Home
Gadgets

ഹെഡ്ഫോണുകളിലെ രാജാക്കന്മാർ; 50,000 രൂപയോളം വിലയുള്ള പ്രീമിയം ഹെഡ്‌ഫോണുകൾ

എല്ലാ തരം ഗാഡ്ജറ്റുകളും പല വില നിലവാരത്തിൽ ലഭിക്കുന്ന വിപണിയാണ് ഇന്ത്യയിലേത്. ഹെഡ്ഫോണുകൾ തന്നെ 1000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമാണ്. ഇത്തരം വില കുറഞ്ഞ പ്രൊഡക്ടുകൾക്ക് മികച്ച ഓഡിയോ ക്വാളിറ്റിയോ മറ്റ് മേന്മകളോ അവകാശപ്പെടാൻ ഉണ്ടാവില്ല. മികച്ച ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾക്കായി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറാവുന്ന ആളുകൾ ധാരാളമുള്ള ഇന്ത്യയിൽ അതിനനുസരിച്ച് പ്രീമിയം ഹെഡ്ഫോണുകളും പുറത്തിറങ്ങിയിട്ടുണ്ട്.

ഹെഡ്ഫോണുകളുടെ രാജാക്കന്മാർ

ഹെഡ്ഫോണുകളുടെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും മികച്ച പ്രീമിയം ഹെഡ്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം 50000 രൂപയോളം വിലയുള്ളവയാണ്. വില കൂടുന്നതിന് അനുസരിച്ച് അവ നൽകുന്ന ഫീച്ചറുകളും അവയുടെ ക്വാളിറ്റിയും വർധിക്കും. ഇന്ത്യയിലെ മികച്ച ചില പ്രീമിയം ഹെഡ്ഫോണുകൾ നോക്കാം. ഈ പട്ടികയിൽ മൈക്രോസോഫ്റ്റ് സർഫേസ് ഹെഡ്‌ഫോൺസ് 2, ബോസ് നോയിസ് ക്യാൻസലിങ് 700 ANC എനേബിൾഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ജാബ്ര ഇവോൾ(വ് 85 യുസി വയർലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ, സെൻഹൈസർ എച്ച് 650 വയർഡ് ഓപ്പൺ ബാക്ക് ഹെഡ്‌ഫോൺ വിത്തൌട്ട് മൈക്ക് എന്നിവയാണ് ഉള്ളത്.

മൈക്രോസോഫ്റ്റ് സർഫേസ് ഹെഡ്‌ഫോൺസ് 2

മൈക്രോസോഫ്റ്റ് സർഫേസ് ഹെഡ്‌ഫോൺസ് 2

ആമസോണിൽ മൈക്രോസോഫ്റ്റ് സർഫേസ് ഹെഡ്‌ഫോൺസ് 2ന് 37,949 രൂപയാണ് വില. ഇതിൽ 13 ലെവലുകളിലായുള്ള ആക്റ്റീവ് നോയിസ് ക്യാൻസലേഷനും മികച്ച ടച്ച് കൺട്രോൾസും ഉണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഹാൻഡ്‌സ് ഫ്രീ ആയി മ്യൂസിക്ക് ആസ്വദിക്കാനും കോളുകൾ എടുക്കാനും കട്ട് ചെയ്യാനുമെല്ലാം സാധിക്കും. മൈക്രോസോഫ്റ്റ് ടീംസിൽ നിങ്ങൾക്ക് 15 മണിക്കൂർ വരെ വോയ്‌സ് കോളിങ് ചെയ്യാൻ ഈ ഹെഡ്ഫോണിലൂടെ സാധിക്കും. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം ഒരു മണിക്കൂർ സംഗീതം കേൾക്കാനാകും. സാധിക്കും. മൃദുവായതും ഭാരം കുറഞ്ഞതും സുഖപ്രദവുമായ ഓവർ-ഇയർ പാഡുകളാണ് ഇതിലുള്ളത്.

