സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 43 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ വലിപ്പമുള്ള സ്മാർട്ട് ടിവികളാണ് ഈ സിരിസിൽ ഉള്ളത്. നിലവിൽ സോണി 65 ഇഞ്ച് മോഡൽ മാത്രമേ ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുള്ളൂ, ബാക്കിയുള്ളവ വൈകാതെ തന്നെ ലഭ്യമാകും. 4 കെ എച്ച്ഡിആർ ഡിസ്പ്ലേകൾ, ആപ്പിൾ ഹോംകിറ്റ് സപ്പോർട്ട്, ഡോൾബി വിഷൻ എന്നിവയുമായാണ് സോണി ബ്രാവിയ എക്സ്80ജെ സീരീസ് വരുന്നത്.

സോണി

സോണിയുടെ ടിവികൾക്കായുള്ള മികച്ച എക്സ്-പ്രൊട്ടക്ഷൻ പ്രോ സാങ്കേതികവിദ്യയുമായാണ് പുതിയ ബ്രാവിയ സീരിസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സോണി ബ്രാവിയ എക്സ്80ജെ സീരീസിലെ 65 ഇഞ്ച് മോഡലിന് ക്രോംകാസ്റ്റ് ഇൻബിൾഡും 60Hz വരെ റിഫ്രഷ് റേറ്റും ഉണ്ട്. സ്മാർട്ട് ടിവി വിപണിയിൽ പ്രീമിയം വിഭാഗത്തിലെ ഏറ്റവും ജനപ്രീയ ടിവികളാണ് സോണിയുടെ ബ്രാവിയ. വില കൂടിയ ഈ ടിവികൾ തിയ്യറ്ററിന് സമാനമായ എക്സ്പീരിയൻസ് നൽകുന്നത് എല്ലാ പുതിയ സാങ്കേതിക വിദ്യയേയും ഉൾക്കൊള്ളുന്നതുമാണ്.

കൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തി

സോണി ബ്രാവിയ എക്സ്80ജെ സീരീസ്: വില

സോണി ബ്രാവിയ എക്സ്80ജെ സീരീസ്: വില

സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികളിലെ എല്ലാ മോഡലുകളുടെയും വില ഇതുവരെ സോണി വെളിപ്പെടുത്തിയിട്ടില്ല. 65 ഇഞ്ച് മോഡലായ സോണി ബ്രാവിയ കെഡി -65 എക്സ്80ജെ സ്മാർട്ട് ടിവിക്ക് 1.3 ലക്ഷം രൂപയാണ് വില. ഏപ്രിൽ 9 മുതൽ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ഈ സ്മാർട്ട് ടിവി വിൽപ്പനയ്ക്ക് എത്തും. മികച്ച സവിശേഷതകളുമായിട്ടാണ് ഈ ടിവി വരുന്നത്.

സോണി ബ്രാവിയ എക്സ്80ജെ സീരീസ്: സവിശേഷതകൾ

സോണി ബ്രാവിയ എക്സ്80ജെ സീരീസ്: സവിശേഷതകൾ

75 ഇഞ്ച്, 65 ഇഞ്ച്, 55 ഇഞ്ച്, 50 ഇഞ്ച്, 43 ഇഞ്ച് എന്നീ വലിപ്പങ്ങളിലുള്ള മോഡലുകളിലാണ് സോണിയുടെ ബ്രാവിയ എക്സ്80ജെ സീരീസിലെ ടിവികൾ അവതരിപ്പിച്ചത്. എക്സ്1 4കെ എച്ച്ഡിആർ പ്രോസസറാണ് ഈ സ്മാർട്ട് ടിവികൾക്ക് കരുത്ത് നൽകുന്നത്. കൃത്യമായ നിറങ്ങൾ നൽകുന്ന ട്രിലുമിനോസ് പ്രോ ഡിസ്‌പ്ലേയുമായാണ് ഈ ടിവികൾ വരുന്നത്. ഇവ ഗൂഗിൾ ടിവിയിൽ പ്രവർത്തിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ് ഇൻബിൾഡാണ് ഈ ടിവികൾ. വോയ്‌സ് കമാൻഡുകൾ കേൾക്കുന്നതിന് ഇൻബിൽറ്റ് മൈക്രോഫോണുകളും ഈ ടിവികളിൽ ഉണ്ട്.

കൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തി

ആപ്പിൾ ഹോം കിറ്റ്

ആപ്പിൾ ഹോം കിറ്റ്, എയർപ്ലേ സപ്പോർട്ട് എന്നിവയിലൂടെ ആപ്പിൾ ഡിവൈസുകൾ സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികളുമായി പെയർ ചെയ്യാൻ സാധിക്കും. ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, എക്സ്-ബാലൻസ്ഡ് സ്പീക്കർ എന്നീ സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ടിവികൾ പുറത്തിറക്കിയിരിക്കുന്നത്. പൊടി, ഈർപ്പം, മിന്നൽ, പവർ സർജുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന എക്സ്-പ്രൊട്ടക്ഷൻ പ്രോ സാങ്കേതികവിദ്യയും ഈ ടിവികളിൽ ഉണ്ട്.

65 ഇഞ്ച്

65 ഇഞ്ച് മോഡൽ - കെഡി -65 എക്സ്80ജെ സ്മാർട്ട് ടിവിയിൽ 4കെ ഡിസ്പ്ലേ, നേരിട്ടുള്ള എൽഇഡി ബാക്ക്ലൈറ്റിങ്, ഫ്രെയിം ഡിമ്മിങ്. മോഷൻഫ്ലോ എക്സ്ആർ 200 ടെക്നോളജി, എച്ച്ഡിആർ 10, എച്ച്എൽജി, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്, ഡിടിഎസ് ഡിജിറ്റൽ സറൗണ്ട് എന്നിവയ്ക്കുള്ള സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഓഡിയോയ്ക്കായി രണ്ട് 10W സ്പീക്കറുകളുണ്ട്. ഇതിന് 16 ജിബി സ്റ്റോറേജാണ് ഉള്ളത്. കണക്റ്റിവിറ്റിക്കായി നാല് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒരു ഹെഡ്ഫോൺ ജാക്ക്, ബ്ലൂടൂത്ത് 4.2, വൈ-ഫൈ എന്നിവ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: അമാസ്ഫിറ്റ് ബിഐപി യു പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 4,999 രൂപകൂടുതൽ വായിക്കുക: അമാസ്ഫിറ്റ് ബിഐപി യു പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 4,999 രൂപ

Best Mobiles in India

English summary
Sony launches Bravia X80J series of smart TVs in India. The series includes smart TVs ranging in size from 43 inches to 75 inches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X