ഇവ വെറും പവർ ബാങ്കുകളല്ല; ഇന്ത്യൻ വിപണിയെ അതിശയിപ്പിച്ച കിടിലൻ പവർ ബാങ്കുകൾ

|

ഇക്കാലത്ത് പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്ഫോണുകളും ഒരു ദിവസം മുഴുവൻ ബാറ്ററി ബാക്ക് അപ്പ് നൽകുന്നവയാണ്. എങ്കിലും യാത്ര ചെയ്യുമ്പോഴും വീട്ടിൽ കറന്റ് ഇല്ലാത്ത അവസ്ഥയിലുമെല്ലാം പവർ ബാങ്കുകൾ ആവശ്യമാണ്. ദീർഘദൂര യാത്രകളിൽ ഗൂഗിൾ മാപ്സും മറ്റും ഉപയോഗിക്കുന്ന ആളുകളുടെ ഫോണുകളിൽ വളരെ വേഗത്തിൽ ചാർജ് തീരും. അതുകൊണ്ട് തന്നെ പവർ ബാങ്കുകൾ കൈയ്യിൽ കരുതേണ്ടത് ആവശ്യമാണ്.

പവർ ബാങ്കുകൾ

പവർ അഡാപ്റ്ററും കേബിളും ഉപയോഗിച്ച് എല്ലായിപ്പോഴും ചാർജ് ചെയ്യാൻ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും പവർ ബാങ്ക് കൊണ്ടുനടക്കുന്നത് നല്ലതാണ്. ഏത് പവർ ബാങ്ക് വാങ്ങണം എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന പവർ ബാങ്കുകൾ ഇന്ന് ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ചതും വളരെ വ്യത്യസ്തവുമായ പവർ ബാങ്കുകൾ പരിചയപ്പെടാം.

ഷവോമി എംഐ പവർ ബാങ്ക് ബൂസ്റ്റ് പ്രോ 30000mAh
 

ഷവോമി എംഐ പവർ ബാങ്ക് ബൂസ്റ്റ് പ്രോ 30000mAh

ഷവോമി എംഐ പവർ ബാങ്ക് ബൂസ്റ്റ് പ്രോ 30000mAh വളരെ വ്യത്യസ്തവും മികച്ചതുമായ പവർബാങ്ക് ആണ്. ഇതിൽ ഒരു മൈക്രോ യുഎസ്ബി പോർട്ട് (ചാർജ്), യുഎസ്ബി ടൈപ്പ്-സി പോർട്ട് (ചാർജും ഡിസ്ചാർജും), രണ്ട് യുഎസ്ബി-എ പോർട്ടുകൾ എന്നിവ ഉണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരേ സമയം മൂന്ന് ഡിവൈസുകൾ വരെ ചാർജ് ചെയ്യാൻ ഈ പവർബാങ്കിലൂടെ സാധിക്കും. 30,000 mAh ബാറ്ററി കപ്പാസിറ്റിയാണ് ഇതിലുള്ളത്. ഇത് വിപണിയിലെ മിക്ക ബാറ്ററി പാക്കുകളേക്കാളും കൂടുതൽ പവർ നൽകുന്നുണ്ട്.

നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

2,999 രൂപ

ഷവോമി എംഐ പവർ ബാങ്ക് ബൂസ്റ്റ് പ്രോ 30000mAh ഇന്ത്യയിൽ 2,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ വിലയ്ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച പവർ ബാങ്ക് തന്നെയാമ് ഇത്. ഒന്നിലധികം ഡിവൈസുകൾ ഒരുമിച്ച് ചാർജ് ചെയ്യാമെന്നതും കൂടുതൽ ബാര്ററി ബാക്ക്അപ്പ് നൽകുന്നു എന്നതും ഈ ഉത്പന്നത്തിന്റെ മേന്മയാണ്. നല്ല ഉൽപ്പന്നമാണ്. എന്നിരുന്നാലും, നിങ്ങൾ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ, 100Wh ബാറ്ററി കപ്പാസിറ്റിയിൽ കൂടുതൽ ഉള്ളതിനാൽ ഇത് വിമാനത്തിൽ കൊണ്ടുപോകാൻ കഴിയില്ല.

എംഐ ഹൈപ്പർസോണിക് പവർബാങ്ക് 50W 20000mAh

എംഐ ഹൈപ്പർസോണിക് പവർബാങ്ക് 50W 20000mAh

എംഐ ഹൈപ്പർസോണിക് പവർ ബാങ്ക് 50W 20000mAh USB-PD ചാർജിംഗ് സൊല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന പവർബാങ്ക് ആണ്. പുതിയ മോഡൽ ലാപ്‌ടോപ്പുകൾ ചാർജ് ചെയ്യാൻ കഴിയുന്ന ചുരുക്കം ചില കോം‌പാക്റ്റ് ബാറ്ററി പാക്കുകളിൽ ഒന്നാണ് ഇത്. ഷവോമിയുടെ ഈ പവർബാങ്കിന് 50W വരെ പവർ ഔട്ട്‌പുട്ട് നൽകാൻ കഴിയും. സ്മാർട്ട്‌ഫോണുകൾ, നോട്ട്ബുക്കുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ നിരവധി ഡിവൈസുകൾ ഇതിലൂടെ ചാർജ് ചെയ്യാം.

