Home
Gadgets

5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ബ്ലൂടൂത്ത് സ്പീക്കറുകൾ

പാട്ട് കേൾക്കാൻ താല്പര്യമില്ലാത്ത ആളുകൾ കുറവായിരിക്കും. ഇന്ന് മിക്ക സംഗീതപ്രേമികളും ബ്ലൂട്ടൂത്ത് സ്പീക്കറുകൾ വാങ്ങാറുണ്ട്. വീട്ടിലിരുന്നായാലും എവിടെയെങ്കിലും പോകുമ്പോഴായാലും പാട്ടുകൾ കേൾക്കാൻ മികച്ചവയാണ് ബ്ലൂട്ടൂത്ത് സ്പീക്കറുകൾ. ഫോണുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന ഇത്തരം പ്രൊഡക്ടുകൾ ഇന്ത്യൻ വിപണിയിൽ ധാരാളമായി ലഭ്യമാണ്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്പീക്കറുകൾ തുടങ്ങി വലിയ വിലയുള്ള സ്പീക്കറുകൾ വരെ ഇന്ന് വിപണിയിലുണ്ട്.

ബ്ലൂടൂത്ത് സ്പീക്കറുകൾ

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ മികച്ച ബാറ്ററി ബാക്ക് അപ്പ്, ആകർഷകമായ സൌണ്ട് ക്വാളിറ്റി എന്നീ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എംഐ, എക്കോ, ബോട്ട് എന്നിവയിൽ നിന്നുള്ള ബ്ലൂട്ടുത്ത് സ്പീക്കറുകളാണ് ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്. 5,000 രൂപയിൽ താഴെ വിലയുള്ള നിരവധി ബ്ലൂടൂത്ത് സ്പീക്കറുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം സ്പീക്കറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 5 പ്രൊഡക്ടുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും നിലവിൽ ലഭിക്കുകയും ചെയ്യും.

ട്രിബിറ്റ് സ്റ്റോംബോക്സ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾ

ട്രിബിറ്റ് സ്റ്റോംബോക്സ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾ

ആമസോണിൽ ട്രിബിറ്റ് സ്റ്റോംബോക്സ് വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 4,362 രൂപയാണ് വില. സറൗണ്ട് സൗണ്ട്, മെച്ചപ്പെടുത്തിയ ബാസ് ഇൻഡിപെൻഡന്റ് എക്സ്ബാസ് ബട്ടൺ, വയർലെസ് ഡ്യുവൽ പെയറിങ്, ബിൽറ്റ്-ഇൻ മൈക്ക്, ഐപിഎക്സ്7 വാട്ടർപ്രൂഫ് എന്നിവയുമായാണ് സ്പീക്കർ വരുന്നത്. 3000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ നിങ്ങൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. ആമസോൺ പേ വഴി പണം നൽകുന്നവർക്ക് പ്രത്യേക കിഴിവുകളും ലഭിക്കും.

എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

13 മണിക്കൂർ വരെ പ്ലേബാക്ക് സമയവും ഐപിഎക്സ്7 വാട്ടർപ്രൂഫുമുള്ള മികച്ച സ്പീക്കറുകളിൽ ഒന്നാണ് എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ. 16W ഹൈ ക്വാളിറ്റി സ്പീക്കറോട് കൂടിയ എംഐ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കും. ആമസോൺ പേ യുപിഐ ഉപയോഗിക്കുമ്പോൾ 100 രൂപ വരെ 10 ശതമാനം ബാക്ക് അപ്പ് ഈ ഡിവൈസിന് ലഭിക്കും. 2,199 രൂപയാണ് ഇതിന്റെ വില. റുപ്പെ ഡെബിറ്റ് കാർഡുകളിൽ 150 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നിങ്ങൾക്ക് ലഭിക്കും. വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുള്ള ബിൽറ്റ്-ഇൻ മൈക്രോഫോണുമായിട്ടാണ് ഈ സ്പീക്കർ വരുന്നത്.

എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കർ വിത്ത് അലക്സ

എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കർ വിത്ത് അലക്സ

അലക്സ സപ്പോർട്ട് ഉള്ള എക്കോ ഡോട്ട് സ്മാർട്ട് സ്പീക്കറിന് ആമസോണിൽ 3,649 രൂപയാണ് വില. ഇത് പ്രൈവസി പ്രോട്ടക്ഷന്റെ ഒന്നിലധികം പാളികളും മെച്ചപ്പെട്ട ബാസ് പെർഫോമൻസുമായിട്ടാണ് വരുന്നത്. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് എന്നിവയിൽ 5,000 രൂപയ്ക്ക് മുകളിലുള്ള ഉൽപ്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. കൂടാതെ, നിങ്ങൾ 3 മാസത്തെ ആമസോൺ പ്രൈം അംഗത്വത്തിൽ ചേരുകയാണെങ്കിൽ, നിങ്ങൾക്ക് 329 രൂപ ക്യാഷ്ബാക്കും ലഭിക്കും.

 ബോട്ട് സ്റ്റോൺ 1000 14W ബ്ലൂടൂത്ത് സ്പീക്കർ

ബോട്ട് സ്റ്റോൺ 1000 14W ബ്ലൂടൂത്ത് സ്പീക്കർ

ബോട്ട് സ്റ്റോൺ 1000 14W ബ്ലൂടൂത്ത് സ്പീക്കർ 1,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ബ്ലൂടൂത്ത് സ്പീക്കറിൽ 14W സിഗ്നേച്ചർ സൗണ്ട്, 3000mAh ബാറ്ററി, ഐപിഎക്സ്5 വാട്ടർപ്രൂഫ് എന്നീ സവിശേഷതകൾ ഉണ്ട്. വോളിയം, ട്രാക്കുകൾ, മ്യൂസിക്ക് പ്ലേ /പൌസ് ചെയ്യുക എന്നിവ എളുപ്പത്തിൽ ചെയ്യാനായി കൺട്രോൾസും നൽകിയിട്ടുണ്ട്. 3000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

ജെബിഎൽ ഗോ 3 വയർലെസ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ജെബിഎൽ ഗോ 3 വയർലെസ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കർ

ജെബിഎൽ ഗോ 3 വയർലെസ് അൾട്രാ പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിന്റെ വില 2,999 രൂപയാണ്. ഈ സ്പീക്കർ വാങ്ങുന്നവർക്ക് നിരവധി ബാങ്ക് ഓഫറുകളും ലഭിക്കും. പരുക്കൻ ഫാബ്രിക് ഡിസൈൻ, ടൈപ്പ് സി, ഐപി67 വാട്ടർപ്രൂഫ്, 5 മണിക്കൂർ പ്ലേടൈം എന്നിവയാണ് സ്പീക്കറിന്റെ സവിശേഷതകൾ. ആമസോൺ പേ യുപിഐ ഉപയോഗിച്ച് നിങ്ങൾ ഈ സ്പീക്കർ വാങ്ങുകയാണ് എങ്കിൽ 100 രൂപ വരെ 10 ശതമാനം ബാക്ക് ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Here are the top five Bluetooth speakers available in the Indian market. This includes speakers priced below Rs 5,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X