സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ഇന്ത്യക്കാരുടെ തിരക്ക്; സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ച

|

സ്മാർട്ട് വാച്ചുകൾ വാങ്ങി കൂട്ടുന്ന തിരിക്കിലാണ് ഇന്ത്യക്കാരെന്ന് തോന്നുന്നു, കാരണം ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണി അടുത്ത കാലത്തായി വൻ വളർച്ചയാണ് കൈവരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് വിപണികളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന വിപണി വിഹിതമുള്ള ബ്രാൻഡ് ആപ്പിളാണ്. ആഗോള സ്മാർട്ട് വാച്ച് വിപണിയിലും ആപ്പിൾ തന്നെയാണ് മുന്നിൽ.

 

സ്മാർട്ട് വാച്ച്

ഇന്ത്യൻ ബ്രാൻഡുകളായ ഫയർ-ബോൾട്ട്, നോയ്സ് എന്നിവയുടെ വലിയ വളർച്ചയാണ് ഇന്ത്യയെ ആഗോളതലത്തിൽ തന്നെ സ്മാർട്ട് വാച്ചിന്റെ രണ്ടാമത്തെ വലിയ വിപണിയാക്കി മാറ്റിയത്. ആഗോള സ്മാർട്ട് വാച്ച് വിപണി മൊത്തത്തിൽ 2022 ലെ രണ്ടാം പാദത്തിൽ 13 ശതമാനം വളർച്ച കൈവരിച്ചു. ഈ പാദത്തിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും ആപ്പിൾ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

സ്മാർട്ട് വാച്ച് വിപണി

ആഗോളതലത്തിൽ സ്മാർട്ട് വാച്ച് വിപണി വിഹിതത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി സാംസങ് മാറി. ദക്ഷിണകൊറിയൻ ബ്രാന്റ് ആപ്പിളിനെക്കാൾ വിപണി വിഹിതത്തിൽ വളരെ പിന്നിലാണ്. കൗണ്ടർപോയിന്റ് ഗ്ലോബൽ സ്മാർട്ട് വാച്ച് മോഡൽ ഷിപ്പ്‌മെന്റ് ആൻഡ് റവന്യൂ ട്രാക്കർ, ക്യു2 2022 എന്ന റിപ്പോർട്ടിലാണ് വിപണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

റിയൽമി 9ഐ 5ജി റിവ്യൂ: ഈ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങണോ?റിയൽമി 9ഐ 5ജി റിവ്യൂ: ഈ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങണോ?

നോയ്‌സ്
 

കഴിഞ്ഞ വർഷം സ്മാർട്ട് വാച്ച് വിപണിയിലുണ്ടായ വളർച്ചയും മറ്റും കൌണ്ടർപോയിന്റ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഇന്ത്യൻ സ്മാർട്ട് വാച്ച് ബ്രാൻഡുകളുടെ വളർച്ചയാണ് ഈ റിപ്പോർട്ടിലുള്ള ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇന്ത്യൻ വിപണിയിലെ പ്രമുഖരായ നോയ്‌സ്, ഫയർ-ബോൾട്ട് എന്നിവ രാജ്യത്തെ ജനപ്രിതിയുടെ ബലത്തിൽ തന്നെ ആഗോള സ്മാർട്ട് വാച്ച് വിൽപ്പനയുടെ പട്ടികയിൽ മികച്ച അഞ്ച് ബ്രാൻഡുകളിൽ ഇടം പിടിച്ചു.

സാംസങ്

നോയ്‌സ്, ഫയർ-ബോൾട്ട് തുടങ്ങിയ ബ്രാൻഡുകൾ വില കുറഞ്ഞതും അതേ സമയം ആളുകൾക്ക് ആവശ്യമായ ഡിസൈനും ഫീച്ചറുമായി ഡിവൈസുകൾ പുറത്തിറക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെ രഹസ്യം. ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി വൻ വളർച്ചയാണ് ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ കൈവരിച്ചത്. ബോട്ട്, ഡിസോ തുടങ്ങിയ മറ്റ് ബ്രാൻഡുകളും ഇന്ത്യൻ വിപണിയിൽ വൻതോതിൽ സ്മാർട്ട് വാച്ചുകൾ വിറ്റഴിച്ചിട്ടുണ്ട്.

ഇന്ത്യൻ ബ്രാന്റുകൾ

5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകൾ തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ചതാണ് ഇന്ത്യൻ ബ്രാന്റുകളുടെ വിപണി വിഹിതം വർധിക്കാനുള്ള പ്രധാന കാരണം. ആഗോള വിപണിയിലെ മൊത്തം വിപണി വിഹിതത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും ആപ്പിൾ തങ്ങളുടെ പ്രീമിയം ആപ്പിൾ വാച്ച് സീരീസിലൂടെ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ആപ്പിൾ വാച്ച് 7 സീരീസിന്റെ വൻവോതിലുള്ള വിൽപ്പനയുടെ ബലത്തിൽ 29.3 ശതമാനം വിപണി വിഹിതമാണ് ആപ്പിൾ നേടിയത്.

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

ആപ്പിൾ

ആപ്പിളിന് പിന്നിലായി ആഗോള തലത്തിൽ 9.2 ശതമാനം വിപണി വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ളത് ഹുവവേ ആണ്. 6.8 ശതമാനം വിപണി വിഹിതമാണ് ഹുവാവേയ്ക്ക് ഉള്ളത്. വിപണിയിൽ ഷവോമി, അമാസ്ഫിറ്റ്, ഗാർമിൻ തുടങ്ങിയ ബ്രാൻഡുകൾ ആദ്യ എട്ടിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്. നോയിസും ഫയർ-ബോൾട്ടും ആദ്യ അഞ്ചിൽ ഇടം നേടി.

കളർഫിറ്റ് പ്രോ 4

ഇന്ത്യൻ ബ്രാന്റായ നോയ്സ് അടുത്തിടെ ഇന്ത്യയിൽ കളർഫിറ്റ് പ്രോ 4, പ്രോ 4 മാക്സ് സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചിരുന്നു. യഥാർക്രമം 3,499 രൂപ, 3,999 രൂപ വിലയുള്ള ഈ വാച്ചുകൾ ബ്രാന്റിന്റെ വിപണി വിഹിതം വർധിപ്പിച്ചു. ഫയർ-ബോൾട്ട് അടുത്തിടെയായി മികച്ച വാച്ചുകൾ വിപണിയിലെത്തിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഈ ബ്രാന്റുകൾ കൂടുതൽ മികച്ച വാച്ചുകൾ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ ബ്രാന്റുകൾ ആഗോള തലത്തിൽ തന്നെ മികവ് പുലർത്തുന്നു എന്നത് ഇന്ത്യൻ ഗാഡ്ജറ്റ് വിപണിയെ സംബന്ധിച്ച് ശുഭ വാത്തയാണ്.

Best Mobiles in India

English summary
The smartwatch market in India has grown tremendously in recent years. India is currently the second largest smartwatch market in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X