സാംസങിനെ കടത്തി വെട്ടി സോണി, പുതിയ സാങ്കേതിക വിദ്യയുമായി സോണിയുടെ സ്മാർട്ട് ടിവി

|

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ വച്ച് സാംസങ് പുതിയ മൈക്രോഎൽഇഡി സാങ്കേതികവിദ്യയുമായി എത്തിയ ടിവികളിലൂടെ ടെക് ലോകത്തെ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതേ വേദിയിൽ വച്ച് സോണി സാംസങിനെ കടത്തി വെട്ടിയിരിക്കുകയാണ്. ഏറ്റവും പുതിയ ടിവി ലോഞ്ചിലൂടെയാണ് സോണി എല്ലാവരെയും അമ്പരപ്പിച്ചത്. ലോകത്തിലെ ആദ്യത്തെ കൺസ്യൂമർ ക്വാണ്ടം ഡോട്ട് ഒലെഡ് ടിവി അഥവാ ക്യൂഡി-ഒലെഡ് ടിവി അടക്കമുള്ള സ്മാർട്ട് ടിവികളാണ് സോണി അവതരിപ്പിച്ചിരിക്കുന്നത്.

 

സോണി

സോണി ഇതുവരെ എൽജി ഡിസ്‌പ്ലേയിൽ നിന്നുള്ള ഒഎൽഇഡി പാനലുകളാണ് തങ്ങളുടെ സ്മാർട്ട് ടിവികളിൽ ഉപയോഗിക്കുന്നത്. എന്നാൽ പുതുതായി അവതരിപ്പിച്ച ക്യൂഡി-ഒലെഡ് പാനലുള്ള ടിവി സോണി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. സാംസങ് ഇത്തവണത്തെ സിഇഎസിൽ വച്ച് ക്യൂഡി-ഒലെഡ് പാനലുള്ള ടിവി അവതരിപ്പിക്കുമെന്ന് സൂചനകൾ ഉണ്ടയിരുന്നുവെങ്കിലും ഇത് നടന്നില്ല. പക്ഷേ സോണി ഈ പാനലുമായി പുതിയ സ്മാർട്ട് ടിവികൾ സിഇഎസ് 2022ൽ തന്നെ അവതരിപ്പിച്ചു.

സോണി ബ്രാവിയ XR A95K ടിവി

പുതിയ സോണി ബ്രാവിയ XR A95K ടിവിയിലുള്ള ക്യൂഡി-ഒലെഡ് പാനലുകൾ സാധാരണ ഒലെർഡ്, മൈക്രോ ഒലെഡ് എന്നിവയ്‌ക്കിടയിൽ നിൽക്കുന്ന മോഡലാണ്. ഇത് എൽസിഡി പാനലിന്റെ അത്രയും മികച്ചതാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ല. ഒലെഡ് ഡിസ്‌പ്ലേകൾ ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്ന സാങ്കേതികവിദ്യയാണ് ക്യൂഡി-ഒലെഡ് പാനലുകളിൽ ഉള്ളത്. മികച്ച ഇൻ-ക്ലാസ് പിക്ച്ചർ ക്വാളിറ്റി നൽകാൻ ക്യൂഡി-ഒലെഡ് പാനുൽ സഹായിക്കുന്നു.

കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകളുമായി ലെനോവോകൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2022ൽ പുതിയ തിങ്ക്പാഡ് ലാപ്‌ടോപ്പുകളുമായി ലെനോവോ

ക്യൂഡി-ഒലെഡ് പാനലുകൾ
 

ക്യൂഡി-ഒലെഡ് പാനലുകൾ ഒലെഡ് പാനലുകളുടെ ഇൻഫിനൈറ്റ് ബ്ലാക്കും ദൃശ്യതീവ്രതയും വർണ്ണ സമ്പന്നതയും നിലനിർത്തുന്നു. ക്വാണ്ടം ഡോട്ട് എൽഇഡി പാനലുകളുടെ ഗുണവും, ഉയർന്ന ബ്രൈറ്റ്നസും മെച്ചപ്പെടുത്തിയ കളർ റീപ്രൊഡക്ഷനും ക്യൂഡി-ഒലെഡ് പാനുകളുടെ മേന്മയാണ്. ഡിസ്പ്ലേ സാങ്കേതികവിദ്യയുടെ ലോകത്ത് മൈക്രോഎൽഇഡി പാനുകൾ പോലെ വലിയൊരു മുന്നേറ്റമായി ക്യൂഡി-ഒലെഡ് പാനലുകളെ കാണാൻ സാധിക്കില്ലെങ്കിലും ഇത് സുപ്രധാനമായ ചുവടുവെപ്പ് തന്നെയാണ്.

