എന്താണ് സ്മാർട്ട് റിങ്ങ്, അറിയേണ്ടതെല്ലാം

|

സ്മാർട്ട് റിങ്ങുകൾ പുറത്തിറങ്ങി തുടങ്ങിയിട്ട് കുറച്ച് കാലമായെങ്കിലും അടുത്തിടെ പല ബ്രാൻറുകലും സ്മാർട്ട് റിങ്ങ് രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. കാണാൻ ഭംഗിയുള്ള അനവധി ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി മോഡലുകളാണ് സ്മാർട്ട് റിങ്ങ് നിർമ്മാതാക്കൾ ഇപ്പോൾ പുറത്തിറക്കുന്നത്. സ്മാർട്ട് റിങ്ങുകൾ സാധാരണ മോതിരങ്ങൾ പോലെ തന്നെയാണ്. അതിനകത്ത് NFC ചിപ്പോ സെൻസറോ ഘടിപ്പിച്ചിരിക്കുന്നു എന്നുമാത്രം.

എന്താണ് സ്മാർട്ട് റിങ്ങ്, അറിയേണ്ടതെല്ലാം

മിക്ക സ്മാർട്ട് റിങ്ങുകളും ബ്ലൂട്ടൂത്ത് വഴി സ്മാർട്ട്ഫോണിൽ കണക്ട് ചെയ്യാൻ സാധിക്കുന്നവയാണ്. റിങ്ങ് ശേഖരിക്കുന്ന ഡാറ്റകളെ സ്മാർട്ട്ഫോണിലെത്തിക്കാൻ ഇവ സഹായിക്കുന്നു. ഇന്ന് വിപണിയിൽ അനവധി തരത്തിലുള്ള സ്മാർട്ട് റിങ്ങുകൾ ലഭ്യമാണ്. ചില സ്മാർട്ട് റിങ്ങുകൾ ഉറക്കം കണക്കാക്കാനും ഹൃദയമിടിപ്പ് അളക്കാനും സഹായിക്കുന്നവയാണ്. മറ്റ് ചില സ്മാർട്ട് റിങ്ങുകൾ ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ സഹായിക്കുന്നവയാണ്.

സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം

സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം

സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പല കമ്പനികൾക്കും മികച്ച ഡിസൈനും ടെക്നോളജിയും വികസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഉപയോഗപ്രദമായ ടെക്നോളജി ഉൾപ്പെടുത്തി മികച്ച ഡിസൈനിൽ താങ്ങാനാവുന്ന വിലയിൽ ആളുകൾക്ക് താല്പര്യം ഉണ്ടാക്കുന്നവിധത്തിലുള്ള സ്മാർട്ട് റിങ്ങുകൾ നിർമ്മിക്കുക അസാധ്യമാണെന്ന് തന്നെ പിന്നീട് കരുതപ്പെട്ടു. എന്നാൽ അടുത്തിടെ ചില കമ്പനികൾ അത് സാധ്യമാണെന്ന് തെളിയിച്ചു.

സ്മാർട്ട് റിങ്ങുകളുടെ തുടക്കം

സ്മാർട്ട് റിങ്ങുകളുടെ തുടക്കം

തുടക്കത്തിൽ സ്മാർട്ട് റിങ്ങുകളെ പറ്റിയുള്ള ധാരണ ടെക്നോളജി രംഗത്തെയും മാറ്റി മാറിക്കാൻ പോന്ന,ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന സ്മാർട്ട് വാച്ചിന് സമാനമായ ഒന്നാണ് എന്നായിരുന്നു. ഫിൻ, അൽട്രസ്, സ്മാർട്ടിറിങ്ങ്, നോഡ്, മോട്ടാസ് സ്മാർട്ട്റിങ്ങ് എന്നിങ്ങനെ ധാരാളം കമ്പനികൾ അക്കാലത്ത് സ്മാർട്ട് റിങ്ങ് നിർമ്മാണ രംഗത്തെത്തി. ധാരാളം സ്റ്റാർട്ടപ്പുകൾ ഫണ്ട് കണ്ടെത്തി സ്മാർട്ട്റിങ്ങ് പ്രോട്ടോ ടൈപ്പുകൾ ഉണ്ടാക്കാനും ആരംഭിച്ചു. ഇവയിൽ മിക്കവയും പരാജയങ്ങളിലാണ് അവസാനിച്ചത്.

