65 ഇഞ്ച് ഡിസ്പ്ലേയുള്ള സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി ഇന്ത്യയിലെത്തി

|

സോണി ബ്രാവിയ എക്സ്ആർ എ80ജെ ഒലെഡ് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 65 ഇഞ്ച് മോഡലാണ് സോണി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറിന്റെ കരുത്തിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. മികച്ച ഓഡിയോ നിലവാരത്തിനായി സൗണ്ട്-ഫ്രം പിക്ചർ റിയാലിറ്റി സപ്പോർട്ടും ടിവിയിൽ നൽകിയിട്ടുണ്ട്. അൾട്രാ-സ്മൂത്ത് എക്സ്പീരിയൻസ് നൽകുന്ന പ്രത്യേക ഗെയിം മോഡും ഈ ടിവിയിൽ സോണി നൽകിയിട്ടുണ്ട്.

ക്ലാരിറ്റി

എച്ച്ഡിഎംഐ 2.0, 4കെ 120 എഫ്പിഎസ് വീഡിയോ സപ്പോർട്ട് ചെയ്യുന്ന സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവിയുടെ മറ്റ് സവിശേഷതകൾ, എക്സ്ആർ ഒഎൽഇഡി കോൺട്രാസ്റ്റ്, എക്സ്ആർ ട്രിലൂമിനോസ് പ്രോ, എക്സ്ആർ മോഷൻ ക്ലാരിറ്റി എന്നിവയാണ്. പുതിയ സോണി ബ്രാവിയ സ്മാർട്ട് ടിവിയിൽ മികച്ച വിഷ്വൽ, ഓഡിയോ അനുഭവത്തിനായി ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നുണ്ട്.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാംകൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാം

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി: വില, ലഭ്യത

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി: വില, ലഭ്യത

പുതിയ സോണി ബ്രാവിയ എക്സ്ആർ എ80ജെ ഒലെഡ് 65 ഇഞ്ച് 4കെ ടിവിയുടെ വില ഇന്ത്യയിൽ 2,99,990 രൂപയാണ്. എല്ലാ സോണി സെന്റർ ഔട്ട്‌ലെറ്റുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ഈ ടിവിയുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ബ്രാവിയ എ80ജെ ഒലെഡ് സീരീസിൽ 77 ഇഞ്ച്, 55 ഇഞ്ച് മോഡലുകളും സോണി ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി: സവിശേഷതകൾ

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി: സവിശേഷതകൾ

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവിയുടെ എല്ലാ ഭാഗത്തും വളരെ നേർത്ത ബെസലുകളാമ് ഉള്ളത്. മികച്ച കാഴ്ച അനുഭവം നൽകുന്നതിന് ഇത് കോഗ്നിറ്റീവ് പ്രോസസർ എക്സ്ആറുമായിട്ടാണ് വരുന്നത്. ഇതിൽ ഒരു പ്രത്യേക ഗെയിമിംഗ് മോഡും ഉണ്ട്. കൂടുതൽ ഡെപ്ത്തിനും ടെക്സ്റ്ററിനുമായി ടിവി എക്സ്ആർ ഒലെഡ് കോൺട്രാസ്റ്റ് സപ്പോർട്ട് ചെയ്യുന്നു. നാച്ചുറലും മനോഹരവുമായ നിറങ്ങൾക്കായി 3ഡി കളർ ഡെപ്ത് ഹ്യൂമൻ ഇന്റലിജൻസ് ഉപയോഗിച്ച് റീപ്രൊഡ്യൂസ് ചെയ്യുന്ന എക്സ്ആർ ട്രിലൂമിനോസ് പ്രോ ഫീച്ചറും ടിവിയിൽ ഉണ്ട്.

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ7 ലൈറ്റ് എന്നിവ ഇന്ത്യൻ വിപണിയിൽ എത്തിസാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ, ടാബ് എ7 ലൈറ്റ് എന്നിവ ഇന്ത്യൻ വിപണിയിൽ എത്തി

എക്സ്ആർ മോഷൻ

എക്സ്ആർ മോഷൻ ക്ലാരിറ്റി സാങ്കേതികവിദ്യയിലൂടെ അതിവേഗമുള്ള സീനുകൾ പ്ലേ ചെയ്യുമ്പേൾ ഉണ്ടാകുന്ന ബ്ലർ കുറയ്ക്കുകയും ഇമേജ് വ്യക്തമായി കാണാൻ സഹായിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയും ഈ ടെലിവിഷനിൽ സോണി നൽകിയിട്ടുണ്ട്. സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവിക്ക് അക്കൌസ്റ്റിക് സർഫേസ് ഓഡിയോ, എക്സ്ആർ സറൗണ്ട് എന്നിവയുള്ള എക്സ്ആർ സൗണ്ട് പൊസിഷനിങും ഉണ്ട്.

സപ്പോർട്ട്

സോണി ബ്രാവിയ എക്സ്ആർ എ80ജെ 4കെ ടിവി ഗൂഗിൾ അസിസ്റ്റന്റ്, അലക്സാ, ആപ്പിൾ എയർപ്ലേ 2, ഹോംകിറ്റ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. ബോഡിൽ നൽകിയിട്ടുള്ള എച്ച്ഡിഎംഐ 2.1 പോർട്ടിലൂടെ ടിവി 4കെ 120 എഫ്പിഎസ് വീഡിയോയെ സപ്പോർട്ട് ചെയ്യുന്നു. ആംബിയന്റ് ഒപ്റ്റിമൈസേഷൻ, ലൈറ്റ് സെൻസർ, അക്കൌസ്റ്റിക് ഓട്ടോ കാലിബ്രേഷൻ സാങ്കേതികവിദ്യ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ജിയോയെ നേരിടാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റില്ലാത്ത എയർടെല്ലിന്റെ പുതിയ 456 രൂപ പ്ലാൻജിയോയെ നേരിടാൻ ദിവസേനയുള്ള ഡാറ്റ ലിമിറ്റില്ലാത്ത എയർടെല്ലിന്റെ പുതിയ 456 രൂപ പ്ലാൻ

Best Mobiles in India

English summary
Sony launches Bravia XR A80J OLED TV in India. Sony has launched a 65-inch model in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X