വേരിയബിൾ റിഫ്രഷ് റേറ്റ്

പുതിയ സോണി ബ്രാവിയ XR A95K ടിവിയിൽ വേരിയബിൾ റിഫ്രഷ് റേറ്റുണ്ട്. ഉയർന്ന ഗ്രാഫിക്സ് ഗെയിമുകളിൽ പ്ലേസ്റ്റേഷൻ 5 കൺസോളുകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഓട്ടോ എച്ച്ഡിആർ ടോൺ മാപ്പിംഗ് പോലുള്ള സവിശേഷതകളും ഈ ടിവിയിൽ നൽകിയിട്ടുണ്ട്. 2022ൽ സോണി അതിന്റെ ടിവികൾക്കായി ഗൂഗിൾ ടിവി ഇന്റർഫേസ് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ സോണി ബ്രാവിയ XR A95K ടിവിയിൽ ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ ഉണ്ടായിരിക്കും.

ഹീറ്റ് ഡിഫ്യൂഷൻ ഷീറ്റ്

സോണി ബ്രാവിയ XR A95K ടിവിയിൽ സ്‌ക്രീനിലുടനീളം താപ വിതരണം ഏകീകൃതമായി നിലനിർത്തുന്നതിന് സ്‌ക്രീനുകളുടെ നിർമ്മാണത്തിലെ ഒരു ഹീറ്റ് ഡിഫ്യൂഷൻ ഷീറ്റ് നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് ടിവിയുടെ ഓഡിയോ നോക്കിയിൽ, ഇതിൽ സോണിയുടെ സ്റ്റാൻഡേർഡ് ഒലെഡ് സ്ക്രീനുകളിൽ കാണപ്പെടുന്ന അക്കോസ്റ്റിക് സർഫേസ് ഓഡിയോ സാങ്കേതികവിദ്യയുടെ പ്രീമിയം പതിപ്പാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ സ്‌ക്രീൻ തന്നെ ടിവിയുടെ ഫോർവേഡ്-ഫയറിംഗ് 'സ്പീക്കറുകൾ' ആയി പ്രവർത്തിക്കുന്നു. ഇതിലുള്ള അക്കോസ്റ്റിക് സർഫേസ് ഓഡിയോ+ ടെക്‌നോളജി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോണിയുടെ പ്രീമിയം ഒലെഡ് ടിവികളിൽ ഉള്ളതിനെക്കാൾ മികച്ചതാണ്.

അടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർഅടുത്ത തലമുറ ക്രോംബുക്കുകളും ലാപ്ടോപ്പുകളുമായി ഏസർ

രണ്ട് ടിവികൾ

സോണി ബ്രാവിയ XR A95K ടിവിയ്‌ക്കൊപ്പം മറ്റ് രണ്ട് ടിവികൾ കൂടി സോണി അവതരിപ്പിച്ചിട്ടുണ്ട്. ബ്രാവിയ എ90കെ, ബ്രാവിയ എ80കെ എന്നിവയാണ് ഈ സ്മാർട്ട് ടിവികൾ. ഇവ രണ്ടും എൽജി ഡിസ്‌പ്ലേയിൽ നിന്നുള്ള ഒലെഡ് ഡിസ്‌പ്ലേകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സോണിക്യൂഡി-ഒലെഡ് പാനലുകൾ വികസിപ്പിച്ചിട്ടും എൽജിയുമായുള്ള ബന്ധം അവസാനിരപ്പിക്കുന്നില്ല. സൗണ്ട്ബാറിന് താഴെ ഡിസ്പ്ലേയെ നിലനിർത്തുന്ന ഒരു സ്റ്റാൻഡുമായാണ് എ95കെ വരുന്നത്.

ഒലെഡ് പാനലുക

ഒലെഡ് പാനലുകൾ അല്ലാത്ത ടിവികളുടെ ഒരു സീരിസും സോണി പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സോണി മിനിഎൽഇഡി പാനലുകളാണ് നൽകിയിട്ടുള്ളത്. സോണി ബ്രാവിയ എക്സ്ആർ എക്സ്95കെ ഒരു 4കെ പാനൽ ആണ് ഉപയോഗിക്കുന്നത്. സോണി ബ്രാവിയ Z9K ഒരു 8കെ പാനലാണ് ഉപയോഗിക്കുന്നത്. ഈ ടിവികളിലെ ഫുൾ-അറേ ലോക്കൽ ഡിമ്മിംഗ് ബാക്ക്‌ലൈറ്റിന്റെ കൃത്യമായ നിയന്ത്രണത്തിനായി സോണി "ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ്" ഉപയോഗിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Sony Introduces New Smart TVs at the Consumer Electronics Show 2022. Its includes Sony Bravia XR A95K TV with QD-OLED panel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X