Home
Gadgets

മികച്ച സവിശേഷതകളുമായി ടി‌സി‌എൽ പുതിയ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കുറഞ്ഞ വിലയ്ക്ക് ആകർഷകമായ സവിശേഷതകളുള്ള സ്മാർട്ട് ടിവികൾ വിപണിയിലെത്തിച്ച് ജനപ്രീതി നേടിയ ടി‌സി‌എൽ പുതിയ 2021 സി സീരീസ് റേഞ്ച് ലൈനപ്പ് ടിവികൾ പുറത്തിറക്കി. മിനി എൽഇഡി ക്യുഎൽഇഡി 4കെ സി825 ടിവി, ക്യുഎൽഇഡി 4കെ സി728 ടിവി, ക്യുഎൽഇഡി 4കെ സി725 സ്മാർട്ട് ടിവി എന്നിവയാണ് പുതിയ സീരിസിലെ മൂന്ന് സ്മാർട്ട് ടിവികൾ. ഈ പുതിയ മോഡലുകളിൽ 120 ഹെർട്സ് എംഇഎംസി, ഡോൾബി വിഷൻ, ഡോൾബി വിഷൻ ഐക്യു, ഡോൾബി അറ്റ്‌മോസ്, ഐമാക്സ് എൻഹാൻസ്ഡ്, ഗെയിം മാസ്റ്റർ, ഹാൻഡ്സ് ഫ്രീ വോയ്‌സ് കൺട്രോൾ 2.0, ടിസിഎൽ സ്മാർട്ട് യുഐ എന്നിങ്ങനെയുള്ള സവിശേഷതകൾ ഉണ്ട്.

വില

വില

മിനി എൽഇഡി ക്യുഎൽഇഡി സി825 ടിവികൾ 55, 65 ഇഞ്ച് എന്നി വലിപ്പങ്ങളിൽ ഇവയ്ക്ക് യഥാക്രമം 1,14,990 രൂപയും 1,49,990 രൂപയുമാണ് വില. ക്യുഎൽഇഡി 4കെ സി728 ടിവി 50, 55, 65 ഇഞ്ച് വലിപ്പങ്ങളിൽ ലഭ്യമാണ് ഇതിന്റെ വില യഥാക്രമം 64,990, 72,990, 99,999 രൂപ എന്നിങ്ങനെയാണ്. ക്യുഎൽഇഡി 4കെ സി725 സ്മാർട്ട് ടിവി 55, 65, 75 ഇഞ്ച് വലിപ്പങ്ങളിൽ ലഭ്യമാണ്. ഇതിന്റെ വില യഥാക്രമം 79,990, 1,02,990, 159,990 രൂപ എന്നിങ്ങനെയാണ്. ഇന്ത്യയിലെ ടിസിഎൽ സ്റ്റോറുകളിലൂടെ മാത്രമേ ഇവ ലഭ്യമാവുകയുള്ളു.

മിനി എൽഇഡി ക്യുഎൽഇഡി സി 825

മിനി എൽഇഡി ക്യുഎൽഇഡി സി 825

മിനി എൽഇഡി ക്യുഎൽഇഡി സി 825 സ്മാർട്ട് ടിവി പരമ്പരാഗത എൽഇഡി ടിവികളിൽ ഉള്ള ഗ്രെയിൻസ് കുറയ്ക്കുന്നു. സ്ട്രൈയ്റ്റ് ഡൌൺ ബാക്ക്ലൈറ്റ് മോഡ് സ്വീകരിക്കുന്ന ടിവിയാണ് ഇത്. ബാക്ക്ലൈറ്റ് സോഴ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആയിരക്കണക്കിന് ലൈറ്റ് കൺട്രോൾ യൂണിറ്റുകൾ ടിവി ഉപയോഗിക്കുന്നു. ഇത് ഫുൾ അറേ ലോക്കൽ ഡിമ്മിംഗ് ടെക്നോളജിയുമായിട്ടാണ് വരുന്നത്. കൂടുതൽ ദൃശ്യതീവ്രത, കൂടുതൽ കൃത്യമായ നിറം എന്നിവ ടിവി നൽകുന്നു. ഡോൾബി വിഷൻ എച്ച്ഡിആറും ഈ ടിവിയിൽ ഉണ്ട്. ഇതിന്റെ മറ്റൊരു സവിശേഷത ഗെയിം മാസ്റ്റർ ഉണ്ട് എന്നതാണ്. ഇത് എച്ച്ഡിഎംഐ 2.1 ഉള്ള ഗെയിമിംഗ് ഫീച്ചറാണ്.

ക്യുഎൽഇഡി 4കെ സി725

ക്യുഎൽഇഡി 4കെ സി725

താരതമ്യേന വിലകുറഞ്ഞ സി725 4കെ ആൻഡ്രോയിഡ് ടിവി വീഡിയോ കോൾ ക്യാമറയുമായിട്ടാണ് വരുന്നത്. ഡോൾബി വിഷൻ, എച്ച്ഡിആർ 10+ ടെക്നോളജി, 4കെ റെസല്യൂഷൻ, ഐപിക്യു എഞ്ചിൻ എന്നിവ ഈ ടിവിയിൽ ഉണ്ട്. എം‌എം‌സി, എച്ച്ഡി‌എം‌ഐ 2.1 എന്നിവയും ഈ ടിവി സപ്പോർട്ട് ചെയ്യുന്നു. പ്രീമിയം എന്റർടൈൻമെന്റ് അനുഭവത്തിനായി ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഒങ്കിയോ സർട്ടിഫൈഡ് സൗണ്ട്ബാറും ടിവിയിൽ ഉണ്ട്. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോൾ 2.0 ഈ ടിവിയിൽ നൽകിയിട്ടുണ്ട്. ടിസിഎൽ സ്മാർട്ട് യുഐ ഉപയോഗിച്ചാണ് ഈ ടിവി പ്രവർത്തിക്കുന്നത്.

ക്യുഎൽഇഡി 4കെ ടിവി സി728

ക്യുഎൽഇഡി 4കെ ടിവി സി728

പുതുതായി പുറത്തിറങ്ങിയ ടിവികളിലെ അവസാനത്തെ മോഡൽ സി728 ആണ്. എച്ച്ഡിഎംഐ 2.1 സപ്പോർട്ടുള്ള ഗെയിം മാസ്റ്ററും വേരിയബിൾ റിഫ്രെഷ് റേറ്റ് (വിആർആർ), ഓട്ടോ ലോ ലേറ്റൻസി മോഡ് (എഎൽഎൽഎം), ഇഎആർസി, കമ്പനിയുടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ അൽഗോരിതം എന്നിവ പോലുള്ള പ്രീമിയം സവിശേഷതകൾ ഈ ടിവിയിൽ ഉണ്ട്. ഡോൾബി വിഷൻ, ഡോൾബി വിഷൻ ഐക്യു, ഡോൾബി അറ്റ്‌മോസ് എന്നിവയും ഈ ടിവിയിൽ നൽകിയിട്ടുണ്ട്. ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കൺട്രോളുള്ള ഈ ടിവിയിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
TCL, which is A popular brand for bringing smart TVs with attractive features at low prices, has launched the new 2021C Series range lineup TVs,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X