10,000 രൂപയിൽ താഴെ വിലയിൽ ആക്ടീവ് നോയിസ് ക്യാൻസലേഷനുള്ള ഇയർബഡ്സ് മോഡലുകൾ

|

സ്‌മാർട്ട്‌ഫോണുകൾ പോലെ തന്നെ വയർലെസ് ഇയർബഡ്സും ഒഴിവാക്കാനാകാത്തവയായി മാറി വരികയാണ്. വയേഡ് ഇയർഫോണുകളും നെക്ക്ബാൻഡുകളുമെല്ലാം ഉപയോഗിക്കുന്നതിനെക്കാൾ എളുപ്പം ഉപയോഗിക്കാനും കൊണ്ടുനടക്കാനുമെല്ലാം സാധിക്കുന്നവയാണ് ഇയർബഡ്സ്. നിരവധി സ്മാർട്ട്ഫോൺ ബ്രാന്റുകൾ അവരുടെ മിക്ക ഫോണുകളിലും 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഒഴിവാക്കാൻ തുടങ്ങിയതിന് ശേഷ ഇയർബഡ്സ് മോഡലുകൾക്ക് ആവശ്യക്കാരും വർധിച്ചിട്ടുണ്ട്. പല വില വിഭാഗങ്ങളിൽ ഇന്ന് ഇയർബഡ്സ് മോഡലുകൾ ലഭ്യമാണ്. മുൻനിര ബ്രാന്റുകളെല്ലാം ഇത്തരം ഇയബഡ്സ് വിപണിയിലെത്തിച്ചിട്ടുണ്ട്.

 

ഇയർബഡ്സ്

ഇയർബഡ്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം അവയിൽ നോയിസ് ക്യാൻസലേഷൻ ഉണ്ടോ എന്നാണ്. മികച്ച ഓഡിയോ ക്വാളിറ്റി ലഭിക്കുന്നതിനായി നോയിസ് ക്യാൻസലേഷൻ ഉള്ള ഇയർബഡ്സ് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ആക്ടീവ് നോയിസ് ക്യാൻസലേഷനാണ് ഇതിൽ ഏറ്റവും മികച്ച ടെക്നോളജി. ഈ സാങ്കേതികവിദ്യയുമായി വരുന്ന മികച്ച ഇയർബഡ്സ് മോഡലുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഇയർബഡ്സ് അവയുടെ നോയിസ് ക്യാൻസലേഷൻ കൊണ്ട് മാത്രമല്ല മികച്ചതാകുന്നത്. ഡിസൈനും ഓഡിയോ ക്വാളിറ്റിയും അടക്കുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് വിപണിയിൽ കണ്ടെത്താൻ കഴിയുന്ന ഏറ്റവും മികച്ച ഇയർബഡ്സ് ആണ് ഇവ.

സോണി, സാംസങ്, ഓപ്പോ തുടങ്ങിയ ബ്രാൻഡുകൾ 10,000 രൂപയിൽ താഴെ വിലയിൽ മികച്ച ഇയർബഡ്സ് മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. 10000 രൂപയിൽ താഴെ വിലയുള്ളതും മികച്ച ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഉള്ളതുമായി ഇയർബഡ്സ് നോക്കാം.

റിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾറിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

സോണി WF-1000XM3
 

സോണി WF-1000XM3

വില: 9,879 രൂപ

സോണിയുടെ ടോപ്-ക്ലാസ് ഇയർബഡ്സ് മോഡലാണ് WF-1000XM3. ആക്ടീവ് നോയിസ് ക്യാൻസലേഷൻ എക്സ്പീരിയൻസ് നൽകാൻ ഏറ്റവും മികച്ചതാണ് ഇത്. യൂണിക്കായി ഡിസൈൻ ചെയ്ത സോണി WF-1000XM3 കമ്പനിയുടെ Q1Ne ചിപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ ചുറ്റുപാടിൽ നിന്നുള്ള ഏറ്റവും വലിയ ശബ്‌ദങ്ങൾ പോലും ക്യാൻസൽ ചെയ്യാൻ കഴിയുന്ന ഡ്യുവൽ നോയ്‌സ് സെൻസർ ടെക്‌നോളജിയോടെ വരുന്നു. ട്രാൻസ്പരൻസി മോഡ് ഉപയോഗിച്ച് ആളുകളോട് സംസാരിക്കാനും ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. ഇയർഫോണുകൾക്ക് ഉള്ളിൽ 6 എംഎം ഡ്രൈവറുകൾ ഉണ്ട്, വ്യക്തവും മികച്ചതുമായ ഓഡിയോ ബെൽറ്റ് ചെയ്യുന്നതാണ് ഇവ. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ സോണിയുടെ മൊബൈൽ ആപ്പുകൾ വഴി ഈ ഇയർബഡ്സ് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

