Home
Gadgets

ക്യാമറയും സ്പീക്കറുകളുമായി വിപണിയിലെത്തിയ കിടിലൻ സ്മാർട്ട് ഗ്ലാസുകൾ

ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്യൽ റിയാലിറ്റിയും മുഖ്യധാരാ സാങ്കേതികവിദ്യയായി മാറികൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇന്ന് നമുക്ക് ചുറ്റിലും ധാരാളം അതിശയിപ്പിക്കുന്ന ഗാഡ്ജറ്റുകൾ ഉണ്ട്. കുറച്ച് കാലം മുമ്പ് വരെ നമുക്ക് ആലോചിക്കാൻ പോലും സാധിക്കില്ലായിരുന്ന വിധത്തിലുള്ള ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. ഇത്തരത്തിൽ ഒന്നാണ് സ്മാർട്ട് ഗ്ലാസുകൾ. ബിൾഡ് ഇൻ സ്പീക്കറുകൾ, ക്യാമറകൾ എന്നിങ്ങനെയുള്ള അതിശയിപ്പിക്കുന്ന സവിശേഷതകളുമായിട്ടാണ് ഇവ വരുന്നത്.

സ്മാർട്ട് ഗ്ലാസുകൾ

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ചില മികച്ച സ്മാർട്ട് ഗ്ലാസുകളുടെ പട്ടികയാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ബോസ് പോലുള്ള കമ്പനികളുടെ പലതരം സ്മാർട്ട് ഗ്ലാസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകർഷകമായ സവിശേഷതകളുള്ള പ്രൊഡക്ടുകളാണ് ഇവ. നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് ഗ്ലാസുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

സ്പെക്ടക്കിൾസ് 3 ബൈ സ്നാപ്ചാറ്റ്

സ്പെക്ടക്കിൾസ് 3 ബൈ സ്നാപ്ചാറ്റ്

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 3ഡി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള സംവിധാനം

• നൽകിയിരിക്കുന്ന ചാർജിങ് കേസ് വഴി എവിടെ നിന്നും ബാറ്ററി റീചാർജ് ചെയ്യാം

• സ്നാപ്ചാറ്റ് 3ഡി ഇഫക്‌റ്റുകളിലൂടെ ചുറ്റുപാടും പകർത്താം

• ഉൾപ്പെടുത്തിയിരിക്കുന്ന 3ഡി വ്യൂവറിലൂടെ മികച്ച അനുഭവം നേടാം

• നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ എക്‌സ്‌പോർട്ടുചെയ്യാനും യൂട്യൂബ് വിആർ അടക്കമുള്ള ഏത് പ്ലാറ്റ്‌ഫോമിലും ഷെയർ ചെയ്യാനും സാധിക്കും

ബോസ് ഫ്രെയിംസ് സോപ്രാനോ - ക്യാറ്റ് ഐ പോലറൈസ്ഡ്, ബ്ലൂടൂത്ത് സൺഗ്ലാസസ്

ബോസ് ഫ്രെയിംസ് സോപ്രാനോ - ക്യാറ്റ് ഐ പോലറൈസ്ഡ്, ബ്ലൂടൂത്ത് സൺഗ്ലാസസ്

വില: 21,900 രൂപ

പ്രധാന സവിശേഷതകൾ

• ബോസ് ഓപ്പൺ ഇയർ ഓഡിയോ സൺഗ്ലാസുകൾ

• 5.5 മണിക്കൂർ വരെ പ്ലേ ടൈം | 1 മണിക്കൂർ കൊണ്ട് ഫുൾ ചാർജ്.

• പോളറൈസ്ഡ് ലെൻസസ്- ഈ മ്യൂസിക് സൺഗ്ലാസസിൽ തിളക്കം കുറയ്ക്കുന്നതിനും ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനും 99% UVA/B രശ്മികളെ തടയുന്നതിനുമായി സ്ക്രാച്ച്-റെസിസ്റ്റന്റ് പോലറൈസ്ഡ് ലെൻസുകളും നൽകിയിട്ടുണ്ട്.

