3,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച് വിപണിയിലെത്തി
ആരോഗ്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായ കൊറോണ കാലത്ത് സ്മാർട്ട് വാച്ചുകൾക്ക് ജനപ്രീതി വർധിച്ചിട്ടുണ്ട്. വെയറബിൾ പ്രൊഡക്ടുകൾ പുറത്തിറക്കുന്നതിൽ ഏറെ പ്രശസ്തരാണ് ബോട്ട്, നോയിസ് പോലുള്ള ബ്രാൻഡുകൾ. ഇപ്പോഴിതാ തദ്ദേശിയ ബ്രാൻഡായ എസ്ടിവൈഎക്സ് പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ്. 3499 രൂപ വിലയുമായിട്ടാണ് എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്.

എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച്: വിലയും ലഭ്യതയും
എസ്ടിഎക്സ് നിയോ സ്മാർട്ട് വാച്ചിന്റെ യഥാർത്ഥ വില 4,999 രൂപയാണ്. എന്നാൽ ഇപ്പോൾ ഈ ഡിവൈസ് ലോഞ്ച് ഓഫറായി 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ ഇന്ത്യ, ഫ്ലിപ്പ്കാർട്ട്, എസ്ടിവൈക്സ് ഇന്ത്യ വെബ്സൈറ്റ് എന്നിവ വഴി ഈ സ്മാർട്ട് വാച്ച് ഇതിനകം വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. മിസ്റ്റിക് റോസ്, ഫ്രോസ്റ്റ് സിൽവർ, ഇലക്ട്രിക് ബ്ലൂ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്.

എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച്: സവിശേഷതകൾ
എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ചിൽ 1.55 ഇഞ്ച് ഐപിഎസ് കളർ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 2.5 ഡി കർവ്ഡ് ഗ്ലാസ്, ടാക്റ്റൈൽ സൈഡ് ബട്ടൺ എന്നീ സവിശേഷതകളും വാച്ചിൽ ഉണ്ട്. വാച്ചിൽ ഡസ്റ്റ് റസിസ്റ്റൻസ് ടിപിയു സ്ട്രാപ്പ് നൽകിയിട്ടുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്സുകളും സപ്പോർട്ട് ചെയ്യുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ക്ലൈംബിംഗ്, യോഗ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, സ്പിന്നിംഗ്, ട്രെഡ്മിൽ, നീന്തൽ എന്നിങ്ങനെ ആകെ 11 ആക്ടീവ് സ്പോർട് മോഡുകളും ഈ വാച്ചിൽ നൽകിയിട്ടുണ്ട്.

24 × 7 ഓട്ടോമാറ്റിക് ഹൃദയമിടിപ്പ് (പിപിജി), ശരീര താപനില, രക്തസമ്മർദ്ദം, ഉറക്ക നിരീക്ഷണം എന്നിവയും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യുന്നു. ഇത് നിങ്ങളുടെ ഉറക്കത്തിന്റെയും ദിനചര്യകളുടെയും ട്രാക്കിങ് സാധ്യമാക്കുന്നു. ഈ സ്മാർട്ട് വാച്ചിൽ 210 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി 15 ദിവസത്തെ ബാറ്ററി ലൈഫും 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമും നൽകുമെന്ന് എസ്ടിവൈഎക്സ് അവകാശപ്പെടുന്നു.

ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസ് എന്നിവയ്ക്കായി വാച്ചിൽ ഐപി68 റേറ്റിങാണ് ഉള്ളത്. ഐഒഎസ്11ന് മുകളിലുള്ളതും ആൻഡ്രോയിഡ് 5.0ന് മുകളിലുള്ളതുമായ സ്മാർട്ട്‌ഫോണുകളുമായി ഈ വാച്ച് പെയർ ചെയ്യാൻ സാധിക്കും. ബ്ലൂടൂത്ത് 5.0 സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. നിങ്ങളുടെ ഫോൺ ദൂരെയായിരിക്കുമ്പോൾ പോലും കോളുകളും മെസേജുകളും വന്നാൽ വാച്ച് അലേർട്ട് നൽകുന്നു. എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ചിന് വുമൺ ഹെൽത്ത് ട്രാക്കിങും ഉണ്ട്. 32 ഗ്രാം ഭാരമുള്ള വാച്ചാണ് ഇത്.

എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ച്
എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ചിന്റെ വില കണക്കിലെടുക്കുമ്പോൾ ആദ്യമായി സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. ഹൃദയമിടിപ്പ് മോണിറ്റർ, ഔദ്യോഗിക IP68 റേറ്റിംഗ് എന്നിവ അടക്കമുള്ള ഫീച്ചറുകൾ നൽകുന്ന വാച്ചാണ് ഇത്. എസ്ടിവൈഎക്സ് നിയോ സ്മാർട്ട് വാച്ചിന് അടുത്തിടെ ലോഞ്ച് ചെയ്ത ബോട്ട് ഫ്ലാഷ് വാച്ചുമായിട്ടാണ് മത്സരിക്കേണ്ടി വരുന്നത്. നിലവിൽ 2,499 രൂപയ്ക്കാണ് ബോട്ട് സ്മാർട്ട് വാച്ച് വിൽക്കുന്നത്. ഈ സ്മാർട്ട് വാച്ചിന്റെ യഥാർത്ഥ വില 6,999 രൂപയാണ്.


Click it and Unblock the Notifications








