ചൂട് കാലത്ത് ഷർട്ടിനുള്ളിൽ ധരിക്കാവുന്ന എസിയുമായി സോണി
സോണി തങ്ങളുടെ ആദ്യത്തെ വെയറബിൾ എയർകണ്ടീഷണറായ റിയോൺ പോക്കറ്റ് കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ ഡിവൈസിന്റെ രണ്ടാം തലമുറ കൂടി വിപണിയിൽ എതതിച്ചിരിക്കുകയാണ് കമ്പനി. റിയോൺ പോക്കറ്റ് 2 എന്നാണ് പുതിയ വെയറബിൾ എസിയുടെ പേര്. ഈ എസി വസ്ത്രത്തിനുള്ളിൽ ധരിക്കാവുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ചെറിയ ഡിവൈസാണ്.

റിയോൺ പോക്കറ്റ് 2 അതിന്റെ മുൻഗാമിയായ റിയോൺ പോക്കറ്റിന്റെ അതേ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പുതിയ മോഡലിന്റെ കൂളിങിനുള്ള കഴിവുകൾ വർദ്ധിപ്പിച്ചതായി സോണി പറയുന്നു. ഒരു പുതിയ ആന്തരിക ഡിസൈനാണ് റിയോൺ പോക്കറ്റ് 2 എസിയിൽ നൽകിയിട്ടുള്ളത്. പഴയ മോഡലിനെക്കാൾ ഇരട്ടി ചൂട് ആഗിരണം ചെയ്യാൻ റിയോൺ പോക്കറ്റ് 2ന് കഴിയുമെന്ന് സോണി അവകാശപ്പെടുന്നു.

കൂടാതെ മെച്ചപ്പെട്ട സ്വെറ്റ് പ്രൂഫിങുമായിട്ടാണ് റിയോൺ പോക്കറ്റ് 2 വരുന്നതെന്നും ഇത് വ്യായാമം ചെയ്യുമ്പോൾ പോലും ധരിക്കാമെന്നുമാണ് സോണിയുടെ അവകാശവാദം. പുതിയ വേരിയന്റിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാണ്. ഇത് അതിന്റെ മുൻ പതിപ്പിൽ നിന്നുള്ള വലിയ മാറ്റവുമാണ്. വേനൽക്കാലത്ത് നിങ്ങളുടെ ദൈനംദിന യാത്രകളിൽ ചൂടില്ലാതെ ഇരിക്കാൻ നിങ്ങളെ സാഹായിക്കുന്നു. ഇനി നിങ്ങൾ വിയർത്താൽ തന്നെ ഈ ഡിവൈസിന് കേടുപാടുകൾ സംഭവിക്കില്ല.

മുൻതലമുറ ഡിവൈസുമായി താരതമ്യം ചെയ്യുമ്പോൾ റിയോൺ പോക്കറ്റ് 2ന്റെ യുസ് കേസ് വിപുലീകരിച്ചിട്ടുണ്ട്. പുതിയ റിയോൺ പോക്കറ്റ് 2 പൊതുവായി ആളുകൾക്ക് വിൽക്കുന്നതിന് പകരം നിർദ്ദിഷ്ട ഉപയോഗങ്ങൾക്കായി ബ്രാൻഡുചെയ്യുന്നു. ഉദാഹരണത്തിന്, ഗോൾഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്ന സ്‌പോർട്‌സ് വെയർ ബ്രാൻഡുകളായ ലെ കോക്ക് സ്‌പോർട്ടിഫ്, മൻസിംഗ്‌വെയർ, ഡെസെന്റ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സോണി ഇത്തരം വസ്ത്രങ്ങളിൽ ഉപയോഗിക്കാൻസാധിക്കുന്ന രീതിയിൽ എസി നൽകുന്നു.

റിയോൺ പോക്കറ്റ് 2 നൽകുന്നതിനായി ഗോൾഫ് വസ്ത്രങ്ങളിൽ പോക്കറ്റുകൾ ഉൾപ്പെടുത്തു. ഇത് ഡിവൈസ് കൊണ്ടുനടക്കാൻ എടുപ്പമാക്കുന്നു. വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുക മാത്രമല്ല റിയോൺ പോക്കറ്റ് 2ന്റെ ഉപയോഗം. ഡിവൈസിന് ചൂട് നൽകാനും കഴിയും. ശരീര ഉപരിതലവുമായി സമ്പർക്കം പുലർത്തുന്ന ഭാഗങ്ങളിൽ സ്റ്റൈയിൻലെസ് സ്റ്റീലാണ് ഈ ഡിവൈസിൽ ഉപയോഗിച്ചിട്ടുള്ളത്. ഈ ഭാഗം ആവശ്യമുള്ളപ്പോൾ ചൂട് പുറത്ത് വിടും.

ഒരു ഡെഡിക്കേറ്റഡ് സ്മാർട്ട്‌ഫോൺ ആപ്പ് വഴി ഡിവൈസ് നിയന്ത്രിക്കാൻ സാധിക്കും. ഇത് വിയർപ്പ് പ്രൂഫ് ആണെന്നും ഡ്രിപ്പ് പ്രൂഫ് ആണെന്നും സോണി അവകാശപ്പെടുന്നു. യുസ് കേസുകൾക്ക് മികച്ച ഉറപ്പും ഉണ്ട്. റിയോൺ പോക്കറ്റ് 2 ജപ്പാനിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇതിന് 14,850 യെൻ (ഏകദേശം 10,300 രൂപ) വിലയുണ്ട്. സാങ്കേതിക വിദ്യയുടെ പുതിയ തലമാണ് ഇത്തരം ഡിവൈസുകൾ കാണിക്കുന്നത്. നിത്യ ജീവിതത്തിൽ ഉപയോഗിക്കാവുന്ന മികച്ച ഡിവൈസുകൾ ഇത്തരത്തിൽ പലതുമുണ്ട്. കൊണ്ടുനടക്കാവുന്ന എസി എന്നത് വെറും സങ്കൽപ്പം മാത്രം ആയിരുന്നിടത്ത് നിന്നുമാണ് ധരിക്കാവുന്ന എസിയിലേക്ക് സാങ്കേതിക ലോകം എത്തിയിരിക്കുന്നത്.


Click it and Unblock the Notifications