• 30 അടി വരെ ബ്ലൂടൂത്ത് റേഞ്ച്

• പരസ്പരം മാറ്റാവുന്ന ലെൻസുകൾ - മിറർഡ് ബ്ലാക്ക് ലെൻസുകൾ (VLT 12%), ട്രെയിൽ ബ്ലൂ (VLT 28%), റോഡ് ഓറഞ്ച് (VLT 20%)

• വിപുലമായ മൈക്ക് സിസ്റ്റം - നിങ്ങളുടെ ശബ്‌ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാറ്റിന്റെ ശബ്ദവും മറ്റ് നോയിസുകളും കുറയ്ക്കുകയും ചെയ്യുന്നു

എക്സെർടെസ് ഒപ്റ്റിയോ XZ01 ഓഡിയോ ഫ്രെയിം സൺഗ്ലാസ് വിത്ത് ബ്ലൂട്ടൂത്ത്

എക്സെർടെസ് ഒപ്റ്റിയോ XZ01 ഓഡിയോ ഫ്രെയിം സൺഗ്ലാസ് വിത്ത് ബ്ലൂട്ടൂത്ത്

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• ബ്ലൂടൂത്ത് V5.0 കണക്റ്റിവിറ്റി, ട്രൂ വയർലെസ് സ്റ്റീരിയോ ഹെഡ്‌ഫോൺസ് ആയി പ്രവർത്തിക്കുന്നു

• ഓരോ വശത്തും 110mAh ബാറ്ററി 5 മണിക്കൂറിലധികം നോൺ-സ്റ്റോപ്പ് മ്യൂസിക് പ്ലേബാക്ക് നൽകുന്നു

• അൾട്രാവയലറ്റ് സംരക്ഷിത പോളറൈസ്ഡ് ലെൻസുകൾ

• തടസ്സമില്ലാത്ത കോളുകൾക്കും വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടിനുമായി ബിൽറ്റ് ഇൻ മൈക്ക്

ബോസ് ഫ്രെയിംസ് റോണ്ടോ (സ്മാർട്ട് ഗ്ലാസസ്, ബ്ലാക്ക്)

ബോസ് ഫ്രെയിംസ് റോണ്ടോ (സ്മാർട്ട് ഗ്ലാസസ്, ബ്ലാക്ക്)

വില: 15,330 രൂപ.

പ്രധാന സവിശേഷതകൾ

• വ്യത്യസ്തമായ രൂപത്തിനായി വൃത്താകൃതിയിലുള്ള ലെൻസുകൾ നൽകിയിട്ടുണ്ട്

• ലെൻസ് വിഡ്ത്ത്: 49.5 എംഎം

• ബ്രിഡ്ജ് വിഡ്ത്ത്: 15.5 എംഎം

• ടെമ്പിൾ ലെങ്ത്ത്: 154 എംഎം

• കോളുകൾക്കും നിങ്ങളുടെ ഫോണിന്റെ വെർച്വൽ അസിസ്റ്റന്റിലേക്കുള്ള ആക്‌സസിനും സംയോജിത മൈക്രോഫോൺ

• ബിൽറ്റ്-ഇൻ ബോസ് സ്പീക്കറുകൾ

ടെക്നോവ്യൂ വയർഡ് 1080p എഫ്എച്ച്ഡി 80 ഡിഗ്രി വ്യൂവിംഗ് ഏരിയ സെക്യൂരിറ്റി ക്യാമറ

ടെക്നോവ്യൂ വയർഡ് 1080p എഫ്എച്ച്ഡി 80 ഡിഗ്രി വ്യൂവിംഗ് ഏരിയ സെക്യൂരിറ്റി ക്യാമറ

വില: 12,500 രൂപ

പ്രധാന സവിശേഷതകൾ

• എവിഐ വീഡിയോ ഫോർമാറ്റിൽ 1920X1080P 30fps ലൈവ് വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന വീഡിയോ റെക്കോർഡിംഗ് ഫംഗ്‌ഷനുള്ള ഒരു സ്പൈ ഗ്ലാസാണിത്.