ബോസ് നോയിസ് ക്യാൻസലിങ് 700 ANC എനേബിൾഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ്

ബോസ് നോയിസ് ക്യാൻസലിങ് 700 ANC എനേബിൾഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ്

ബോസ് നോയിസ് ക്യാൻസലിങ് 700 ANC എനേബിൾഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഫ്ലിപ്പ്കാർട്ടിൽ 34,500 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇത് 20 മണിക്കൂർ പ്ലേടൈമിനൊപ്പം 11 ലെവലുകളിലായുള്ള ആക്ടീവ് നോയിസ് ക്യാൻസലേഷനുമായിട്ടാണ് വരുന്നത്. ഇതുവഴി നിങ്ങൾക്ക് സംഗീതം, വീഡിയോകൾ, പാട്ടുകൾ, കോളുകൾ എന്നിവ ശ്രദ്ധ വ്യതിചലിക്കാതെ ആസ്വദിക്കാനാകും. ബട്ടണിൽ തൊട്ടാൽ ആമസോൺ അലക്‌സയും ഗൂഗിൾ അസിസ്റ്റന്റും ഉൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റൻസും ലഭിക്കും.ബോസ് നോയിസ് ക്യാൻസലിങ് 700 ANC എനേബിൾഡ് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഫ്ലിപ്പ്കാർട്ടിൽ 34,500 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇത് 20 മണിക്കൂർ പ്ലേടൈമിനൊപ്പം 11 ലെവലുകളിലായുള്ള ആക്ടീവ് നോയിസ് ക്യാൻസലേഷനുമായിട്ടാണ് വരുന്നത്. ഇതുവഴി നിങ്ങൾക്ക് സംഗീതം, വീഡിയോകൾ, പാട്ടുകൾ, കോളുകൾ എന്നിവ ശ്രദ്ധ വ്യതിചലിക്കാതെ ആസ്വദിക്കാനാകും. ബട്ടണിൽ തൊട്ടാൽ ആമസോൺ അലക്‌സയും ഗൂഗിൾ അസിസ്റ്റന്റും ഉൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റൻസും ലഭിക്കും.

ജാബ്ര ഇവോൾ(വ് 85 യുസി വയർലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ

ജാബ്ര ഇവോൾ(വ് 85 യുസി വയർലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോൺ

ജാബ്ര ഇവോൾ(വ് 85 യുസി വയർലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണിന് 49,900 രൂപയാണ് വില. നോയ്‌സ് ക്യാൻസലേഷൻ, ഹിഡൻ ബൂം ആം, കോളുകൾക്കും മ്യൂസിക്കിനുമായി സമ്പന്നമായ, ഹൈ-ഡെഫനിഷൻ ഓഡിയോ നൽകുന്ന 40 എംഎം സ്പീക്കറുകൾ, 10-മൈക്രോഫോൺ കോൾ ടെക്‌നോളജി എന്നിവ ഈ ഹെഡ്ഫോണിൽ ഉണ്ട്. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് 2.5 മണിക്കൂർ ചാർജ് ചെയ്താൽ 37 മണിക്കൂർ ബാറ്ററി ലൈഫ് ജാബ്ര ഹെഡ്‌ഫോൺ നൽകുന്നു.

സെൻഹൈസർ എച്ച് 650 വയർഡ് ഓപ്പൺ ബാക്ക് ഹെഡ്‌ഫോൺ വിത്തൌട്ട് മൈക്ക്

സെൻഹൈസർ എച്ച് 650 വയർഡ് ഓപ്പൺ ബാക്ക് ഹെഡ്‌ഫോൺ വിത്തൌട്ട് മൈക്ക്

സെൻഹൈസർ എച്ച് 650 വയർഡ് ഓപ്പൺ ബാക്ക് ഹെഡ്‌ഫോൺ വിത്തൌട്ട് മൈക്ക് വില കൂടിയ ഹെഡ്ഫോണുകളിൽ ഒന്നാണ്. ഇതിന് 44,990 രൂപയാണ് വില. നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് മണിബാക്ക്+ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 10X ക്യാഷ് പോയിന്റുകളും മണിബാക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 2X റിവാർഡ് പോയിന്റുകളും ലഭിക്കും. വൺകാർഡ് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് മിനിമം 5000 രൂപ പർച്ചേസിൽ 1000 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഉണ്ട്.

Best Mobiles in India

English summary
These are the best premium headphones that can be described as the kings of headphones. All these are worth around Rs 50,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X