്ട് മോണിറ്റർ എം5ന് 28,000 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറായി പരിമിതമായ കാലത്തേക്ക് ഈ മോണിറ്റർ 21,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സാംസങ് സ്മാർട്ട് മോണിറ്റർ എം7ന് 57,000 രൂപയാണ് വില. ഈ മോണിറ്റർ ഇപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 36,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. രണ്ട് മോണിറ്ററുകളും സാംസങ് ഷോപ്പ്, ആമസോൺ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്വന്തമാക്കാൻ സാധിക്കും.

സാംസങ് സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7: സവിശേഷതകൾ

സാംസങ് സ്മാർട്ട് മോണിറ്റർ എം5, സ്മാർട്ട് മോണിറ്റർ എം7: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ സാംസങ് സ്മാർട്ട് മോണിറ്റർ എം5ന് 27 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. സാംസങ് സ്മാർട്ട് മോണിറ്റർ എം7ന് 32 ഇഞ്ച് 4കെ (3,840x2,160 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. രണ്ട് മോണിറ്ററുകൾക്കും 16: 9 അസ്പാക്ട് റേഷിയോ, 250 നിറ്റ് പീക്ക് ബൈറ്റ്നസ്, 8 എം‌എസ് (ജിടിജി) റെസ്പോൺസ് ടൈം, എച്ച്ഡിആർ 10 സപ്പോർട്ട്, 3,000: 1 കോൺട്രാസ്റ്റ് റേഷിയോ, 178 ഡിഗ്രി വ്യൂവിങ് ആംഗിൾസ് എന്ന സവിശേഷതകളുണ്ട്. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഇരു മോണിറ്ററുകളിലും ഉള്ളത്.

ലിക്കർ-ഫ്രീ ടെക്നോളജി

എം5, എം7 സ്മാർട്ട് മോണിറ്ററുകളിൽ സാംസങ്ങിന്റെ ഫ്ലിക്കർ-ഫ്രീ ടെക്നോളജി, ഐ സേവർ മോഡ്, ഗെയിം മോഡ്, എച്ച്ഡിഎംഐ-സിഇസി, അഡാപ്റ്റീവ് പിക്ചർ, ഓട്ടോ സോഴ്‌സ് സ്വിച്ച് + ഫീച്ചർ എന്നിവയുണ്ട്. സാംസങ് സ്മാർട്ട് തിംഗ്സ് ആപ്പിനുള്ള സപ്പോർട്ടുടെ സാംസങ്ങിന്റെ ടിസെൻ 5.5 ഒഎസിലാണ് ഈ സ്മാർട്ട് മോണിറ്ററുകൾ പ്രവർത്തിക്കുന്നത്. കണക്റ്റ് ഷെയർ 2.0, സൗണ്ട് മിററിംഗ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, മൂന്ന് യുഎസ്ബി പോർട്ടുകൾ, ബ്ലൂടൂത്ത് വി4.2, വൈഫൈ ബിൽറ്റ്-ഇൻ എന്നിവയുമായാണ് സാംസങ് സ്മാർട്ട് മോണിറ്റർ എം5, എം7 എന്നിവ പുറത്തിറക്കിയിരിക്കുന്നത്. ടു-ചാനൽ ഇൻബിൾഡ് സ്പീക്കറുകളുമായാണ് ഇവ വരുന്നത്.

പിസി, ലാപ്‌ടോപ്പ്

പിസി, ലാപ്‌ടോപ്പ് എന്നിവ കണക്ട് ചെയ്യാതെ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആപ്പിൾ ടിവി, മറ്റ് ഒടിടി ആപ്പുകൾ എന്നിവ കാണാൻ സാംസങ് സ്മാർട്ട് മോണിറ്റർ എം5, എം7 എന്നിവയിലൂടെ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഓഫീസ് പിസിയുമായി മോണിറ്ററുകളെ റീമോട്ടായി കണക്ട് ചെയ്യും മൈക്രോസോഫ്റ്റ് 365 ഉപയോഗിച്ച് ഓതന്റിക്കേഷൻ എഡിറ്റുചെയ്യാനും കഴിയും. സാംസങ് ഡെക്സ് സപ്പോർട്ടോടെ സാംസങ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ മോണിറ്ററുകളുമായി ബന്ധിപ്പിച്ച് ഡെസ്ക് ടോപ്പ് പോലെ ഉപയോഗിക്കാൻ സാധിക്കും.

സ്റ്റാൻഡ്

സാംസങ് സ്മാർട്ട് മോണിറ്റർ എം5, എം7 എന്നിവയുടെ സ്റ്റാൻഡ് ടിൽറ്റ് ക്രമീകരിക്കാൻ അനുവദിക്കുന്നു. കൂടാതെ മോണിറ്ററുകൾ ചുമരിലും ഘടിപ്പിക്കാം. രണ്ട് മോണിറ്ററുകൾക്കും പവർ സപ്ലെ ഇന്റേണൽ ആണ്. എം5ന് സ്റ്റാൻഡില്ലാതെ 3.6 കിലോഗ്രാം ഭാരവും എം7ന് സ്റ്റാൻഡില്ലാതെ 5.4 കിലോഗ്രാം ഭാരവുമാണ് ഉള്ളത്. ഇന്ത്യയിലെ പ്രീമിയം മോണിറ്റേഴ്സ് വിഭാഗത്തിൽ (27 ഇഞ്ചും അതിനുമുകളിലും) ജനപ്രീതി നേടുമെന്നും വിപണി വിഹിതം 20 ശതമാനം മുതൽ 40 ശതമാനം വരെ വർധിപ്പിക്കുമെന്നും സാംസങ് പറഞ്ഞു.

Best Mobiles in India

English summary
Samsung has introduced two new smart monitors in India. The Smart Monitor M5 and Smart Monitor M7 have been launched in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X