• ഈ ക്യാമറ ഗ്ലാസുകളുടെ മധ്യഭാഗത്തായി നോ പിൻഹോൾ ഗ്ലാസുകൾ ഉണ്ട്. ഇത് വളരെ രഹസ്യമായി വീഡിയോ ഷൂട്ടിങ് ചെയ്യാൻ സഹായിക്കുന്നു.

• വീഡിയോ ഫയലുകൾ സേവ് ചെയ്യാൻ ഈ ക്യാമറയിൽ ഐവെയർ ബിൽറ്റ്-ഇൻ മൈക്രോ എസ്ഡി കാർഡ് നൽകിയിട്ടുണ്ട്. പരമാവധി 64 ജിബി മൈക്രോ എസ്ഡിഎച്ച്സി ക്ലാസ് 10 എസ്ഡി കാർഡ് സപ്പോർട്ട് ചെയ്യുന്നു. ഈ സ്റ്റോറേജ് ഡിവൈസിന് ഏകദേശം 170 മിനിറ്റ് വീഡിയോ ഫൂട്ടേജ് സേവ് ചെയ്യാൻ സാധഇക്കുന്നു. 32 ജിബി മൈക്രോ എസ്ഡി കാർഡ് ക്ലാസ് 4 ഈ ക്യാമറയ്ക്കൊപ്പം ലഭിക്കുന്നു. കൂടുതൽ വീഡിയോകൾ സേവ് ചെയ്യാൻ കൂടുതൽ കപ്പാസിറ്റിയുള്ള മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാം.

• ഈ കണ്ണട ക്യാമറയിലെ എല്ലാ വീഡിയോ ഫയലുകളും വായിക്കാനും പ്ലേ ചെയ്യാനും, നിങ്ങൾ ക്യാമറയിൽ നിന്ന് മൈക്രോ എസ്ഡി കാർഡ് നീക്കം ചെയ്‌ത് ഒരു കാർഡ് റീഡറിൽ ഇടാം. തുടർന്ന് കാർഡ് റീഡർ പിസി കമ്പ്യൂട്ടറിലേക്ക് കണക്റ്റ് ചെയ്യുക

• ഈ ഗ്ലാസുകളുടെ വീഡിയോ റെക്കോർഡറിന് പൂർണ്ണമായി ചാർജ് ചെയ്തതിന് ശേഷം ഏകദേശം 70 മിനിറ്റ് പ്രവർത്തിക്കാൻ കഴിയും, ഇത് ആദ്യമായി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ എടുക്കും.

സ്കൈഫ്ലെ മ്യുട്രിക്സ് സ്മാർട്ട് ഓഡിയോ സൺഗ്ലാസസ്

സ്കൈഫ്ലെ മ്യുട്രിക്സ് സ്മാർട്ട് ഓഡിയോ സൺഗ്ലാസസ്

വില: 13,499 രൂപ

പ്രധാന സവിശേഷതകൾ

• ഫീൽഡ് സറൗണ്ട് സൗണ്ട്

• യു400 ലെൻസുകൾ

• ഫോണുമായി മികച്ച കണക്റ്റിവിറ്റിക്കായി ബ്ലൂട്ടൂത്ത് 5.0 - 20 മീറ്റർ വരെ

• ബിൽറ്റ് മൈക്കിൽ ഹാൻഡ്‌സ് ഫ്രീ കോളിംഗ്,

• വിയർപ്പ് റസിറ്റൻസ്- ഐപി55

• മൈക്രോ സ്പീക്കറുകൾ

• ഫ്രെയിമിന്റെ ആകെ ഭാരം 50 ഗ്രാം

• ഗൂഗിളും സിരി അസിസ്റ്റന്റും

• 8 മണിക്കൂർ പ്ലേടൈം

More from GizBot

Best Mobiles in India

English summary
Here is a list of some of the best smart glasses available in the Indian market. This includes a variety of smart glasses from companies like Bose.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X