3,999 രൂപ

എംഐ ഹൈപ്പർസോണിക് പവർബാങ്ക് 50W 20000mAhന് 3,999 രൂപയാണ് വില. ഇത് ഉയർന്ന ശേഷിയുള്ള എംഐ പവർ ബാങ്ക് ബൂസ്റ്റ് പ്രോ 30000mAhനെക്കാൾ കൂടുതൽ വിലയുള്ളതാണ്. ഈ വില കൂടാനുള്ള കാരണം ചാർജിങ് വേഗത തന്നെയാണ്. ഈ വില വിഭാഗത്തിൽ ഇത്രയും മികച്ചൊരു പവർബാങ്ക് വേറെയില്ല. കൂടുതൽ നേരം സ്മാർട്ട്ഫോൺ പവർബാങ്കിൽ കണക്റ്റ് ചെയ്തിടേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രയോജനം.

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

സാംസങ് വയർലെസ് പവർ ബാങ്ക്

സാംസങ് വയർലെസ് പവർ ബാങ്ക്

സാംസങ് വയർലെസ് പവർ ബാങ്ക് പേര് സൂചിപ്പിക്കുന്നത് പോലെ നിങ്ങളുടെ സ്‌മാർട്ട്‌ഫോണും സ്‌മാർട്ട് വാച്ചും TWS ഇയർബഡ്സും വയർലെസ് ആയി ചാർജ് ചെയ്യാൻ സഹായിക്കുന്ന മികച്ച ഡിവൈസാണ്. കേബിൾ ആവശ്യമില്ലാതെ തന്നെ സാംസങ് വയർലെസ് പവർ ബാങ്ക് ഉപയോഗിച്ച് ക്യുഐ കേപ്പബിൾ ഡിവൈസുകൾ ചാർജ് ചെയ്യാം. വയർലെസ് ചാർജിങ് സപ്പോർട്ട് ചെയ്യാത്ത ഡിവൈസുകൾ ചാർജ് ചെയ്യാനായി ഈ പവർ ബാങ്കിന് യുഎസ്ബി-എ പോർട്ടും ഉണ്ട്.

3,699 രൂപ

സാംസങ് വയർലെസ് പവർ ബാങ്കിന് 3,699 രൂപയാണ് വില. ഈ വില വിഭാഗത്തിലെ മികച്ച ഉത്പന്നം തന്നെയാണ് ഇത്. ഒന്നിലധികം സ്മാർട്ട്‌ഫോണുകൾ കൊണ്ടുനടക്കുന്നവർക്കും ഒന്നിലധികം ചാർജ് കേബിളുകൾ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഇത് മികച്ചതായിരിക്കും. ഇത് നിലവിൽ ലഭ്യമല്ലെന്നുണ്ടെങ്കിൽ പോർട്രോണിക്സ്, പവർ 10 പിഡി, അർബൺ10000 mAh 15W സൂപ്പർ ഫാസ്റ്റ് ചാർജിങ് വയർലെസ് പവർ ബാങ്ക് എന്നിങ്ങനെയുള്ള മോഡലുകളും തിരഞ്ഞെടുക്കാം.

കാപ്പോണിക്സ് 10000 mAh പോളിമർ പവർ ബാങ്ക്

കാപ്പോണിക്സ് 10000 mAh പോളിമർ പവർ ബാങ്ക്

കാപ്പോണിക്സ് 10000 mAh പോളിമർ പവർ ബാങ്ക് ആകർഷകമായ ഫീച്ചറുകളുള്ള ഒന്നാണ്. പവർ ബാങ്ക് വിപണിയിലെ ഈ വ്യത്യസ്തനായ ഉത്പന്നത്തിൽ ബിൽറ്റ്-ഇൻ ടൈപ്പ്-സി, മൈക്രോ യുഎസ്ബി, ലൈറ്റിംഗ് പവർ കേബിളുകൾ എന്നിവയുണ്ട്. അതുകൊണ്ട് തന്നെ ഏത് തരം ഡിവൈസും വളരെ എളുപ്പത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന മികച്ച ഉത്പന്നമാണ് ഇത്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്

കാപ്പോണിക്സ്

കാപ്പോണിക്സ് 10000 mAh പോളിമർ പവർ ബാങ്കിന് ഡിജിറ്റൽ ഡിസ്‌പ്ലേയുമുണ്ട്. അതുകൊണ്ട് തന്നെ പവർബാങ്കിൽ ഉള്ള ചാർജും മറ്റും എളുപ്പത്തിൽ അറിയാൻ സാധിക്കും. ഈ പവർബാങ്കിന് 1,099 രൂപ മാത്രമാണ് വില. കുറഞ്ഞ വിലയുള്ള പവർ ബാങ്കുകൾ അന്വേഷിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഉത്പന്നമാണ് ഇത്.

അങ്കർ പവർഹൗസ് 200

അങ്കർ പവർഹൗസ് 200

ആങ്കർ പവർഹൗസ് 200 പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പവർഹൌസാണ്. വീട്ടിലെ ഏത് ഡിവൈസും ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഈ പവർബാങ്കിന് 200Wh/57600mAh കപ്പാസിറ്റിയാണ് ഉള്ളത്. ഫുൾ സൈസ് വാൾ സോക്കറ്റ് ഉൾപ്പെടെ ഒന്നിലധികം ഔട്ട്‌പുട്ട് പോർട്ടുകളും ഇതിലുണ്ട്. മിനി ഫ്രിഡ്ജ് പോലും അഞ്ച് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ ഇതിന് സാധിക്കും.

Best Mobiles in India

English summary
Check the list of best and very different power banks available in the Indian market. It has products of brands like Xiaomi, Samsung, Anker and CAPONICS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X