പരാജയപ്പെടാനുള്ള പ്രധാന കാരണം

പരാജയപ്പെടാനുള്ള പ്രധാന കാരണം

ആദ്യകാല ശ്രമങ്ങൾ പരാജയപ്പെടാനുള്ള പ്രധാന കാരണം അവ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് തന്നെയായിരുന്നു. സെൻസർ, NFC ചിപ്പ്, ബ്ലൂട്ടൂത്ത് കണക്ട് ചെയ്യാനുള്ള ഉപകരണം, ബാറ്ററി എന്നിവയെല്ലാം ചെറിയൊരു മോതിരത്തിനകത്ത് ഉൾപ്പെടുത്തുക എന്നതിനൊപ്പം കാണാനും ഭംഗിയായിരിക്കുക എന്നതൊക്കെ വെല്ലുവിളികളായിരുന്നു. ഇതിനുള്ള ശ്രമങ്ങൾ അവസാനിച്ചത് സാങ്കേതിക പ്രശ്നങ്ങളിലും വിട്ടുവീഴ്ച്ചകളിലുമാണ്.

മികച്ച സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം സാധ്യം

മികച്ച സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം സാധ്യം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച സ്മാർട്ട് റിങ്ങുകളുടെ നിർമ്മാണം സാധ്യമാണെന്ന് കമ്പനികൾ തെളിയിച്ചുകഴിഞ്ഞു. അത്തരത്തിലൊരു കമ്പനിയാണ് ഔറ റിങ്ങ്. നാല് വ്യത്യസ്ത സെൻസറുകളിലാണ് ഔറ റിങ്ങ് സ്മാർട്ട് റിങ്ങുകൾ പുറത്തിറക്കുന്നത്. ഹൃദയമിടിപ്പ് അറിയാൻ ഇൻഫ്രാറെഡ് പൾസ് മെഷർമെൻറ്, ചലിക്കുന്നതറിയാൻ 3D ആക്സിലറോമീറ്റർ, മൂവ്മെൻറും ബാലൻസും തിരിച്ചറിയാൻ ഗൈറോസ്കോപ്പ്, ബോഡി ടെമ്പറേച്ചർ സെൻസർ എന്നിവ റിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാറ്ററിയും മൈക്രോ കൺട്രോളറും റിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഡിവൈസുകളും അൺലോക്ക് ചെയ്യാനും റിങ്ങ്

ഡിവൈസുകളും അൺലോക്ക് ചെയ്യാനും റിങ്ങ്

ഇന്ന് ലഭിക്കുന്ന എല്ലാ സ്മാർട്ട് റിങ്ങുകളും ടെക്നേളജി ധാരളം ഉള്ളവയല്ല. NFC റിങ്ങ് പുറത്തിറക്കിയ പുതിയ OPN റിങ്ങ് ഡിജിറ്റൽ ഡോർ ലോക്കുകളും ഡിവൈസുകളും അൺലോക്ക് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് നൽകുന്നത്. ഇതിൽ NFC ചിപ്പും ആൻറിനയും ഉൾപ്പെടുത്തിയിരിക്കുന്നു. ഹൈപ്പോലർജനിക്ക് സെറാമിക്കിലാണ് ഈ സ്മാർട്ട് റിങ്ങ് നിർമ്മിച്ചിരിക്കുന്നത്.

സൈസിങ് കിറ്റുകൾ

സൈസിങ് കിറ്റുകൾ

സ്മാർട്ട് റിങ്ങിൻറെ കാര്യത്തിൽ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പ്രധാനകാര്യം സൈസ് ആണ്. ഓരോ ആളുകളുടെയും വിരലിൻറെ വലിപ്പം വ്യത്യാസപ്പെട്ടിരിക്കും ഓരോ ആളിനും ചേരുന്ന തരത്തിലുള്ള റിങ്ങുകൾ കണ്ടെത്തുക എന്നത് പ്രധാനമാണ്. സൈസിങ് കിറ്റുകളാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം മോട്ടിവ്, ഔറ എന്നിവയുടെ സൈസിങ് കിറ്റുകൾ ഈ പ്രശ്നത്തെ പരിഹരിക്കുന്നുണ്ട്.

സ്മാർട്ട്റിങ്ങുകളുടെ ഭാവി

സ്മാർട്ട്റിങ്ങുകളുടെ ഭാവി

സ്മാർട്ട് റിങ്ങ് നിർമ്മാണ മേഖല എത്തരത്തിലുള്ള പുതിയ കണ്ടെത്തലുകൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണുക സാധ്യമല്ല. ഇലക്ട്രണിക്ക് ഡിവൈസുകൾ ചെറുതായി വരുന്ന കാലത്ത് സ്മാർട്ട്റിങ്ങുകളുടെ പ്രാധാന്യം ഏറെയാണ്. ഇപ്പോഴുള്ളവയിൽ മികച്ചതെന്ന് പറയാവുന്ന ബ്രാൻറുകൾ ഔറ റിങ്ങും മോട്ടില് റിങ്ങുമാണ്.

Best Mobiles in India

English summary
Smart ring is a ring that’s got some kind of tech built into it, whether that’s an NFC chip or sensors, like an optical heart rate monitor or accelerometer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X