സാംസങ് ഗാലക്സി ബഡ്സ് പ്രോ

സാംസങ് ഗാലക്സി ബഡ്സ് പ്രോ

വില: 9,990 രൂപ

സാംസങ് ഗാലക്സി ബഡ്സ് പ്രോ വിപണിയിലെ മികച്ച ഇയർബഡ്സിൽ ഒന്നാണ്. ഒരു പ്രീമിയം ഡിസൈൻ മാത്രമല്ല ഈ ഇയർബഡ്സിൽ ഉള്ളത്. വിലയ്ക്ക് യോജിച്ച മറ്റ് നിരവധി ഫീച്ചറുകളും സാംസങ് ഈ ഇയർബഡ്സിൽ നൽകിയിട്ടുണ്ട്. ഗാലക്‌സി ബഡ്‌സ് ലൈവിൽ ഉപയോഗിച്ചിരുന്ന സാംസങ്ങിന്റെ ബീൻ ആകൃതിയിലുള്ള ഡിസൈനിൽ നിന്ന് മാറി നൽകുന്ന സാംസങ് ഗാലക്സി ബഡ്സ് പ്രോയിൽ ഇൻ-ഇയർ ഡിസൈനാണ് ഉള്ളത്. ഇത് നോയിസ് ഐസോലേഷന് നല്ലതാണ്. ബഡ്‌സ് പ്രോ നൽകുന്ന മികച്ച ആക്ടീവ് ക്യാൻസലേഷൻ എക്സ്പീരിയൻസിനൊപ്പം തന്നെ ഇയർബഡ്സ് നീക്കം ചെയ്യാതെ തന്നെ ആളുകളോട് സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ട്രാൻസ്പരൻസി മോഡ് ഉൾപ്പെടെ മൂന്ന് മോഡുകളും ഈ ഇയർബഡ്സിൽ ഉണ്ട്. ഈ ഇയർബഡ്സിലെ എഎൻസി മിക്ക നോയിസുകളെയും ഒഴിവാക്കുന്നു. ഇത് നിങ്ങൾക്ക് നല്ല ഓഡിയോ അനുഭവം നൽകുന്നു.

മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ

വൺപ്ലസ് ബഡ്‌സ് പ്രോ

വൺപ്ലസ് ബഡ്‌സ് പ്രോ

വില: 9,990 രൂപ

വൺപ്ലസ് പേഴ്സണലൈസ്ഡ് ഓഡിയോ സെഗ്‌മെന്റിലേക്ക് വളരെ വൈകിയാണ് പ്രവേശിച്ചത്. പക്ഷേ വളരെ വേഗത്തിൽ തന്നെ വിപണിയിലെ ശക്തമായ സാന്നിധ്യമാകാൻ വൺപ്ലസിന് സാധിച്ചു. ആകർഷകമായ ഉൽപ്പന്നങ്ങളാണ് ഇതിനായി വൺപ്ലസിനെ സഹായിച്ചത്. വൺപ്ലസ് ബഡ്‌സ് പ്രോ ആ ഉൽപ്പന്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. വൺപ്ലസ് ഇയർബഡ്സിന് ഫാൻസി ഡിസൈനും മികച്ച ഓഡിയോ ക്വാളിറ്റിയുമുണ്ട്. അതോടൊപ്പം തന്നെ നോയിസ് ക്യാൻസലേഷനിലും മികച്ച നിലവാരം പുലർത്തുന്നവയാണ് വൺപ്ലസ് ഇയർബഡ്സ് മോഡലുകൾ. വൺപ്ലസ് ബഡ്‌സ് പ്രോയിലെ എഎൻസി നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നുള്ള വലിയ നോയസുകളെ പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ശല്യമില്ലാതെ സംഗീതം കേൾക്കാൻ കഴിയും. എഎൻസി കൂടാതെ വൺപ്ലസ് ബഡ്‌സ് പ്രോ വാർപ്പ് ചാർജ് സപ്പോർട്ടുമായി വരുന്നു. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. എൽഎച്ച്ഡിസി സപ്പോർട്ടുള്ള വൺപ്ലസ് ബഡ്‌സ് പ്രോയിൽ ഡോൾബി അറ്റ്‌മോസും സപ്പോർട്ട് ചെയ്യുന്നു.

ഓപ്പോ എൻകോ എക്സ്

ഓപ്പോ എൻകോ എക്സ്

വില: 9,990 രൂപ

വൺപ്ലസ് പോലെ തന്നെ ഓപ്പോയുടെ എൻകോ എക്സ് രൂപകൽപ്പനയിലും സവിശേഷതകളിലും മികച്ചതാണ്. വൺപ്ലസ് ബഡ്‌സ് പ്രോയേക്കാൾ വളരെ മെലിഞ്ഞതും എയർപോഡ്‌സ് പ്രോയുമായി വളരെ സാമ്യമുള്ളതുമാണ് ഓപ്പോ എൻകോ എക്സ്. ഈ ഇയർബഡ്സ് നല്ല ആക്ടീവ് നോയിസ് ക്യാൻസലേഷനുമായി വരുന്നു. അത് നോയിസ് മാത്രമല്ല കാറ്റിന്റെ ശബ്‌ദങ്ങളും ഇല്ലാതാക്കുന്നു. എൻകോ എക്‌സിന്റെ രസകരമായ ഒരു സവിശേഷത ഇത് നോയിസ് തിരിച്ചറിഞ്ഞാലുടൻ വലത് അല്ലെങ്കിൽ ഇടത് വശത്ത് നോയിസ് ക്യാൻസൽ ചെയ്യുന്നത് ആക്ടിവേറ്റ് ചെയ്യും എന്നതാണ്. അതുകൊണ്ട് നിങ്ങളുടെ ചെവികളിൽ യാതൊരു അസ്വസ്ഥതയും ഉണ്ടാവുകയില്ല. ഡാനിഷ് ഓഡിയോ ബ്രാൻഡായ ഡൈനോഡിയോ നൽകുന്ന പ്രീമിയം ഓഡിയോ നിലവാരവും എൻകോ എക്‌സിനുണ്ട്. ഓപ്പോ എൻകോ എക്‌സും ഇയർബഡുകളുടെ ലോകത്തെ മുൻനിര ഉത്പന്നം തന്നെയാണ്.

മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Brands like Sony, Samsung and Oppo have launched the best earbuds models priced below Rs 10,000. Take a look at the earbuds with the best ANC in this price segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X