സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് അൾട്രാ എച്ച്ഡി എച്ച്ഡിആർ ടിവി ഇന്ത്യൻ വിപണിയിലെത്തി

|

സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട് ടിവിയായ ബ്രാവിയ 55 ഇഞ്ച് എക്സ്90ജെ അൾട്രാ എച്ച്ഡി എച്ച്ഡിആർ എൽഇഡി ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. കോഗ്നിറ്റീവ് ഇന്റലിജൻസുള്ള ഈ ടിവിക്ക് 1,39,990 രൂപയാണ് വില. ഇന്ത്യയിൽ സോണി പുറത്തിറക്കിയതിൽ വച്ച് ഏറ്റവും നൂതനമായ ടെലിവിഷനാണ് ഇത്. ഇതിനകം തന്നെ സോണി സെന്ററുകൾ, പ്രധാന ഇലക്ട്രോണിക്സ് സ്റ്റോറുകൾ, ഇ-കൊമേഴ്‌സ് പോർട്ടലുകൾ എന്നിവിടങ്ങളിലൂടെ ഈ ടിവി വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. നിലവിൽ 55 ഇഞ്ച് വലുപ്പമുള്ള ഓപ്ഷൻ മാത്രമേ ലഭ്യമായിട്ടുള്ളു.

സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് ടിവി: വിലയും ലഭ്യതയും

സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് ടിവി: വിലയും ലഭ്യതയും

സോണിയുടെ പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ വിതരണ ചാനലുകളിലൂടെ സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് ടിവി ഇതിനകം വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. സോണിയുടെ ഓൺലൈൻ സ്റ്റോറിൽ 1,32,990 രൂപയാണ് ഇതിന് വില നൽകിയിട്ടുള്ളത്. ഇത് കമ്പനി പ്രഖ്യാപിച്ച വിലയേക്കാൾ അല്പം കുറവാണ്. 1,39,990 രൂപയായിരുന്ന ഈ ടിവിക്ക് വിലയായി സോണി പ്രഖ്യാപിച്ചത്. സോണിയുടെ എക്സ്90എച്ച് സീരീസിന്റെ പിൻഗാമിയായിട്ടാണ് ഈ പുതിയ ടിവി പുറത്തിറക്കിയിട്ടുള്ളത്. എക്സ്90എച്ച് സ്മാർട്ട് ടിവിയുടെ 55 ഇഞ്ച് വേരിയന്റിന് 1,10,900 രൂപയാണ് വില. എക്സ്90ജെ ടിവിയുടെ 65 ഇഞ്ച്, 75 ഇഞ്ച് വേരിയന്റുകൾ വൈകാതെ ഇന്ത്യയിലെത്തും.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ക്യുഎൽഇഡി

ക്യുഎൽഇഡി, എൽഇഡി സെഗ്‌മെന്റുകളിൽ സോണി ബ്രാവിയ എക്‌സ്90ജെ വിജയം കാണുമെന്ന് ഉറപ്പാണ്. സാംസങ്, വൺപ്ലസ്, ടിസിഎൽ എന്നിവയിൽ നിന്നുള്ള മികച്ച ടിവികൾ ഈ വിഭാഗത്തിൽ ഉണ്ടെങ്കിലും ഇവയെക്കാൾ ജനപ്രീതി നേടാന പുതിയ ടിവിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. സോണിയുടെ ടിവിയെക്കാൾ വില കുറഞ്ഞതും കൂടിയതുമായ ടിവികളാണ് മുകളിൽ സൂചിപ്പിച്ച ബ്രാന്റുകളുടേത്. എൽജി പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള എൻട്രി ലെവൽ ഒ‌എൽ‌ഇഡി ടിവികളുമായും സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച് മത്സരിക്കും.

സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച്: സവിശേഷതകൾ

സോണി ബ്രാവിയ എക്സ്90ജെ 55 ഇഞ്ച്: സവിശേഷതകൾ

സോണിയുടെ ട്രിലൂമിനോസ് സാങ്കേതികവിദ്യയുള്ള 55 ഇഞ്ച് അൾട്രാ എച്ച്ഡി (3840x2160 പിക്‌സൽ) എൽഇഡി ടിവിയാണ് ബ്രാവിയ എക്സ്90ജെ 55 ഇഞ്ച്. ഇത് ക്യുഎൽഇഡി ടിവികളിലുള്ള ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യയ്ക്ക് സമാനമാണ്. എച്ച്എൽജി, എച്ച്ഡിആർ 10, ഡോൾബി വിഷൻ ഫോർമാറ്റുകൾക്കൊപ്പം എച്ച്ഡിആർ സപ്പോർട്ടും ടിവിയിൽ ഉണ്ട്. ഓഡിയോയ്ക്കായി ഡോൾബി ഓഡിയോ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ടിവിയിൽ ഫുൾ-അറേ ലോക്കൽ ഡിമ്മിംഗ്, എച്ച്ഡിഎംഐ 2.1, അൾട്രാ എച്ച്ഡി റെസല്യൂഷൻ, 120 ഹെർട്സ് പീക്ക് റിഫ്രഷ് റേറ്റ്, ഓട്ടോ ലോ-ലേറ്റൻസി മോഡ്, വേരിയബിൾ റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. 20W ഓഡിയോ ഔട്ട്‌പുട്ട് സ്പീക്കർ സിസ്റ്റവും ഇതിലുണ്ട്.

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ

കോഗ്നിറ്റീവ് ഇന്റലിജൻസ്

കോഗ്നിറ്റീവ് ഇന്റലിജൻസ് ഉള്ള ലോകത്തിലെ ആദ്യത്തെ ടിവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോണി ബ്രാവിയ എക്സ്ആർ-55 എക്സ്90ജെ എക്സ്ആറിൽ കോഗ്നിറ്റീവ് പ്രോസസ്സറാണ്. ഇത് ടിവിയെ ഫോക്കൽ പോയിന്റ് കണ്ടെത്തുന്നതിന് സഹായിക്കുന്നു. ഫ്രെയിമിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അല്ലെങ്കിൽ സോൺ കണ്ടെത്തുകയും കാഴ്ചക്കാരന്റെ ഫോക്കസ് എവിടെയാണെന്ന് വേണ്ടത് എന്ന് കണ്ടെത്തി ചിത്രത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു.

ഗൂഗിൾ ടിവി യൂസർ ഇന്റർഫേസ്

ഗൂഗിൾ ടിവി യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ടിവികളിൽ ഒന്നാണ് ഇത്. ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി യുഐയുടെ പിൻഗാമിയാണ്, ഗൂഗിൾ ക്രോംകാസ്റ്റിൽ ഗൂഗിൾ ടിവിയുമായിട്ടാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഗൂഗിൾ അസിസ്റ്റന്റ്, അലക്സാ വോയ്‌സ് അസിസ്റ്റന്റ്സ്, ഗൂഗിൾ ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ, ആപ്പിൾ എയർപ്ലേ 2, ആപ്പിൾ ഹോംകിറ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ടിവിയാണ് ഇത്.

വീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾവീടിനെ സിനിമ തിയ്യറ്ററാക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 75 ഇഞ്ച് സ്മാർട്ട് ടിവികൾ

Best Mobiles in India

English summary
Sony has launched its latest smart TV, the Bravia 55-inch X90J Ultra HD HDR LED TV in India. The price of this television is Rs 1,39,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X